മലപ്പുറം: എരമംഗലം വെളിയംങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്സാം ഹയര്‍സെക്കന്‍ഡറി മദ്രസയിലെ വിദ്യാര്‍ഥിനി ഹിബയാണ് മരിച്ചത്. പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം. ഫിദല്‍ ഹന്ന എന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റു.
മദ്രസയില്‍ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥി സംഘത്തിന്റെ ബസ് വെളിയംങ്കോട് അങ്ങാടിക്കു സമീപം പുതിയ എന്‍എച്ച് 66 റോഡിന്റെ മേല്‍പ്പാലത്തിന്റെ വശത്തുള്ള പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍.