Breaking NewsKeralaLead News

മുൻ ഡിജിപിയുടെ ഒരു പാർട്ടി, ഒരു ഇലക്ഷൻ തത്വം വെറും തള്ള്?… വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി ആർ ശ്രീലേഖ, നാളെ ചുവരെഴുത്ത്, പ്രചാരണത്തിനും തുടക്കം

തിരുവനന്തപുരം: ഒരുമാസം മുൻപ്, കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായെത്തിയ വീഡിയോയിൽ ആർ ശ്രീലേഖ പറഞ്ഞതിങ്ങനെ- വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ല. ബിജെപിയുടെ നയമാണ് ഒരു പാർട്ടി, ഒരു ഇലക്ഷൻ എന്നത്. താനും ആ തത്വത്തിലാണ് വിശ്വസിക്കുന്നത്. അതിനാൽ വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനം. താൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ അറിവോടെയാണ്…

എന്നാൽ ഒരു മാസങ്ങൾക്കിപ്പുറം വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ മത്സരിക്കുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നാളെ മുതൽ തുടക്കമാവുകയും ചെയ്യും.

Signature-ad

അതേപോലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ശാസ്തമംഗലം കൗൺസിലർ കൂടിയായ ആർ. ശ്രീലേഖ നാളെ രാവിലെ 10.30-ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ടാണ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുക. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലം എന്ന പ്രത്യേകത വട്ടിയൂർക്കാവിനുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരും സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവരും പരിപാടിയിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: