IndiaNEWS

സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം, 7 പേർക്ക് ദാരുണാന്ത്യം; തമിഴ്നാട്  ദിണ്ടിഗലിലാണ് സംഭവം

    തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ അസ്ഥിരോഗ ആശുപത്രിയിൽ വൻ തീപിടിത്തം. 7പേർ മരിച്ചു. 24 പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ 3 വയസ്സുള്ള കുട്ടിയും 2 സ്ത്രീകളും ഉൾപ്പെട്ടതായാണ് വിവരം. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കി.

ദിണ്ടിഗൽ എൻജിഒ കോളനിക്ക് സമീപം പ്രവ‍ർത്തിക്കുന്ന സിറ്റി ആശുപത്രിയിൽ രാത്രി ഒൻപതര മണിയോടെയാണ് തീപിടിത്തം. 4 നിലയുള്ള ആശുപത്രിയുടെ ഗ്രൗണ്ട് ഫ്ലോറിലെ റിസപ്ഷൻ ഏരിയയിലാണ് തീപിടിച്ചത്. ആശുപത്രിയിൽ നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നുവെന്നാണ് വിവരം.

Signature-ad

തീപിടിത്തത്തെ തുട‍ർന്ന് ഉയർന്ന പുക ശ്വസിച്ചാണ് പലരുടെയും നില ഗുരുതരമായത്. ഏകദേശം 50 ഓളം ആംബുലൻസുകൾ ഉടനെത്തി രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 30 ഓളം പേരെ ദിണ്ടിഗൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിഫ്റ്റിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി.

മന്ത്രി ഐ പെരിയസാമി ആശുപത്രി സന്ദർശിച്ചു. മുൻ മന്ത്രി സി ശ്രീനിവാസനും ജില്ലാ കളക്ടർ എംഎൻ പൂങ്കൊടിയും സ്ഥലത്തെത്തി. റിസപ്ഷൻ ഏരിയയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: