KeralaNEWS

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തുലാവര്‍ഷം അതിശക്തമായേക്കുമെന്ന് വിവരം. പുതുച്ചേരിയില്‍ തീരം തൊട്ട ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തില്‍ തുലാവര്‍ഷത്തെ ശക്തമാക്കുക. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബര്‍ ആദ്യവാരം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Signature-ad

ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാം തീയതി എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും അന്ന് യെലോ അലര്‍ട്ടായിരിക്കും. നാലാം തീയതി കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലര്‍ട്ടാണ്. വരുന്ന 5 ദിവസം തെക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: