Month: December 2024

  • Kerala

    ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും, രാജേന്ദ്ര അർലേക്കർ പുതുവത്സര ദിനത്തിൽ എത്തും; പുതിയ ഗവ‍ർണർ കൂടുതൽ പ്രശ്നക്കാരനോ…?

           സ്ഥലംമാറി പോകുന്ന ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. രാജ്‌ഭവൻ ജീവനക്കാർ  ഗവ‍ർണർക്ക് നല്‍കാനിരുന്ന യാത്രയയപ്പ് യോഗം റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെതുടര്‍ന്ന് ദേശീയ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്. പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ 2 ന് രാജ്ഭവനില്‍  നടക്കുമെന്നാണ് കരുതുന്നത്. ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അർലേക്കറായിരുന്നു ഗവർണർ. ഹിമാചലിൽ സ്കൂളുകളും കോളജുകളും തൊഴിലാളികളുടെ താമസസ്ഥലവും ഒക്കെ നിരന്തരം സന്ദർശിച്ച് രാജ്ഭവന് പുറത്തേക്കിറങ്ങിയ വ്യക്തിയാണ് അർലേക്കർ. രാജ്ഭവൻ്റെ വാതിലുകളും നിരന്തരം സന്ദർശനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. ഒരു കൊല്ലത്തിനു ശേഷം ബീഹാറിലേക്ക് ഗവർണറായി അദ്ദേഹം മാറി. നിതീഷ്, ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമായപ്പോൾ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ നിയന്ത്രണത്തെ ചൊല്ലി സംസ്ഥാനവുമായി തെറ്റി.…

    Read More »
  • Fiction

    വിമര്‍ശനങ്ങളിൽ തകരരുത്, പക്വതയോടും ക്രിയാത്മകമായും നേരിടുക

      വെളിച്ചം സൂര്യനാരായണൻ സോക്രട്ടീസ് ശിഷ്യന്മാരുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒരു കൈനോട്ടക്കാരന്‍ അങ്ങോട്ട് കടന്നു വന്നത്. “ഞാന്‍ മുഖം നോക്കി താങ്കളുടെ ലക്ഷണം പറയാം…” അയാള്‍ പറഞ്ഞു. സോക്രട്ടീസ് സമ്മതിച്ചു. “നിങ്ങള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. മാത്രമല്ല, ഒരു നിഷേധിയുമാണ്. ഈ നെറ്റിത്തടം നോക്കിയാല്‍ അറിയാം നിങ്ങളുടെ മനസ്സില്‍ പ്രതികാരമുണ്ടെന്ന്…” അയാള്‍ പറഞ്ഞു. ഗുരുവിനെക്കുറിച്ച് മോശം പറയുന്നത് കണ്ട് ശിഷ്യര്‍ അയാളെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും സോക്രട്ടീസ് എതിര്‍ത്തു. അയാള്‍ തുടര്‍ന്നു: “നിങ്ങളുടെ മുഖത്ത് ദുരാഗ്രഹത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. മാത്രമല്ല, നിങ്ങള്‍ക്ക് മുഖസ്തുതിയോട് താല്‍പര്യവുമുണ്ട്…” എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ കൈനിറയെ മധുരവും നൽകി സോക്രട്ടീസ് അയാളെ പറഞ്ഞയച്ചു. ശിഷ്യന്‍ ചോദിച്ചു: ” തിരിച്ചൊന്നും പറയാതെ അങ്ങേയ്ക്കെങ്ങിനെ അയാളെ മടക്കി അയക്കാന്‍ കഴിഞ്ഞു…?” ”അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്. ഇതെല്ലാം എന്റെയുള്ളിലുണ്ട്. പക്ഷേ, നിരന്തരപരിശ്രമവും പരിശീലനവും കൊണ്ട് ഞാന്‍ അവയെയെല്ലാം മറികടക്കുന്നുണ്ട്. അതയാള്‍ക്കറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് അയാള്‍ എങ്ങിനെ പറയും.” സോക്രട്ടീസ് പറഞ്ഞു. തനിക്കെതിരെയുളള വിമര്‍ശനങ്ങള്‍…

    Read More »
  • Kerala

    ‘മാര്‍ക്കോ’യുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച ആലുവ സ്വദേശിയായ യുവാവ് പിടിയില്‍

    കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാന്‍ (21) ആണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി അക്വിബ് ഹനാന്‍ ആണ് ടെലഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാല്‍ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുശേഷം പൊലീസ് യുവാവിന്റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് നിര്‍മാതാവ്…

    Read More »
  • India

    ‘ഈശ്വര്‍ അല്ലാഹ്’ രസിച്ചില്ല; വാജ്പെയി ജന്മദിനാഘോഷത്തില്‍ ‘രഘുപതി രാഘവ’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കള്‍; ഗായികയെക്കൊണ്ട് മാപ്പുപറയിച്ചു

    പട്ന: സര്‍ക്കാര്‍ ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനുകളിലൊന്നായ ‘രഘുപതി രാഘവ രാജാറാം’ ആലാപനം തടഞ്ഞ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. മുന്‍ പ്രധാനമന്ത്രി എബി വാജ്പെയിയുടെ നൂറാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ബിഹാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. ഭജനിലെ ‘ഈശ്വര്‍ അല്ലാഹ് തെരേ നാം’ ആണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ നേതാക്കള്‍ ഭജന്‍ ആലാപനം നിര്‍ത്തിച്ചതിനു പുറമെ ഗായികയെക്കൊണ്ട് മാപ്പുപറയിക്കുകയും ചെയ്തു. ഡിസംബര്‍ 25നാണ് ‘മേ അടല്‍ രഹൂംഗാ’ എന്ന പേരില്‍ ബിഹാര്‍ തലസ്ഥാനമായ പാട്നയില്‍ ചടങ്ങ് നടന്നത്. പരിപാടി തുടങ്ങുന്നതിന്റെ ഭാഗമായി ഭോജ്പുരി നാടോടി ഗായിക ദേവിയാണ് ‘രഘുപതി രാഘവ’ പാടിത്തുടങ്ങിയത്. ആലാപനത്തിനിടെ ‘ഈശ്വര്‍ അല്ലാഹ് തേരേ നാം’ എന്നു തുടങ്ങുന്ന ഗാന്ധി കൂട്ടിച്ചേര്‍ത്ത ഭാഗം എത്തിയപ്പോള്‍ പരിപാടി നടന്ന ഹാളിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബഹളവും പ്രതിഷേധവും ഉയര്‍ന്നു. കാരണം വ്യക്തമാകാതെ പരിഭ്രമിച്ച ഗായിക പ്രതിഷേധം നിര്‍ത്താനും ബഹളം അവസാനിപ്പിക്കാനും അപേക്ഷിച്ചു. എന്നാല്‍,…

    Read More »
  • Kerala

    കോഴിക്കോട് ഡിഎംഒ കസേരകളിയില്‍ പിന്നെയും ട്വിസ്റ്റ്; ഡോ. രാജേന്ദ്രന്‍ വീണ്ടും ഡിഎംഒയാകും

    കൊച്ചി: കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ഡിഎംഒ) കസേരയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. ഡോ. രാജേന്ദ്രനെ കോഴിക്കോട് നിന്നും സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഇതോടെയാണ് രാജേന്ദ്രന്‍ വീണ്ടും ഡിഎംഒ കസേരയില്‍ തിരിച്ചെത്തുന്നത്. കോടതി ഉത്തരവുമായി ഡോ. രാജേന്ദ്രന്‍ വീണ്ടും ഡിഎംഒ ഓഫീസിലെത്തി. ഹൈക്കോടതി ഉത്തരവ് നാലു ജില്ലകളിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റത്തെ ബാധിക്കും. കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിഎംഒമാരുടെ സ്ഥലംമാറ്റങ്ങള്‍ക്കാണ് സ്റ്റേ ഉത്തരവ് ബാധകമാകുക. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണല്‍ ഉത്തരവ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അടുത്ത മാസം 9 വരെയാണ് സ്റ്റേ നല്‍കിയത്. കേസ് 9-ാം തീയതി ഹൈക്കോടതി വീണ്ടും പരി?ഗണിക്കും. കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ അഡീഷണല്‍ ഡയറക്ടറായും, എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റിയുമാണ് കഴിഞ്ഞ ഒമ്പതാം തീയതി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്രൂണലിനെ…

    Read More »
  • Kerala

    നാടിന്റെ തേങ്ങലായി അക്‌സ റെജി യാത്രയായി; ദുരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും

    കൊല്ലം: തൊടുപുഴ അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച നിലയില്‍ കണ്ടെത്തിയ പറങ്കിമാംമുകള്‍ മഞ്ഞക്കാല പള്ളിത്തെക്കേതില്‍ അക്‌സ റെജിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവും ബന്ധുക്കളും രംഗത്ത്. ഒഴുക്കില്ലാത്ത ഭാഗത്താണ് അക്‌സയുടെ മൃതദേഹം കിടന്നിരുന്നത്. ഇവിടേക്ക് മൃതദേഹം എങ്ങനെ ഒഴുകിയെത്തിയെന്നതാണ് ബന്ധുക്കളുടെ പ്രധാന സംശയം. ചെറിയ തോട്ടില്‍ പോലും ഇറങ്ങാന്‍ പേടിയുള്ള അക്‌സ റെജി ഇത്രയും കുത്തൊഴുക്കുള്ള വെള്ളത്തില്‍ ഇറങ്ങിയെന്നത് വിശ്വസിക്കാന്‍ കഴിയില്ല. കൂട്ടുകാരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അക്‌സയുടെ പിതാവ് റെജി പറഞ്ഞു. പഠനത്തില്‍ മാത്രമല്ല, കോളജിലെ മറ്റു പരിപാടികളിലും മറ്റും കുട്ടികളെ മുന്നില്‍ നിന്നു നയിച്ചിരുന്നതും അക്‌സയാണ്. സുഹൃത്തുക്കള്‍ക്കടിയിലും, നാട്ടിലും സ്വീകാര്യയായിരുന്നു. സത്യം അറിയും വരെ നിയമ പോരാട്ടം തുടരുമെന്നും റെജി പറഞ്ഞു. അതേസമയം, നാടിന്റെ തേങ്ങലായി അക്‌സ യാത്രയായി. അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ അക്‌സ നാട്ടില്‍ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു. ചെറുപ്പം മുതലേ പഠിക്കാനും പള്ളിയിലെ കലാ പരിപാടികളിലും സജീവമായിരുന്ന…

    Read More »
  • NEWS

    ശബരിമല: വാസവന് പൊൻ തൂവൽ, പരാതികളില്ലാതെ മണ്ഡലകാല തീർഥാടനം പൂർത്തിയാക്കിയതിന്  ദേവസ്വം മന്ത്രിയെ അഭിനന്ദിച്ച് തന്ത്രി

         ശബരിമല മണ്ഡലകാല തീർഥാടനം പരാതികളില്ലാതെ പൂർത്തിയതിന് പിന്നാലെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകിയ ദേവസ്വം മന്ത്രി വിഎൻ വാസവനെ തന്ത്രി കണ്ഠര് രാജീവരും മകൻ കണ്ഠര് ബ്രഹ്മദത്തനും അഭിനന്ദിച്ചു. 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനം ഇന്നലൊയണ് പൂർത്തിയയാത്. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് 5 മണിക്ക് വീണ്ടും നട തുറക്കും. ഇത്തവണ കാലേകൂട്ടി നടത്തിയ തയാറെടുപ്പുകൾ എല്ലാ അർഥത്തിലും ഫലം കണ്ടതായി ദേവസ്വം മന്ത്രി പറഞ്ഞു. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായി. പക്ഷേ ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായില്ല. 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവെന്നും മന്ത്രി പറഞ്ഞു. ഒരുമിനിട്ടിൽ 85- 90 പേർ 18-ാംപടിയിൽ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ…

    Read More »
  • Crime

    പതിനാറുകാരനെ പീഡിപ്പിച്ചകേസില്‍ 19 കാരി അറസ്റ്റില്‍

    ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ചവറ ശങ്കരമംഗലം കുമ്പളത്ത് ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ യുവതിയെ പതിനാറുകാരന്റെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്നതായി ഇവര്‍ മൊഴി നല്‍കിയെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ റിമാന്‍ഡു ചെയ്തു.

    Read More »
  • Environment

    അണലികളെ കൂടുതലായി കണ്ടുവരുന്നത് ഈ രണ്ട് മാസങ്ങളില്‍; മറ്റൊരു പാമ്പിനുമില്ലാത്ത പ്രത്യേകത, കടിച്ചാല്‍ മരണമുറപ്പ്

    പാമ്പുകളില്‍ ഏറ്റവും അപകടകാരിയെന്ന വിശേഷണം അണലിക്ക് മാത്രമാണ് സ്വന്തം. വളരെ വേഗത്തില്‍ അപ്രതീക്ഷിതമായിട്ടായിരിക്കും അണലിയുടെ ആക്രമണമുണ്ടാകുകയെന്നതാണ് അതിന് കാരണം. മാത്രവുമല്ല. കടി കിട്ടിയാല്‍ മരണം ഉറപ്പെന്നാണ് അണലിയെ കുറിച്ച് പറയാറുള്ളത്. 360 ഡിഗ്രിയില്‍ വളരെ വേഗത്തില്‍ തിരിയാനുള്ള ശേഷി അണലിക്ക് ഉണ്ട്. നമ്മുടെ നാട്ടിലും വളരെ കൂടുതലായി കണ്ടുവരുന്ന പാമ്പ് വര്‍ഗങ്ങളില്‍ ഒന്നാണ് അണലി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് അണലികളെ കൂടുതലായി കണ്ടുവരുന്നത്. ഈ മാസങ്ങളിലാണ് അണലികള്‍ സാധാരണയായി ഇണചേരാറുള്ളത്. ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും. പെണ്‍ പാമ്പുകളെ തേടിയുള്ള ആണ്‍ പാമ്പുകളുടെ സഞ്ചാരം ഈ മാസങ്ങളിലാണ് കൂടുതലായുള്ളത്. ഈ സമയത്താണ് വീടുകളില്‍ കൂട്ടിയിട്ടിരിക്കുന്നതും അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്ന സാധനങ്ങളും വൃത്തിയാക്കി സൂക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ ഇവിടങ്ങളില്‍ പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമുണ്ടാകും. ഭക്ഷണ അവശിഷ്ടങ്ങള്‍ വീടിന് പുറത്ത് വലിച്ചെറിയുന്നത് പോലും ഒഴിവാക്കണം. ഒളിച്ചിരുന്ന് ഇര പിടിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള പാമ്പുകളാണ് അണലികള്‍. മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പുകള്‍…

    Read More »
  • Social Media

    ‘മണിച്ചിത്രത്താഴില്‍ അടിമുടി ദുരൂഹത, ആ ഗാനം ചെയ്താല്‍ ദരിദ്രനാകും; പേടിച്ചരണ്ട സംഗീത സംവിധായകന്‍ മുങ്ങി’

    ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചിത്രമാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് പറയുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട ചില പിന്നാമ്പുറ കഥകള്‍ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചത്. ”മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മധു മുട്ടമാണ്. ഫാസിലിനൊപ്പം ഷൂട്ടിംഗ് സമയങ്ങളില്‍ ഞാനും ഉണ്ടായിരുന്നു. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് മധു മുട്ടം എല്ലാ ദിവസവും രാത്രി സമയങ്ങളില്‍ ലൊക്കേഷനില്‍ നിന്ന് വീട്ടിലേക്ക് പോകുമായിരുന്നു. മധുവിന് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഭയമായിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ മുന്‍സീറ്റിലിരിക്കില്ല. ബസില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സൈഡ് സീറ്റില്‍ ഇരിക്കില്ല. തുടങ്ങിയ വ്യത്യസ്തമായ സവിശേഷതകള്‍ ഉളള വ്യക്തിയായിരുന്നു മധു. മണിച്ചിത്രത്താഴിന്റെ ഓരോ സീനുകളും വളരെ വിശാലമായിട്ടാണ് മധു എഴുതുന്നത്. അതില്‍ നിന്ന് കുറച്ച് ഭാഗമെടുത്തായിരിക്കും ഫാസില്‍ സിനിമാരൂപത്തിലാക്കുന്നത്. മധുവിന് വേദങ്ങളിലും പുരാണങ്ങളിലും ഒരുപാട് അറിവുണ്ടായിരുന്നു. എഴുത്ത് തീര്‍ന്നതോടെ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നതിന് ബിച്ചു തിരുമലയും എം…

    Read More »
Back to top button
error: