
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നഴ്‌സുമാരുടെ ചെയ്ഞ്ചിംഗ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപടര്‍ന്നത്. സമീപത്തെ വനിതാ വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ വളരെ പെട്ടന്നുതന്നെ മാ?റ്റിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
മുറിയില്‍ നിന്ന് തീ ആളിപ്പടരുകയും കറുത്ത പുക ഉയരുകയും ചെയ്‌തോടെ രോഗികളും കൂട്ടിരിപ്പുകാരും ആകെ പരിഭ്രാന്തരായി. അപകടസമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഞെട്ടിയുണര്‍ന്ന പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം വ്യക്തമായില്ല. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാ?റ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു.

തീപടര്‍ന്ന മുറിയോട് ചേര്‍ന്ന് മെഡിക്കല്‍ ഐ സിയുവും, മുകളിലെ നിലയില്‍ സര്‍ജിക്കല്‍ ഐ സിയുവുമാണ്. പുക പടര്‍ന്നതോടെ ഐസിയുവില്‍ നിന്നും വാര്‍ഡില്‍ നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. നൂറോളം കിടപ്പുരോഗികളെയാണ് വാര്‍ഡില്‍ നിന്ന് ഒഴിപ്പിച്ചത്.
തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളില്‍ തീ പൂര്‍ണമായും അണയ്ക്കാനായതിനാല്‍ മ?റ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന് കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. മരുന്നുകളും മറ്റ് വസ്തുക്കളും കത്തിപ്പോയതിനാല്‍ കാര്യമായ നഷ്ടം ഉണ്ടായതാണ് വിലയിരുത്തല്‍.