Month: December 2024

  • Kerala

    വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മകനും ജീവനൊടുക്കിയ സംഭവം:  ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രതിക്കൂട്ടിൽ

        വയനാട്: കോൺഗ്രസിലെ പ്രമുഖ നേതാവും ഡിസിസി ട്രഷററുമായ എൻ എം വിജയന്റേയും മകന്റേയും ആത്മഹത്യക്ക്‌ പിന്നിൽ സാമ്പത്തിക തിരിമറികളുമെന്ന് സൂചന.2016 മുതൽ നടന്ന ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന അഴിമതിയുമായി ആത്മഹത്യക്ക്‌ ബന്ധമുണ്ടെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ തന്നെ പറയുന്നത്‌. ജില്ലാ നേതൃത്വത്തിലെ പ്രമുഖർക്ക്‌ വേണ്ടി പണം വാങ്ങാൻ ഇടനിലക്കാരനായി നിന്നത്‌ വിജയനായിരുന്നു എന്ന് ഉദ്യോഗാർത്ഥികൾ തന്നെ വെളിപ്പെടുത്തുന്നു. ഇത്‌ സംബന്ധിച്ച ഉടമ്പടി രേഖകളുമുണ്ട്‌. പണം നൽകിയ നേതാക്കളുടെ പേരുകൾ പരാമർശിച്ച്‌ കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരന്‌ വിജയൻ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പണം വാങ്ങുകയും ജോലി ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഉദ്യോഗാർത്ഥികൾ പ്രശ്നങ്ങളുണ്ടാക്കി. ഇതേ തുടർന്ന് കടുത്ത മാനസിക സംഘർഷം അദ്ദേഹം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. നേതാക്കൾ കയ്യൊഴിഞ്ഞതോടെ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നു എൻ.എം വിജയന്. വിവിധ തസ്തികകളിലായി 2.5 കോടിയുടെ അഴിമതി ബാങ്കിൽ നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന്…

    Read More »
  • LIFE

    ഷോട്ട് കഴിഞ്ഞിട്ടും ബിജുവും സംയുക്തയും ബസ്സില്‍ നിന്നിറങ്ങിയില്ല; ക്യാമറമാന്‍ സൂം ചെയ്ത് നോക്കിയപ്പോള്‍ കണ്ടത്!

    സംവിധാകന്‍ കമലിന്റെ സിനിമാ ലൊക്കേഷനില്‍ വച്ചാണ് മലയാളത്തിലെ പല പ്രണയങ്ങളും സംഭവിച്ചത്. പാര്‍വ്വതി – ജയറാം പ്രണയം പൂത്ത് പൂവിട്ടതും, മഞ്ജു വാര്യര്‍ – ദിലീപ് ബന്ധം തുടങ്ങിയതും, ബിജു മേനോന്‍ – സംയുക്ത പ്രണയം തുടങ്ങിയതും എല്ലാം കമല്‍ സിനിമകളിലൂടെയായിരുന്നു. ഈ പ്രണയങ്ങള്‍ എല്ലാം എങ്ങനെയായിരുന്നു സെറ്റില്‍ വച്ച് പിടിക്കപ്പെട്ടത് എന്ന് സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംവിധാകന്‍ കമല്‍ സംസാരിച്ചു. ഈ പ്രണയങ്ങളെല്ലാം സംഭവിച്ച സിനിമകള്‍ നോക്കിയാല്‍ മനസ്സിലാവും, എല്ലാത്തിന്റെയും അടിസ്ഥാനം പ്രണയം തന്നെയായിരുന്നു. സത്യം എന്താണെന്നു വച്ചാല്‍, അവര്‍ സെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ അവരെല്ലാം എന്റെ കണ്ണില്‍ കഥാപാത്രങ്ങളാണ്. അങ്ങനെയാണ് കണ്ടിട്ടുള്ളത്. പക്ഷെ കഥാപാത്രത്തിനപ്പുറം, അവര്‍ ആ പ്രണയം ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. സിനിമയിലെ അത്തരം പ്രണയ രംഗങ്ങള്‍ അവരെ അതിന് സഹായിച്ചിരുന്നിരിക്കാം. സെറ്റില്‍ പലരും പറഞ്ഞിട്ടല്ല, ആദ്യം ഇവരുടെയൊക്കെ പ്രണയം മനസ്സിലാക്കുന്നത് ഞാനോ ക്യാമറമാനോ തന്നെയായിരിക്കും എന്നും കമല്‍ പറയുന്നു. ദിലീപ് –…

    Read More »
  • Crime

    കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു

    കൊല്ലം: ശാസ്താംകോട്ടയില്‍ പെയിന്റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു. ആലപ്പുഴ കോട്ടപ്പുറം സ്വദേശി വിനോദാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊല്ലം അയത്തില്‍ സ്വദേശി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയില്‍ ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിങ് ജോലിക്കായി എത്തിയ വിനോദും രാജുവും തമ്മില്‍ താമസ സ്ഥലത്തു വെച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ഇരുവരും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. വാക്ക് തര്‍ക്കത്തിന് പിന്നാലെ കമ്പിവടി ഉപയോഗിച്ച് വിനോദിനെ രാജു തലയ്ക്കടിച്ചു. ഗുരുതര പരിക്കേറ്റ വിനോദിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ പെയിന്റിങ് സാമഗ്രികള്‍ കൊണ്ടുവന്നയാളുടെ മുന്നില്‍ വെച്ചായിരുന്നു സംഘര്‍ഷം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി. കൊല നടത്തിയ ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച രാജുവിനെ ശാസ്താംകോട്ടയില്‍ വെച്ച് പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു, വാഹനം ഉപേക്ഷിച്ച് സംഘം കടന്നു

    ആലപ്പുഴ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കരുനാഗപ്പള്ളി ചക്കുപള്ളി സ്വദേശി ഷംനാദിനെ (32) ആണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്. പൊലീസിനെ കണ്ട് ഭയന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ബൈപാസില്‍ വിജയ് പാര്‍ക്കിന് സമീപത്താണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കളര്‍കോട് ഭാഗത്ത് നിന്നാണ് സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിക്കാന്‍ യുവാവിനെ സംഘം കാറില്‍ കയറ്റിയത്. സംസാരം തര്‍ക്കത്തിലേക്ക് കടന്നതോടെ യുവാവ് കാറിന്റെ സ്റ്റിറയിങ് പിടിച്ചു തിരിച്ചു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം ബൈപാസിന്റെ കൈവരിയില്‍ ഇടിച്ചു നിന്നു. ഇതിന് പിന്നാലെ യുവാവ് കാറില്‍ നിന്ന് പുറത്തിറങ്ങി കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം കൊമ്മാടി ഭാഗത്തേക്ക് ഓടി. സംഭവം ബൈപാസില്‍ പട്രോളിങ് നടത്തുകയായിരുന്ന ബൈപാസ് ബീക്കണ്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പിന്നാലെ വന്ന മറ്റൊരു കാറില്‍ കയറി കടന്നു കളയുകയായിരുന്നു. പൊലീസ് അപകടത്തില്‍പെട്ട കാര്‍…

    Read More »
  • Crime

    കാലടിയില്‍ സ്‌കൂട്ടര്‍ യാത്രികന്റെ കണ്ണില്‍ സ്‌പ്രേ ചെയ്ത് വയറിന് കുത്തി; കവര്‍ന്നത് 20 ലക്ഷം

    എറണാകുളം: കാലടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് 20 ലക്ഷം രൂപ കവര്‍ന്നു. വികെഡി വെജിറ്റബിള്‍സ് മാനേജര്‍ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. കാലടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. പച്ചക്കറി കടയില്‍ നിന്ന് കടയുടമയുടെ വീട്ടിലേക്ക് പണവുമായി പോകുകയായിരുന്നു തങ്കച്ചന്‍. പോകുന്ന വഴിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കത്തികൊണ്ട് വയറിന് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പണവുമായി കടന്നുകളഞ്ഞത്. കണ്ണിലേക്ക് സ്പ്രേയടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമണം. തങ്കച്ചന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്കച്ചന്‍ കടയുടമയുടെ വീട്ടിലേക്ക് പണം കൊണ്ടുപോവാറുണ്ട് എന്ന് കൃത്യമായി അറിയാവുന്നരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പോലീസ് ശേഖരിച്ചുവരികയാണ്.  

    Read More »
  • Crime

    നാട്ടില്‍നിന്നു പെട്രോളുമായി ഡല്‍ഹിയില്‍; പാര്‍ലമെന്റിനു മുന്നില്‍ തീ കൊളുത്തിയ യുവാവ് മരിച്ചു

    ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തര്‍പ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ നാട്ടില്‍ നിന്നും പെട്രോളുമായി ഡല്‍ഹിയിലെത്തിയ ജിതേന്ദ്ര നേരെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് വിവരം. വൈകിട്ട് മൂന്നരയ്ക്കാണ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി പാര്‍ലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാര്‍ലമെന്റിന് സമീപമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. പൊലീസ് വാഹനത്തില്‍ ആര്‍എംഎല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഉത്തര്‍ പ്രദേശ് പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ കേസുകളില്‍ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ പൊലീസിന് ഇയാള്‍ നല്‍കിയ മരണമൊഴി. 2021ല്‍ ബാഗ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത 3 കേസുകളില്‍ ജിതേന്ദ്ര പ്രതിയാണെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.

    Read More »
  • Crime

    കൂട്ടുപുഴയില്‍ വന്‍ MDMA വേട്ട

    കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ MDMA വേട്ട. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശനുസരണം പുതുവത്സരത്തോ ടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം ങഉങഅ യുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി പിടിയിലായത്. ഇന്നലെ വൈകിട്ട് KSRTC ബസില്‍ കൂട്ടുപ്പുഴ പോലിസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം MDMA യുമായി മുണ്ടേരി സ്വദേശി മാധവത്തില്‍ ഗൗരിഷി (21)നെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും MDMA എത്തിച്ചു ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്പന നടത്താറുണ്ടെന്നു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.കണ്ണൂര്‍ റൂറല്‍ പോലിസ് ജില്ല സ്ഥാപിതമായ ശേഷമുള്ള ഏറ്റവും കൂടുതല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് കേസുകള്‍ പിടികൂടിയത് ഈ വര്‍ഷമാണ്. മയക്കു മരുന്ന് മാഫിയയുടെ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടിയിരുന്നു.…

    Read More »
  • NEWS

    തമിഴ്നാട് തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു: കോട്ടയം കുറവിലങ്ങാട് സ്വദേശികളായ 3 പേർക്ക് ദാരുണാന്ത്യം

    തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 3 മരണം. വേളാംങ്കണ്ണി പള്ളിയിൽ പോയി കാറിൽ മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ കോയിക്കൽ ജെയിൻ തോമസ്, കാഞ്ഞിരത്തിങ്കൽ സോണിമോൻ കെ.ജെ, അമ്പലത്തിങ്കൽജോബീഷ് തോമസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷാജി പി.ഡിയെ ഗുരുതര പരിക്കുകളോടെ തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസിലെ യാത്രക്കാരെ വാത്തലക്കുളം, പെരിയകുളം, തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തേനി ജില്ലയിലെ പെരിയകുളത്തിനടുത്ത് കട്രോഡിൽ വച്ച് തേനിയിലേക്ക് വന്ന കാറും തേനിയിൽ നിന്ന് ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാനുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. വാൻ റോഡിലേക്ക് മറിഞ്ഞു. തകർന്ന കാറിലുണ്ടായിരുന്ന 4 പേരിൽ മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏർക്കാട്ടേക്ക് വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് വാനിലെ 18 പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ദേവദാനപ്പട്ടി പൊലീസ് കേസെടുത്ത് അന്വേഷണം…

    Read More »
  • Kerala

    യൂത്ത് കോൺഗ്രസുകാരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ്: കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന് രാവിലെ 11 ന്

        കാസർകോട്: പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഇന്ന് (ശനി) രാവിലെ 11 മണിക്ക് വിധി പ്രസ്താവിക്കും. കേരളം ഏറെ ചർച്ച ചെയ്ത ഈ രാഷ്ട്രീയ ഇരട്ടക്കൊലക്കേസിൽ വിധി പറയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പോലീസ് കല്ല്യോട്ട് റൂട്ട് മാർച്ച് നടത്തി. കല്ല്യോട്ട്, പെരിയ, ഏച്ചിലടുക്കം പ്രദേശങ്ങളിൽ പോലീസ് അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജിനാണ് സുരക്ഷാ ചുമതല. പ്രധാന പോയിന്റുകളിലെല്ലാം ഇൻസ്പെക്ടർമാരുടെയും സബ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പിക്കറ്റ് പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ  സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും പട്രോളിംഗ് നടത്തിവരുന്നു. പുല്ലൂർ-പെരിയ പഞ്ചായത്ത് പരിധിയിൽ കർശന വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ജനങ്ങളിൽ സുരക്ഷാ ബോധം ഉണ്ടാക്കാനാണ് റൂട്ട് മാർച്ച് നടത്തിയതെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് യൂണിറ്റ് സായുധ പൊലീസ്…

    Read More »
  • Kerala

    ‘നീലക്കുയിൽ’ നാടകമാകുന്നു, ശ്രീധരൻ മാഷും നീലിയും നാളെ അരങ്ങിൽ

    പി ഭാസ്ക്കരനും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് 1954ൽ റിലീസായ ‘നീലക്കുയിൽ’ സിനിമ അതിൻ്റെ 70-ാം വർഷത്തിൽ നാടകമാകുന്നു. നാളെ (ഞായർ) വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിലാണ് ആദ്യ സ്റ്റേജ്. ഉറൂബിൻ്റെ രചനയിൽ മാറ്റത്തിൻ്റെ ശംഖൊലി മുഴക്കിയെത്തിയ ചിത്രത്തിൽ ശ്രീധരൻ മാഷായി സത്യനും നീലിയായി മിസ് കുമാരിയുമാണ് അഭിനയിച്ചത്. മികച്ച മലയാളം ചിത്രത്തിനുള്ള നാഷണൽ അവാർഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയായിരുന്നു നീലക്കുയിൽ. ‘നീലക്കുയിൽ’ നാടകം ചലച്ചിത്ര സംവിധായകൻ സി.വി പ്രേംകുമാറാണ് സംവിധാനം ചെയ്യുന്നത്. രചനആർ.എസ് മധു. ശ്രീധരൻ മാഷിനെ ഫോട്ടോ ജേർണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയെ നർത്തകി സിതാര ബാലകൃഷ്ണനും അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ വഞ്ചിയൂർ പ്രവീൺകുമാർ, സജനചന്ദ്രൻ, മൻജിത്ത്, റജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ, മാസ്റ്റർ കാശിനാഥൻ എന്നിവരും അവതരിപ്പിക്കുന്നു. പശ്ചാത്തല സംഗീതം- അനിൽ റാം, ലൈറ്റ് ഡിസൈൻ- എ ഇ അഷ്റഫ്, കലാസംവിധാനം – അജിൻ എസ്, വസ്ത്രാലങ്കാരം – തമ്പി ആര്യനാട്,…

    Read More »
Back to top button
error: