KeralaNEWS

ഭർത്താവ് ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽ മരിച്ചു: മനോവിഷമത്താൽ ബാങ്ക് ജീവനക്കാരിയായ ഭാര്യ ജീവനൊടുക്കി

     കണ്ണൂർ: ഏകമകനെ തനിച്ചാക്കി യുവതി ജീവനൊടുക്കി. ഭർത്താവ് ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമം താങ്ങാനാവാതെയാന് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ്. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രനാ (31)ണ് ഞായറാഴ്ച്ച  വീടിന്റെ വര്‍ക്ക് ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ അലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ചത്. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥയാണ്.

ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പ് തളാപ്പില്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ ആകസ്മിക വിയോഗത്തില്‍ കടുത്ത മനോസമ്മര്‍ദ്ദം അനുഭവിച്ച അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്.

Signature-ad

ചന്ദ്രൻ-ശ്രീജ ദമ്പതികളുടെ മകളാണ് അഖില. സഹോദരൻ: അക്ഷയ് (ഇന്ത്യൻ ആർമി). ഏകമകൻ: രുദ്ര. സംസ്കാരം  കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടത്തി.

Back to top button
error: