CrimeNEWS

വീട്ടുകാര്‍ കല്യാണത്തിനു പോയി; വീട് കുത്തിത്തുറന്ന് 14 പവനും 88,000 രൂപയും മോഷ്ടിച്ചു

കണ്ണൂര്‍: പൂട്ടിയിട്ട വീട്ടില്‍ നിന്നു സ്വര്‍ണവും പണവും മോഷണം പോയി. കണ്ണൂര്‍ തളാപ്പിലാണ് സംഭവം. 14 പവന്‍ സ്വര്‍ണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാര്‍കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത് എന്നാണ് നി?ഗമനം.

വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകര്‍ത്ത് 12 സ്വര്‍ണ നാണയങ്ങളും 2 പവന്‍ മാലയും 88,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമസ്ഥ ഉമൈബയും കുടുംബവും വിദേശത്താണ്. ഇവരുടെ മകന്‍ നാദിര്‍ തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിരുന്നു.

Signature-ad

ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി നാദിര്‍ തലേ ദിവസം തന്നെ വാതില്‍ പൂട്ടി പോയി. വിവാഹ ആഘോഷം കഴിഞ്ഞ് നാദിര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

Back to top button
error: