Month: November 2024
-
Kerala
8 ജില്ലകളില്‍ യെലോ അലര്‍ട്ട്; ശബരിമലയില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: 3 ദിവസം കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (26) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 27ന് ഇടുക്കി, പാലക്കാട്, മലപ്പുറം, 28ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ 29 വരെ മീന്‍പിടിക്കാന്‍ പോകരുത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനാല്‍ ആ ഭാഗങ്ങളിലേക്കും മീന്‍പിടിക്കാന്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. ശബരിമലയില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍…
Read More » -
Kerala
അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
കോട്ടയം: നട്ടാശ്ശേരി പുറത്തിട്ടയില്‍ പരേതനായ നാരായണന്റെ മകന്‍ എസ്. ഷിബു (49) വാഹനാപകടത്തില്‍ അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് തിരുവല്ല പെരുംതുരുത്തിയില്‍ അരമന ഹോട്ടലിന് സമീപമായിരുന്നു അപകടം. കാല്‍നട യാത്രക്കാരനായിരുന്ന ഷിബുവിനെ അമിത വേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ഇടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷിബു മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു. പെരുംതുരുത്തി അരമന ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബു ഡ്യൂട്ടിക്ക് കയറുവാന്‍ എത്തിയ സമയത്താണ് അപകടം ഉണ്ടായത്. മാതാവ്: അമ്മിണി നാരായണന്‍. സഹോദരങ്ങള്‍: ഷൈലജ, സിന്ധു, ദീപു (ഇ.കെ സ്റ്റോഴ്‌സ് കോട്ടയം).
Read More » -
Crime
പന്തീരാങ്കാവില്‍ ഇത്തവണ പ്രശ്‌നം മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ്! അമ്മ വിളിച്ചതിന്റെ പേരിലും തല്ല്; അന്ന് ഒരുമിച്ച് കുളിക്കാത്തതില്‍ പിണക്കം
കൊച്ചി: അടിമുടി നാടകീയതകള്‍ നിറഞ്ഞതായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനക്കേസ്. ട്വിസ്റ്റുകളില്‍നിന്ന് ട്വിസ്റ്റുകളിലേക്ക് നീണ്ട കേസില്‍ ഒടുവില്‍ പരാതിക്കാരിയും പ്രതിയായ ഭര്‍ത്താവും ഒത്തുതീര്‍പ്പിലെത്തിയതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയുംചെയ്തു. എന്നാല്‍, ഒന്നരമാസത്തിന് ശേഷം അതേ യുവതി വീണ്ടും ഭര്‍ത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവായ രാഹുല്‍ പി. ഗോപാല്‍ മര്‍ദിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആരോപണം. അമ്മയെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെതിരേ വധശ്രമം, ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണ്. 2024 മെയ് 12-ാം തീയതിയാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിന്റെ തുടക്കം. പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍വെച്ച് പറവൂര്‍ സ്വദേശിനിയായ യുവതിയെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു അന്നത്തെ പരാതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതിയുടെ ബന്ധുക്കള്‍ ഭര്‍ത്തൃവീട്ടില്‍ അടുക്കളകാണല്‍ ചടങ്ങിനെത്തിയപ്പോളാണ് മര്‍ദനവിവരം പുറത്തറിഞ്ഞതെന്നും അന്ന് പരാതിയിലുണ്ടായിരുന്നു. 2024 മെയ്…
Read More » -
Kerala
”സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കും”
കൊച്ചി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രതിപക്ഷ നോതാവ് വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പന്തയം വെക്കാം, ഒരു മുനിസിപ്പല്‍ കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ സംബന്ധിച്ച് അടുത്ത ചിന്ത തെരഞ്ഞെടുപ്പാണെന്നും, അല്ലാതെ മറ്റൊന്നുമില്ലെന്നും ശോഭ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അടുത്ത തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്‍ ഞങ്ങള്‍ ഭരിക്കും. താഴെ നിന്ന് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാവപ്പെട്ട പ്രവര്‍ത്തകന്‍മാരെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിട്ടും കൗണ്‍സിലര്‍മാരായിട്ടും പഞ്ചായത്ത് പ്രസിഡന്റുമാരായിട്ടും ഇരുത്താനുള്ള ഒരുതിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതിന് പാര്‍ട്ടി പുര്‍ണസജ്ജമാണ്. അതുമാത്രമാണ് തന്റെ മനസ്സിലുള്ളത്’ പാര്‍ട്ടിയുടെ സംസ്ഥാനഘടകം നാളിതുവരെ ഏല്‍പ്പിച്ച എല്ലാ ജോലിയും കൃത്യമായി ചെയ്തുതീര്‍ത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു. ‘അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള…
Read More » -
LIFE
രണ്ടരവര്‍ഷം കാത്തിരുന്നു! മര്‍ച്ചന്റ് നേവിക്കാരന്‍; വീടിന്റെ അടുത്തുള്ള പെണ്‍കുട്ടിയെ കണ്ടു ഇഷ്ടമായി വിവാഹവും
AKHIL NRDയുടെ വീഡിയോ ഒരു വട്ടം എങ്കിലും കണ്ടിട്ടുള്ളവര്‍ ആയിരിക്കും നമ്മളൊക്കെ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ടന്റുകളുടെ ഒരു ബഹളമയം ആണ് അഖിലിന്റെ വീഡിയോസ് ഒക്കെയും. ഇന്‍സ്റ്റാഗ്രാം റീല്‍സ്, യുട്യൂബ് വീഡിയോസ് മോജ് വീഡിയോസ് എന്നിങ്ങനെ പല വീഡിയോസ് കൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍. ആലപ്പുഴ, നൂറനാട് സ്വദേശി ആണ് അഖില്‍ താരത്തിന്റെ പുത്തന്‍ വിശേഷം അദ്ദേഹത്തിന്റെ വിവാഹം തന്നെയാണ്. മര്‍ച്ചന്റ് നേവിയിലെ ജോലിക്കാരന്‍ ആയിരുന്ന അഖില്‍ വീഡിയോ ക്രിയേറ്റിങ്ങിലേക്ക് ഇറങ്ങുന്നതും പിന്നീട് പേരും പ്രശസതിയും കിട്ടുന്നതും എല്ലാം തീര്‍ത്തും അപ്രതീക്ഷിതം ആണ്. ടിക് ടോക് കാലം മുതല്‍ക്കേ പ്രേക്ഷകര്‍ക്ക് അറിയുന്നതാണ് അഖിലിനെ. ഒറ്റയാള്‍ പോരാട്ടമായിരുന്നു തുടക്ക സമയത്ത് പിന്നീട് കൂട്ടുകാരും അദ്ദേഹത്തിന്റെ ജീവിത സഖി ആയ മേഘയും ഒപ്പമുണ്ട്. ഇപ്പൊ വിവാഹ ശേഷം പ്രതികരിക്കുകയാണ് ഇരുവരും. പ്രണയ വിവാഹം ആയിരുന്നില്ല എന്നാണ് അഖില്‍ പറഞ്ഞത്. സന്തോഷം ഉണ്ട്. പ്രേക്ഷകര്‍ ആണ് ഞങ്ങള്‍ക്ക് എല്ലാം. വിശേഷങ്ങള്‍ എല്ലാം പിന്നെ പറയാം. ലവ് മാര്യേജ് അല്ല…
Read More » -
Kerala
ഓടിക്കൊണ്ടിരുന്ന KSRTC ബസില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് പുറത്തേക്ക് വീണ് വീട്ടമ്മ മരിച്ചു. ഉപ്പുത്തറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ്(80) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയില്‍ ചീന്തിലാര്‍ നാലാം മൈല്‍ ഏറമ്പടത്തിന് സമീപമാണ് അപകടം നടന്നത്. ബസ് റോഡിലെ വളവിലെത്തിയപ്പോള്‍ സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
പ്ലസ് ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി; ഷാജിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ ഇഡി നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്. ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് അപ്പീല്‍ തള്ളിക്കൊണ്ട് വ്യക്തമാക്കി. വാക്കാലുള്ള പരാമര്‍ശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. 2014 ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് വിജിലന്‍സ് കേസ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, തനിക്കെതിരെ തെളിവില്ലെന്നുമായിരുന്നു ഷാജിയുടെ വാദം. എന്നാല്‍ രാഷ്ട്രീയപ്രേരിതമായ കേസ് അല്ലെന്നും ഷാജിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് ഹൈക്കോടതിയുടെ ഇടപെടലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ജൂണ്‍ 19നാണ് കെ എം ഷാജിക്കെതിരെ ഇഡി…
Read More » -
Kerala
ശബരിമലയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം വേണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശബരിമലയിലെ മൊബൈല്‍ ഫോണുകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ വരും. അതീവ സുരക്ഷാ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലമാണ് ശബരിമല. ഇതിന്റെ ഭാഗമായി സോപാനത്തും മുറ്റത്തും വീഡിയോ ചിത്രീകരണവും മൊബൈല്‍ ഫോണിന്റെ ഉപയോഗവും നേരത്തെ തന്നെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലടക്കം ശബരിമല തിരുമുറ്റത്ത് നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെക്കപ്പെടുന്നുണ്ട്. അത് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ശക്തമായ നിലപാട്. നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് രീതിയിലാണ് നിയന്ത്രണം കടുപ്പിക്കുക എന്ന് വ്യക്തമല്ല. അതേസമയം, ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കാനും കോടതി നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കാന്‍…
Read More » -
Kerala
മാഹിയില്‍ നിന്ന് കുപ്പി വാങ്ങി വഴിനീളെ പൂശി, ലോറി ഓടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല! നാല് നിരപരാധികള്‍ യമപുരി പൂകി
തൃശൂര്‍: നാട്ടികയില്‍ അപകടമുണ്ടാക്കിയ തടി ലോറിയിലെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി വിവരം. ഇരുവര്‍ക്കുമെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ലോറിയുടെ ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടി ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ മാഹിയില്‍ ഇറങ്ങി മദ്യം വാങ്ങിയെന്നും അവിടം മുതല്‍ മദ്യപിച്ചിരുന്നെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചു എന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യല്‍ നടത്തുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. ലോറിയുടെ ഡ്രൈവര്‍ ജോസ് (54) ക്ലീനറായ കണ്ണൂര്‍ ആലക്കോട് സ്വദേശി അലക്‌സ് (33) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ കിടന്നുറങ്ങുന്ന നാടോടികളെ പറ്റിയുള്ള വിവരശേഖരണം നടത്തും. അപകടത്തില്‍പ്പെട്ട സംഘത്തോട് മാറിത്താമസിക്കണമെന്ന് പൊലീസ് അറിയിച്ചു എന്നാണ് പ്രാഥമിക വിവരം. അപകട സ്ഥലത്ത് കമ്മിഷണറും സംഘവും എത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് ലോറി പുറപ്പെട്ടപ്പോള്‍ തന്നെ മദ്യപിച്ചിരുന്നതായി ഡ്രൈവറും ക്ലീനറും മൊഴി നല്‍കിയിട്ടുണ്ട്.…
Read More » -
Kerala
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വി, ബിജെപിയിലെ പരസ്യകലാപത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ന്നുവന്ന പരസ്യകലാപത്തില്‍ നടപടിയെടുക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം. പാലക്കാട്ടുകാരനായ ദേശീയ കൗണ്‍സില്‍ അംഗം എന്‍.ശിവരാജനോടും പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രമീള ശശിധരനോടും വിശദീകരണം തേടും. പ്രമീളയുടെ പരാമര്‍ശം അച്ചടക്കലംഘനമാണെന്ന് കേന്ദ്രനേതൃത്വം വിമര്‍ശിച്ചു. ഇന്ന് കൊച്ചിയില്‍ സംസ്ഥാന നേതൃയോഗം ചേരുകയാണ്. ഇതിനിടെയാണ് അംഗങ്ങളോട് വിശദീകരണം തേടുന്നത്. അടിത്തറയല്ല മേല്‍ക്കൂരയാണ് പ്രശ്‌നമെന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം എന്‍.ശിവരാജന്റെ പ്രതികരണം. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ശിവരാജന്‍. വോട്ട് കാന്‍വാസ് ചെയ്യാന്‍ കഴിവുള്ള മൂന്നു മുഖങ്ങളാണ് ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍, കെ.സുരേന്ദ്രന്‍ എന്നിവരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സി.കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടക്കത്തില്‍ തന്നെ പ്രമീള ശശിധരന് അതൃപ്തി ഉണ്ടായിരുന്നു. ജനങ്ങള്‍ വോട്ടു കൊടുക്കാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ടു കാര്യമില്ല എന്നായിരുന്നു പ്രമീളയുടെ വിമര്‍ശനം. ‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, എപ്പോഴും ഒരേ സ്ഥാനാര്‍ത്ഥിയെയാണോ ബിജെപി നിറുത്തുന്നതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. സി.കൃഷ്ണകുമാറുമായി നേതാക്കള്‍ സഹകരിച്ചില്ലെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ല. മനസറിഞ്ഞ് കൃഷ്ണകുമാറിനായി…
Read More »