CrimeNEWS

കൊല്ലത്ത് ഭക്ഷണം മോശമാണെന്ന് പറഞ്ഞതിനെ ചൊല്ലി തര്‍ക്കം; കഴിക്കാനെത്തിയവരെ ഹോട്ടല്‍ ഉടമയും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി

കൊല്ലം: റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞവര്‍ക്കെതിരെ കട ഉടമയുടെ നേതൃത്വത്തില്‍ ക്രൂരത. കൊല്ലം ബീച്ച് റോഡിലെ ഡോണള്‍ഡക്ക് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഘര്‍ഷത്തില്‍ ഹോട്ടല്‍ ഉടമ ടൈറ്റസ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.

മങ്ങാട് സ്വദേശി ജയ സാബു എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പരാതിക്കാരിയും വീട്ടുകാരും ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് അറിയിച്ചു. ശേഷം ഭക്ഷണത്തിന്റെ ഫോട്ടോ എടുത്തതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

Signature-ad

വാക്ക് തര്‍ക്കത്തിനിടെ പരാതിക്കാരിയെയും സഹോദരനെയും അമ്മയെയും അനുജനെയും ഉപദ്രവിച്ചുവെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് റസ്റ്റോറന്റ് ഉടമയും പരാതി നല്‍കിയിട്ടുണ്ട്.

Back to top button
error: