Month: February 2025
-
അധ്യക്ഷനെ പാര്‍ട്ടിക്കാര്‍ക്ക് പോലും അറിയില്ല! മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അതൃപ്തി, തലവേദന
മുംബൈ: കോണ്‍ഗ്രസ് ഏറ്റവും വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പ്രാദേശിക നേതാക്കള്‍ക്കു പോലും അറിയാത്ത ഹര്‍ഷവര്‍ധന്‍ സപ്കലിനെ സംസ്ഥാന അധ്യക്ഷനാക്കിയതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അതൃപ്തി. പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാനും ഭരണപക്ഷത്തെ വെല്ലുവിളിച്ചു ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കാനും ശേഷിയുള്ള കരുത്തരായ നേതാക്കളെ ആവശ്യമുള്ള സന്ദര്‍ഭത്തിലാണ് അധികം അറിയപ്പെടാത്ത സപ്കലിനെ നിയോഗിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം. മുതിര്‍ന്ന നേതാക്കളുമായുള്ള മെച്ചപ്പെട്ട ഏകോപനത്തിനും സംഘടനയെ കെട്ടിപ്പടുക്കാനും ഫണ്ട് സ്വരൂപിക്കാനും ശേഷിയുള്ള കരുത്തുറ്റ നേതാവ് അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നു പ്രതീക്ഷിച്ച വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്കും പുതിയ സംസ്ഥാന അധ്യക്ഷനെക്കുറിച്ച് അധികം അറിവില്ല. നാഗ്പുരിനടുത്ത് ബുല്‍ഡാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ ഹര്‍ഷവര്‍ധന്‍ സപ്കലിന് മുംബൈയില്‍ കാര്യമായ പ്രവര്‍ത്തന പരിചയവുമില്ല. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന്‍ എന്ന പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷനും എഐസിസി സെക്രട്ടറിയുമാണു സപ്കല്‍. ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നിവരടക്കം തലയെടുപ്പുള്ള സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ കരുത്തനല്ല പുതിയ സംസ്ഥാന അധ്യക്ഷനെന്നും വിമര്‍ശനമുണ്ട്. നിയമസഭാ…
Read More » -
India
ഡല്‍ഹിയില്‍ ഭൂചലനം; സമീപ പ്രദേശങ്ങളിലും പ്രകമ്പനം, ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഫലമായി തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ശക്തമായ പ്രകമ്പനം ഉണ്ടായി. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിവാസികളോട് നിര്‍ദേശിച്ചു. അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി നല്‍കുന്ന വിവരമനുസരിച്ച് ന്യൂഡല്‍ഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍നിന്ന് അഞ്ച് കിലോ മീറ്റര്‍ താഴെയാണ് ഭൂചലനമുണ്ടായത്. അഞ്ച് മുതല്‍ 20 കിലോമീറ്റര്‍ വരെ ആഴത്തില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍, കൂടുതല്‍ ആഴത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയെക്കാള്‍ നാശ നഷ്ടങ്ങള്‍ക്ക് കാരണമാകും. രാജ്യത്തെ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കാറ്റഗറിയില്‍ വരുന്ന സോണ്‍ നാലിലാണ് ഡല്‍ഹി സ്ഥിതി ചെയ്യുന്നത്. അടുത്തകാലത്തായി നാല് ഭൂചലനങ്ങളാണ് ഡല്‍ഹിയിലുണ്ടായത്. 2022ല്‍ ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനം ഉണ്ടായിരുന്നു. എന്നാല്‍ വലിയ നാശനഷ്ടങ്ങളൊന്നും അന്ന് ഉണ്ടായില്ല. ഹിമാലയം, അഫ്ഗാനിസ്താന്‍, ചൈന…
Read More » -
Crime
അനുവാദം ചോദിക്കാതെ മൊബൈല്‍ ഫോണ്‍ വാങ്ങി, സംശയാലുവായ ഭര്‍ത്താവ് മക്കളുടെ കണ്‍മുന്നിലിട്ട് വെട്ടിയ ഭാര്യ മരിച്ചു
തൃശൂരിലെ മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി.വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ശ്രീഷ്മ മോള്‍ ചികിത്സയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് വാസന്‍ അറസ്റ്റിലായി. ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. ഇവര്‍ക്ക് 4 മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് തന്നോടു പറയാത്തതിൽ വാസൻ കുപിതനായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കത്തിലായി. ഭാര്യയില്‍ സംശയമുണ്ടായതിനെ തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് (തിങ്കൾ)പുലര്‍ച്ചെ 3 നാണ് മരണം സംഭവിച്ചത്.
Read More » -
Kerala
ഭർത്താവ് ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽ മരിച്ചു: മനോവിഷമത്താൽ ബാങ്ക് ജീവനക്കാരിയായ ഭാര്യ ജീവനൊടുക്കി
കണ്ണൂർ: ഏകമകനെ തനിച്ചാക്കി യുവതി ജീവനൊടുക്കി. ഭർത്താവ് ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമം താങ്ങാനാവാതെയാന് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ്. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനാ (31)ണ് ഞായറാഴ്ച്ച വീടിന്റെ വര്‍ക്ക് ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ അലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ചത്. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥയാണ്. ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പ് തളാപ്പില്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ ആകസ്മിക വിയോഗത്തില്‍ കടുത്ത മനോസമ്മര്‍ദ്ദം അനുഭവിച്ച അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. ചന്ദ്രൻ-ശ്രീജ ദമ്പതികളുടെ മകളാണ് അഖില. സഹോദരൻ: അക്ഷയ് (ഇന്ത്യൻ ആർമി). ഏകമകൻ: രുദ്ര. സംസ്കാരം കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടത്തി.
Read More » -
India
സുക്ഷിച്ചാൽ ദു:ഖിക്കണ്ട: പഴയ ഫോൺ പണം കൊടുത്തു വാങ്ങുമ്പോൾ സൂക്ഷിച്ചില്ലേൽ പണികിട്ടും, കേരള പൊലീസിന്റെ മുന്നറിയിപ്പ്
സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമായിരിക്കാം, എന്നാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഫോണിന്റെ ചരിത്രം പരിശോധിക്കുക ഉപയോഗിച്ച ഫോൺ വാങ്ങുമ്പോൾ അതിന്റെ മുൻകാല ചരിത്രം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. അഥവാ റിപ്പയർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ ആവശ്യപ്പെടുക. ഫോൺ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഫോണിന്റെ ഐഎംഇഐ (IMEI) നമ്പർ പരിശോധിക്കാവുന്നതാണ്. ഇത് വഴി ഫോണിന്റെ ആധികാരികത ഉറപ്പുവരുത്താനാകും. ഫോൺ വാങ്ങുന്നതിന് മുൻപ് അതിന്റെ എല്ലാ ഭാഗങ്ങളും ശ്രദ്ധയോടെ പരിശോധിക്കുക. ഫോണിൽ കേടുപാടുകൾ, സ്ക്രാച്ചുകൾ എന്നിവയുണ്ടോയെന്ന് നോക്കുക. സ്ക്രീനിൽ ഡെഡ് പിക്സലുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടോയെന്നും പരിശോധിക്കുക. ക്യാമറ, സ്പീക്കർ, ബട്ടണുകൾ തുടങ്ങിയവയുടെ പ്രവർത്തനം…
Read More » -
Crime
ആഡംബരജീവിതം കടക്കെണിയിലാക്കി, വിദേശത്ത് നിന്ന് ഭാര്യ അയച്ച പണം ധൂര്‍ത്തടിച്ചു; പോട്ടയിലെ ബാങ്ക് കൊള്ള ബാധ്യതവീട്ടാന്‍
തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ റിജോ ദേശീയപാതയെ കൂടുതലായി ആശ്രയിച്ചിരുന്നില്ല. ദേശീയ പാതയിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ബൈക്ക് പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടറോഡുകളിലൂടെയാണ് പ്രതി പോയതെന്ന നിഗമനത്തില്‍ എത്തി. ഇതോടെ സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയുന്ന പ്രദേശവാസിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഏതാനും ദിവസം ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ്…
Read More » -
India
പ്രധാനമന്ത്രിയെ വിമര്‍ശിച്ച മുഖചിത്രം പ്രസിദ്ധീകരിച്ചു: വികടന്റെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ അപലപിക്കുന്നതായി കാർട്ടൂൺ അക്കാദമി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രമുഖ തമിഴ് വാരിക വികടന്റെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ കേരള കാർട്ടൂൺ അക്കാദമി ശക്തമായി അപലപിക്കുന്നതായി ചെയർമാൻ സുധീർ നാഥ് വാർത്താ കുറിപ്പിൽ അറിയിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അപവാദമാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് കേരള കാർട്ടൂൺ അക്കാദമി വിലയിരുത്തുന്നു വിമർശന കലയായ കാർട്ടൂണിനെ കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ പോലും ശക്തമായ രീതിയിൽ ഉപയോഗിച്ച പാർട്ടിയാണ് ബിജെപി. അതേ പാർട്ടി ഭരിക്കുന്ന കേന്ദ്രസർക്കാർ കാർട്ടൂണിന് വിലക്ക് ഏർപ്പെടുത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുന്നതല്ല. കാര്‍ട്ടൂണ്‍ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ബിജെപി തമിഴ്‌നാട് ഘടകം കേന്ദ്രമന്ത്രി എല്‍ മുരുഗന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ് സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. കേന്ദ്രസർക്കാരിന്റെ അപക്വമായ നിലപാടിനെ കേരള കാർട്ടൂൺ അക്കാദമി ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് സുധീർ നാഥ് പറഞ്ഞു.
Read More » -
LIFE
വീട്ടില്‍ ഈ ചെടികള്‍ തനിയെ വളരുന്നുണ്ടോ, ധനസ്ഥിതിയും ദൈവാനുഗ്രഹവും ഒറ്റനോട്ടത്തില്‍ അറിയാം
ഐശ്വര്യപൂര്‍ണമായ, ധനതടസമില്ലാത്ത ജീവിതത്തിനും സന്തോഷത്തിനും വേണ്ടി മനുഷ്യര്‍ എത്ര കഷ്ടപ്പെടാനും തയ്യാറാകും. എന്നാലും പലപ്പോഴും ചെറിയ നിര്‍ഭാഗ്യങ്ങളാല്‍ അത് സാധിക്കാതെ വരും. ഹൈന്ദവ വിശ്വാസപ്രകാരം ആചാര്യന്മാര്‍ ഐശ്വര്യം ലഭിക്കാന്‍ പലകാര്യങ്ങളും നിഷ്‌കര്‍ഷിക്കാറുണ്ട്. വാസ്തുശാസ്ത്രപ്രകാരവും അത്തരത്തില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യം വരും എന്ന് വിശ്വസിക്കപ്പെടുന്നു. വീടിന്ചുറ്റും ചില ചെടികള്‍ വളരുന്നത് ശ്രദ്ധിക്കാതെ വെട്ടിക്കളഞ്ഞാല്‍ ചിലപ്പോള്‍ നിര്‍ഭാഗ്യവും ദോഷവുമുണ്ടാകുമെന്ന് പണ്ഡിതര്‍ പറയുന്നു. വിശ്വാസമനുസരിച്ച് അമംഗള നാശകനും വിഘ്‌നേശ്വരനുമാണ് ഗണപതി. വീട്ടുവളപ്പില്‍ മുക്കുറ്റിച്ചെടി നന്നായി വളരുന്നുണ്ടെങ്കില്‍ അത് ഐശ്വര്യമാണ്. കാരണം മുക്കുറ്റിയില്‍ ഗണപതി ദേവന്റെ അനുഗ്രഹം വേണ്ടത്ര അടങ്ങിയിരിക്കുന്നതായാണ് വിശ്വാസം. മറ്റൊരു ചെടിയാണ് തുളസി. ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രാരാധനയില്‍ വലിയ സ്ഥാനമാണ് തുളസിച്ചെടിക്കുള്ളത്. തുളസിക്കതിര്‍ ചൂടുന്നതും ഈശ്വരന് തുളസിമാല സമര്‍പ്പിക്കുന്നതുമെല്ലാം അത്തരം വിശ്വാസത്താലാണ്. നമ്മുടെ നാട്ടിലെ തനത് ചികിത്സാ രീതിയിലും തുളസിയ്ക്ക് സ്ഥാനമുണ്ട്. അണുബാധ അകറ്റാനും ജന്തുക്കള്‍ കടിച്ചതുമൂലമുള്ള പ്രശ്‌നം തടയാനും തുളസിയിലയോ നീരോ മഞ്ഞളിനൊപ്പം നാട്ടിന്‍പുറങ്ങളില്‍ പുരട്ടാറുണ്ട്. തുളസി വീട്ടില്‍ തനിയെ മുളച്ചാല്‍…
Read More » -
Crime
അമേരിക്ക കയറ്റിവിട്ടതില്‍ രണ്ട് കൊലക്കേസ് പ്രതികളും; കൈയോടെ കസ്റ്റഡിയിലെടുത്ത് പോലീസ്
ചണ്ഡീഗഡ്: അമേരിക്കയില്‍ അനധികൃതമായി കുടിയേറിയതിനാല്‍ തിരിച്ചയച്ച ഇന്ത്യക്കാരില്‍ രണ്ട് കൊലക്കേസ് പ്രതികളും. ഇന്നലെ 119 ഇന്ത്യക്കാരുമായി അമൃത്സറില്‍ ഇറങ്ങിയ യുഎസ് സൈനിക വിമാനത്തിലാണ് പോലീസ് അന്വേഷിക്കുന്ന രണ്ട് പ്രതികള്‍ ഇന്ത്യയില്‍ എത്തിയത്. ശനിയാഴ്ച അമൃത്സറിലെ ശ്രീ ഗുരു രാംദാസ് വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇരുവരെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. 2023 ല്‍ പഞ്ചാബിലെ പട്യാല ജില്ലയിലെ രാജ്പുര പട്ടണത്തില്‍ നടന്ന ഒരു കൊലപാതക കേസിലെ പ്രതികളാണ് ബന്ധുക്കളായ സന്ദീപ്, പ്രദീപ് എന്നിവര്‍. പ്രതികള്‍ ഇരുവരും രാജ്പുര പട്ടണത്തില്‍ നിന്നുള്ളവരാണ്. 2023 ജൂണ്‍ 26 ന് രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 307, 323, 506, 148, 149 എന്നീ വകുപ്പുകള്‍ പ്രകാരം രണ്ട് പ്രതികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് രണ്ടാം ബാച്ച് ഇന്ത്യക്കാര്‍ പഞ്ചാബിലെ അമൃതസറില്‍ വിമാനം ഇറങ്ങിയത്. മടങ്ങിയെത്തിയ 119 പേരില്‍ 67 പേര്‍…
Read More »
