CrimeNEWS

സൈറണ്‍ മുഴക്കിയിട്ടും വഴി കൊടുത്തില്ല, ബൈക്കുകാരന്‍ ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍

കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് ബൈക്ക് യാത്രക്കാരന്‍ തടസ്സം സൃഷ്ടിച്ചതായി പരാതി. മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വന്ന ആംബുലന്‍സിനാണ് തടസ്സം സൃഷ്ടിച്ചത്. നിരന്തരം ഹോണ്‍ അടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും വഴി തന്നില്ലെന്നും ഏകദേശം 22 കിലോമീറ്ററിലധികം ദൂരം ഇയാള്‍ തടസ്സം സൃഷ്ടിച്ചുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ഒരു മണിക്കൂര്‍ വൈകിയാണ് രോഗിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

അതേസമയം, ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. റിക്കവറി വാനിന്റെ ഡ്രൈവര്‍ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആര്‍ ആനന്ദിന്റെ ലൈസന്‍സാണ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം വൈറ്റിലയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം.

Signature-ad

ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സും സസ്‌പെന്റ് ചെയ്തിരുന്നു. കാര്‍ ഓടിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലി(27)ന്റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്. കെഎല്‍ 48 കെ 9888 എന്ന കാര്‍ ആംബുലന്‍സിനെ വഴി തടഞ്ഞ് അപകടകരമായ രീതിയില്‍ ഓടിക്കുകയായിരുന്നു. അത്യാസന്ന നിലയിലായ രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ഇത്.

Back to top button
error: