Month: December 2024
-
Crime
പെരിയയില്‍ സി.ബി.ഐ വരാതിരിക്കാന്‍ പതിനെട്ടടവും പയറ്റി; സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട വിധിക്ക് എതിരെ നിയമ പോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണു സിബിഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാന്‍ഡിങ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതിയില്‍ ഹാജരായി. ഈ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു. 2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി…
Read More » -
Kerala
സുരേന്ദ്രന് വീണ്ടും അവസരം നല്‍കുന്നതില്‍ എതിര്‍പ്പ് ശക്തം; ഓണ്‍ലൈന്‍ യോഗം ബഹിഷ്‌കരിച്ച് നേതാക്കള്‍; അതൃപ്തിയിലായ നേതാക്കള്‍ മൗനത്തില്‍
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയിലും പാഠം പഠിക്കാതെ ബിജെപി വീണ്ടും കെ സുരേന്ദ്രന്റെ വഴിയില്‍ തന്നെ നീങ്ങാന്‍ സാധ്യത ഉരുത്തിരിഞ്ഞോടെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തം. സുരേന്ദ്രന് തുടരാന്‍ അവസരം ഒരുക്കുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത എതിര്‍പ്പിലാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് സുരേന്ദ്രന്‍ കസേര സംരക്ഷിക്കാന്‍ ശ്രമം നടത്തുന്നത് എന്നാണ് ഇവരുടെ വാദം. അഞ്ചുവര്‍ഷം പൂര്‍ത്തിയായ സംസ്ഥാന, ജില്ല, മണ്ഡലം പ്രസിഡന്റുമാര്‍ക്ക് സംഘടന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് കെ സുരേന്ദ്രന്‍ തനിക്ക് അനുകൂലമാണെന്ന് വ്യാഖ്യാനിക്കുന്നത്. അതേസമയം ഇത്തരമൊരു നിലപാടിലേക്ക് കേന്ദ്ര നേതൃത്വം എത്തിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സുരേന്ദ്രന് പകരക്കാരനെ കൊണ്ടുവരാന്‍ ചരടുവലിച്ച വിമത വിഭാഗത്തിന് തിരിച്ചടിയാണ് പുതിയ നീക്കങ്ങള്‍. തന്നെ മാറ്റുന്നതുവരെ അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് കെ. സുരേന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് അനുസരിച്ചു ചരടുവലികളും അദ്ദേഹം നടത്തിയതായാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഓണ്‍ലൈന്‍ യോഗത്തില്‍ ബി.ജെ.പി കേന്ദ്ര…
Read More » -
Crime
മുദ്രാ ലോണ്‍ സെറ്റാക്കാന്‍ കമ്മീഷന്‍ 4,69,000 രൂപ; ബാങ്ക് ജീവനക്കാരി എന്ന പേരില്‍ തട്ടിപ്പ്; യുവതി പിടിയില്‍
തിരുവനന്തപുരം: ലോണ്‍ റെഡിയാക്കി തരാമെന്ന് പറഞ്ഞ് പലരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍. ബാങ്ക് ജീവനക്കാരി എന്ന് പറഞ്ഞ് മുദ്രാ ലോണ്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് യുവതി ലക്ഷങ്ങള്‍ തട്ടിയത്. കീഴാറൂര്‍ പമ്മംകോണം സനല്‍ഭവനില്‍ സനിത (31)യെയാണ് കന്റോണ്‍മെന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പലരില്‍ നിന്നായി ലോണിനുള്ള കമ്മിഷനെന്ന പേരിലാണ് ഗൂഗിള്‍ പേ വഴി ഇവര്‍ 4,69,000 രൂപ കൈപ്പറ്റിയത്. ലോണ്‍ ലഭിക്കാതെയായതോടെ പണം നല്‍കിയവര്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. എസ് ഐ മാരായ ജിജുകുമാര്‍, സന്ദീപ്, ഗ്രീഷ്മ ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read More » -
Health
ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട; സൂചിയില്ലാ സിറിഞ്ചുമായി ഐഐടി ബോംബെ
മുംബൈ: സൂചിയെ പേടിയുള്ളവര്‍ക്ക് ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് കണ്ടുപിടിച്ച് ഐഐടി ബോംബെ. ഷോക്ക് സിറിഞ്ച് എന്ന് അറിയപ്പെടുന്ന ഇവ തൊലിക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല. എയറോസ്പേസ് എന്‍ജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്. സാധാരണ സൂചിപോലെ ഷോക്ക് സിറിഞ്ച് ശരീരത്തിലേക്ക് മുറിവുണ്ടാക്കി കടക്കുകയില്ല. പകരം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഊര്‍ജ സമ്മര്‍ദതരംഗങ്ങളിലൂടെയാണ് സിറിഞ്ചിലുള്ള മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇവ ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്. എന്നാല്‍ അത് തലമുടിയുടെ വീതിയോളം മാത്രമാണ്. സാധാരണ ബോള്‍ പോയിന്റ് പേനയേക്കാള്‍ അല്പംകൂടി നീളം കൂടിയതാണ് പുതിയ സിറിഞ്ച്. സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മര്‍ദമേറിയ നൈട്രജന്‍ വാതകമാണ് ഉപയോഗിക്കുന്നത്. സമ്മര്‍ദത്തിലൂടെ മരുന്ന് ശരീരത്തിലേക്ക് കയറുമ്പോള്‍ കുത്തിവെച്ചതായി രോഗി അറിയുന്നില്ല. ഇത് സൂചിയുള്ള സിറിഞ്ചിനേക്കാള്‍ ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. ശരീരത്തില്‍ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി എന്നിവ എലികളിലാണ് പരീക്ഷിച്ചത്. അവയില്‍ സാധാരണ സിറിഞ്ച് ഉപയോഗിക്കുന്ന…
Read More » -
Kerala
മൂക്കിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്ന (30) യാണ് മൂക്കിന്റെ ദശവളര്‍ച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോള്‍ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. ഒക്ടോബര്‍ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണിന് മങ്ങല്‍ വന്നിട്ടുണ്ടെന്ന് അപ്പോള്‍ത്തന്നെ രസ്ന ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നീര്‍ക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടര്‍മാര്‍ നേത്രരോഗ വിദഗ്ധരെ കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായി മനസിലായി. ഉടനെ ചികിത്സ നല്‍കണമെന്നും നേത്രചികിത്സാ വിദഗ്ധര്‍ നിര്‍ദേശിച്ചു. വീണ്ടും മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ രക്തം കട്ട പിടിച്ചത് അലിയിക്കാന്‍ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്. പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാര്‍ജ് ചെയ്ത് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാസ്പത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും…
Read More » -
Crime
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ജനുവരി 3നു വിധിക്കും. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷം എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത്ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. ആകെ 24 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയ 14 പ്രതികളില്‍ ഒന്നു മുതല്‍ 8 വരെ പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണ്. ഒന്നാം പ്രതി പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍, രണ്ടാം പ്രതി പീതാംബരന്റെ സഹായിയും സുഹൃത്തുമായ സി.ജെ.സജി, മൂന്നാം…
Read More » -
Crime
ശബരിമലയില്‍ മദ്യ വില്‍പ്പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ പിടിയില്‍. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ശാസ്താ ഹോട്ടലിലെ ജീവനക്കാരനായ ബിജു (51) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് നാലര ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയാണ് അറസ്റ്റിലായ ബിജു. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സന്നിധാനം എന്‍എസ്എസ് ബില്‍ഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശിയായ ബിജു ഓച്ചിറ മേമനയ്ക്കടുത്ത് നാടലയ്ക്കല്‍ വടക്കതില്‍ എന്ന വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. വൈകുന്നേരം ജോലി ചെയ്യുന്ന ശാസ്താ ഹോട്ടലിനു സമീപത്തു നിന്നാണ് പൊലീസ് ഇയാളെ തൊണ്ടി സഹിതം പിടികൂടിയത്. പൂര്‍ണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനവും പ്രദേശങ്ങളും. ഇവിടേക്ക് ഭക്തരെ കര്‍ശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്. എന്നാല്‍ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും…
Read More » -
Kerala
തൃശൂരില്‍ വെടിക്കെട്ട് മുടക്കിയ കേന്ദ്ര നിയമത്തിന് പിന്നില്‍ ശിവകാശി ലോബി; ആരോപണവുമായി തിരുവമ്പാടി ദേവസ്വം
തൃശൂര്‍: വെടിക്കെട്ട് മുടക്കിയ കേന്ദ്ര നിയമത്തിന് പിന്നില്‍ ശിവകാശി ലോബിയെന്ന് തിരുവമ്പാടി ദേവസ്വം. കേന്ദ്ര ഏജന്‍സിയായ പെസോയുടെ നിയമമാണ് വെടിക്കെട്ട് മുടക്കിയത്. വിഷയത്തില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉണ്ട്. വെടിക്കെട്ട് മുടക്കുന്നത് ശിവകാശി ലോബിയാണ്. ആരാണ് ശിവകാശിയെ സംരക്ഷിക്കുന്നത്. തൃശൂര്‍ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിത്. പൂരം നടക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് വേലയുടെ വെടിക്കെട്ടും നടക്കുന്നത്. പൂരം നടക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് വേലയുടെ വെടിക്കെട്ടും നടക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഗിരീഷ് കുമാര്‍ അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വേലകളുടെ വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചത്. പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ആവില്ലെന്നാണ് ജില്ലാ കലക്ടറുടെ മറുപടി. വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലവും…
Read More » -
Kerala
കൊല്ലത്ത് പൂട്ടിക്കിടന്ന ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണു; പതിനാറുകാരന് ദാരുണാന്ത്യം
കൊല്ലം: പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് 16കാരന് ദാരുണാന്ത്യം. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ അനന്തു ആണ് മരിച്ചത്. ജപ്തി നടപടികളെ തുടര്‍ന്ന് ഏറെ നാളുകളായി കശുവണ്ടി ഫാക്ടറി പൂട്ടികിടക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ആറുപേര്‍ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തുന്നത്. തുടര്‍ന്നാണ് ചിമ്മിനി തകര്‍ന്നു അപകടം ഉണ്ടാകുന്നത്. അനന്തുവിനൊപ്പം സുഹൃത്തുക്കളും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നുണ്ടെന്ന് രാത്രി എട്ടുമണിയോടെ വാര്‍ത്ത പരന്നത് നാടിനെ മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. രാത്രി 11 മണിവരെ നീണ്ട തിരച്ചില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റാരുമില്ലെന്ന് ഉറപ്പിച്ചശേഷമാണ് അവസാനിപ്പിച്ചത്. സംഭവസമയത്ത് അനന്തുവിന് ഒപ്പമുണ്ടായിരുന്നവര്‍ അവരവരുടെ വീടുകളിലുണ്ടെന്ന് ഉറപ്പിക്കാനായതും സംശയത്തിനു വിരാമമിട്ടു. രാത്രി ഒന്‍പതരയോടെയാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ ആദിത്യന്‍, കാര്‍ത്തിക്, ഷെഫീര്‍, സെയ്ദലി, മാഹീന്‍, അനന്തു എന്നിവരാണ് ഫാക്ടറി കെട്ടിടത്തില്‍ ഇരുന്നത്. പൊടുന്നനെ ചിമ്മിനി ഉള്‍പ്പെടെയുള്ള കെട്ടിടം തകര്‍ന്നുവീണതോടെ ഇവര്‍ ഇറങ്ങിയോടി. അനന്തുവും ഒപ്പമുണ്ടെന്നാണ് കരുതിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അനന്തു വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. വിവരമറിഞ്ഞ്…
Read More » -
India
‘അനാവശ്യ വിവാദം വേണ്ട’; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്നും ഇത് അദ്ദേഹത്തിന്റെ കുടുംബത്തേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച്ച രാത്രി ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ട്രസ്റ്റ് രൂപീകരിച്ചതിനുശേഷം സ്ഥലം കൈമാറുമെന്നും കോണ്‍ഗ്രസ് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളുള്ളതിനാലാണ് യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടില്‍ മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം തീരുമാനിച്ചത്. സ്മാരകമുയര്‍ത്താന്‍ പറ്റുന്ന സ്ഥലത്ത് സംസ്‌കാരം നടത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. മന്‍മോഹന്‍ സിങ്ങ് രാജ്യത്തിന് നല്‍കിയ സേവനം പരിഗണിച്ച് യമുനാ തീരത്ത് മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം പ്രത്യേക സ്മാരകം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തെ ആദ്യത്തെ സിഖ് പ്രധാനമന്ത്രിയെ മന:പൂര്‍വ്വം അപമാനിക്കുന്നതിന് തുല്ല്യമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അവഗണനയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടെന്ന് വ്യക്തമാക്കി ആഭ്യന്തര…
Read More »