
കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ MDMA വേട്ട. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശനുസരണം പുതുവത്സരത്തോ ടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം ങഉങഅ യുമായി കണ്ണൂര്‍ മുണ്ടേരി സ്വദേശി പിടിയിലായത്.
ഇന്നലെ വൈകിട്ട് KSRTC ബസില്‍ കൂട്ടുപ്പുഴ പോലിസ് ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 44.8 ഗ്രാം MDMA യുമായി മുണ്ടേരി സ്വദേശി മാധവത്തില്‍ ഗൗരിഷി (21)നെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും MDMA എത്തിച്ചു ഏച്ചൂര്‍, മുണ്ടേരി ഭാഗങ്ങളില്‍ വ്യാപകമായി വില്പന നടത്താറുണ്ടെന്നു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.കണ്ണൂര്‍ റൂറല്‍ പോലിസ് ജില്ല സ്ഥാപിതമായ ശേഷമുള്ള ഏറ്റവും കൂടുതല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് കേസുകള്‍ പിടികൂടിയത് ഈ വര്‍ഷമാണ്. മയക്കു മരുന്ന് മാഫിയയുടെ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടിയിരുന്നു.

പ്രധാന മയക്കു മരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.മയക്കുമരുന്ന് മാഫിയയുടെ നിരന്തരഭീഷണിയിലും ശക്തമായ ലഹരി വിരുദ്ധ പ്രവര്‍ത്തനമാണ് പോലീസും എക്‌സ്സൈസും നടത്തി വരുന്നത്. S I ഷരഫുദ്ധീന്‍ . കെ, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സുധീഷ്, ഡ്രൈവര്‍ CPO നിജേഷ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.