Month: February 2025
-
Kerala
സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം
തിരുവനന്തപുരം : കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വനത്തിന്ഡറെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
Read More » -
Crime
ബന്ധുക്കളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; അമ്മ 35 വയസുകാരനെ കൊന്ന് കനാലില്‍ തള്ളി
അമരാവതി: ബന്ധുക്കള്‍ക്കു നേരെ നിരന്തരമായി പീഡന ശ്രമങ്ങള്‍ നടത്തിയ മകനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ തള്ളി അമ്മ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ബന്ധുക്കളുടെ സഹായത്തോടെയാണ് 57 വയസ്സുകാരിയായ ലക്ഷ്മി ദേവി 35 വയസ്സുകാരനായ മകന്‍ ശ്യാം പ്രസാദിനെ കൊലപ്പെടുത്തി അഞ്ചു കഷ്ണങ്ങളാക്കിയത്. അവിവാഹിതനായ ശ്യാം പ്രസാദ് നിരവധി തവണ ബന്ധുക്കള്‍ക്ക് നേരെ പീഡന ശ്രമം നടത്തിയിട്ടുള്ളതായി പ്രകാശം എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. കോടാലിയും മറ്റ് കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ചാണ് ലക്ഷ്മി മകനെ കൊലപ്പെടുത്തിയത്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കള്‍ക്കു നേരെയാണ് ശ്യാം പ്രസാദ് പലപ്പോഴായി പീഡന ശ്രമം നടത്തിയിട്ടുള്ളത്. മൃതദേഹം അഞ്ചു കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി ഗ്രാമത്തിലെ നഗലഗാണ്ടി കനാലില്‍ തള്ളുകയായിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Read More » -
Crime
ബലാത്സംഗക്കേസില്‍ സിദിഖിനെതിരെ വ്യക്തമായ തെളിവ്; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു.
Read More » -
Crime
മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍; പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്
കോഴിക്കോട്: മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയെ നേപ്പാളില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. 2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ലുഖ്മാനുലിന്റെ ഭാര്യപിതാവാണ് മുഹമ്മദ് അഷ്ഫാഖാന്‍. കൃത്യം ചെയ്യാന്‍ ക്വട്ടേഷന്റെ ഭാഗമായി ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാക്ക് രണ്ടുലക്ഷം രൂപയും മുഹമ്മദ് അഷ്ഫാഖാന്‍ നല്‍കി. ജാഷിംഷാ നാലുപേരെ ഇതിനായി നിയോഗിച്ചു. ഇവര്‍ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാര്‍ വന്നപ്പോഴേയ്ക്കും സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂര്‍ പൊലീസ് നേപ്പാളില്‍ വച്ച് പിടികൂടിയത്. അന്വേഷണത്തിനിടെ പ്രതി നേപ്പാളില്‍ ഉണ്ടെന്ന് മലസ്സിലാക്കുകയും, ചേവായൂര്‍ പൊലീസ്…
Read More » -
Crime
കാഴ്ചപരിമിതിയുള്ള വയോധികയുടെ തലയില്‍ തുണിയിട്ട് മാല കവര്‍ന്നു; വീട്ടിലെ മുന്‍ജോലിക്കാരി പിടിയില്‍
പത്തനംതിട്ട: ചന്ദനപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മാല കവര്‍ന്ന സ്ത്രീ പിടിയില്‍. ഇടത്തിട്ട സ്വദേശി ഉഷയെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായാധിക്യത്തെ തുടര്‍ന്ന് കാഴ്ചപരിമിതി നേരിടുന്ന 84കാരിയുടെ തലയില്‍ തുണിയിട്ട ശേഷം മൂന്നര പവന്റെ മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചന്ദനപ്പള്ളി സ്വദേശി സേവ്യറും ഭാര്യ മറിയാമ്മയും വീട്ടില്‍ തനിച്ചുണ്ടായിരുന്ന സമയത്തായിരുന്നു മോഷണം. വീട്ടിലെ മറ്റുള്ളവര്‍ പള്ളിയില്‍ പോയ സമയത്ത് ഉഷ വീട്ടിലെത്തുകയായിരുന്നു. മുമ്പ് ഇവര്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സേവ്യറും മറിയാമ്മയും വീട്ടില്‍ തനിച്ചായിരിക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കി നടത്തിയ മോഷണമാണെന്നാണ് വിലയിരുത്തല്‍. രക്ഷപ്പെടുന്നതിനിടയില്‍ ഉഷ മറിയാമ്മയെ തള്ളി താഴെയിടുകയും ചെയ്തു. സമീപവാസിയായ പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. രാവിലെ ഉഷ വീട്ടിലേക്കെത്തുന്നത് പെണ്‍കുട്ടി കണ്ടിരുന്നു. മുമ്പ് ജോലിചെയ്തിരുന്ന ഉഷയെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി പോലീസിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തി. പോലീസ് ആദ്യം ഉഷയുടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബന്ധുവീട്ടില്‍ നിന്നാണ്…
Read More » -
Crime
മൂന്നുമിനിറ്റില്‍ കവര്‍ച്ച, മൂന്നാംദിനം പിടിയില്‍; പ്രതി നടത്തിയത് വന്‍ ആസൂത്രണം
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കില്‍ പട്ടാപ്പകല്‍ വെറും കത്തി മാത്രം ഉപയോഗിച്ച് കൊള്ളയടിക്കാന്‍ പ്രതി റിജോ ആന്റണി നടത്തിയത് വന്‍ ആസൂത്രണം. ആഴ്ചകള്‍ക്കുമുന്‍പേ ഇതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ശരീരം മുഴുവന്‍ മൂടുന്നരീതിയിലുള്ള വസ്ത്രം ധരിക്കാനും വാഹനം തിരിച്ചറിയാതിരിക്കാനും മുന്‍കരുതലെടുത്തതിനും പുറമേ മറ്റു നിരവധി കാര്യങ്ങളും ഇയാള്‍ ശ്രദ്ധിച്ചിരുന്നു. മോഷണം നടത്തുന്നതിന് നാലുദിവസം മുന്‍പ് ഇയാള്‍ ബാങ്കിലെത്തി. കാലാവധി കഴിഞ്ഞ എ.ടി.എം. കാര്‍ഡുമായിട്ടാണ് വന്നത്. ഈ കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാനാകുന്നില്ലെന്ന് പരാതി പറയാനെന്ന മട്ടിലെത്തി ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. ആളുകള്‍ ഏറ്റവും കുറച്ചുണ്ടാകുന്ന സമയവും നിരീക്ഷിച്ചു. ബാങ്കിന് തൊട്ടടുത്ത പോട്ട പള്ളിയില്‍ രണ്ടാംവെള്ളിയാഴ്ചയും മൂന്നാം വെള്ളിയാഴ്ചയും കുര്‍ബാനയില്ലെന്നതും കണക്കിലെടുത്തു. ബാങ്കിലെത്തി മൂന്നു മിനിറ്റുകൊണ്ടാണ് ഇയാള്‍ മോഷണം പൂര്‍ത്തിയാക്കിയത്. 47 ലക്ഷം രൂപയില്‍ 15 ലക്ഷം രൂപമാത്രമെ ഇയാള്‍ എടുത്തിരുന്നുള്ളു. ഇയാള്‍ മുറിയില്‍ പൂട്ടിയിട്ട ബാങ്ക് ജീവനക്കാര്‍ ഫോണ്‍ ചെയ്യുന്നതും മറ്റും കേട്ടതോടെയാണ് പണം മുഴുവന്‍ മോഷ്ടിക്കാഞ്ഞത് എന്നാണ് പോലീസ്…
Read More » -
Movie
എമ്പുരാന്റെ ബജറ്റ് 150 കോടിക്കും മുകളില്‍, പ്രതിഫലമടക്കമുള്ള കണക്ക് ഇങ്ങനെ…
എമ്പുരാന്‍’ സിനിമയുടെ ബജറ്റിനെ കുറിച്ച് ജി സുരേഷ് കുമാര്‍ സംസാരിച്ചതിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ സിനിമാ സംഘടനയ്ക്കുള്ളിലെ പോരിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നത്. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് സൂചിപ്പിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. ”ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ട്. പ്രതിഫലമടക്കം ബജറ്റ് 140-150 കോടിക്ക് മുകളില്‍ പോകും. ഞാന്‍ എമ്പുരാന്റെ സെറ്റില്‍ പോയിട്ടുണ്ട്. പൃഥ്വിരാജ് അപാര സംവിധായകന്‍ ആണ്.” ”അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സിനിമ പെര്‍ഫക്റ്റാകണം. അതിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂരുണ്ട്” എന്നാണ് സന്തോഷ് ടി കുരുവിള പറഞ്ഞത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത്. അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി…
Read More » -
Crime
പത്തനംതിട്ടയില്‍ സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; 3 പേര്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയില്‍ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഖില്‍, ശരണ്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ 8 പേര്‍ പ്രതികളായുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
വ്യാജ റെയ്ഡ്; മുഖ്യ സൂത്രധാരനായ എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത
തൃശൂര്‍: ഇ.ഡി. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയില്‍ റെയ്ഡ് നടത്തി കോടികള്‍ കവര്‍ന്ന കേസിലെ മുഖ്യ സൂത്രധാരന്‍ ഗ്രേഡ് എ.എസ്.ഐ. ഷഹീര്‍ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത. കര്‍ണാടക-കേരള പോലീസ് കേസില്‍ വിശദമായ അന്വേഷണം നടത്തും. എ.എസ്.ഐയുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും പരിശോധിക്കാനും തീരുമാനിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ ഡ്രൈവര്‍ ആയിരിക്കെയാണ് സ്ഥലംമാറി ഷഹീര്‍ബാബു 2024 മാര്‍ച്ച് ഒന്നിന് കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ എത്തിയത്. വിവിധ ഭാഷകള്‍ ഒഴുക്കോടെ കൈകാര്യംചെയ്യുന്ന ഇയാള്‍ എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പലരില്‍നിന്നും പണം വായ്പ വാങ്ങുകയും തിരിമറിനടത്തുകയും ചെയ്തിരുന്നെന്നും പറയപ്പെടുന്നു. സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് ഷഹീര്‍ബാബു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. കൊല്ലം കേന്ദ്രീകരിച്ചാണ് തട്ടിപ്പിന്റെ തിരക്കഥയൊരുങ്ങിയത്. ജനുവരി മൂന്നിനാണ് കര്‍ണാടകയില്‍ കേസിനാസ്പദമായ സംഭവം. തട്ടിപ്പിനായി സംഘം ഉപയോഗിച്ച കാറില്‍നിന്നാണ് കര്‍ണാടക പോലീസ് കൊല്ലം ബന്ധം തിരഞ്ഞത്. ജനുവരി 18-ന് കര്‍ണാടകയില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 18 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷണത്തിനായി കൊല്ലത്ത് എത്തിയിരുന്നു. കൊല്ലം, കൊട്ടിയം, കണ്ണനല്ലൂര്‍, കിളികൊല്ലൂര്‍,…
Read More »
