KeralaNEWS

ഓടിക്കൊണ്ടിരുന്ന KSRTC ബസില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് പുറത്തേക്ക് വീണ് വീട്ടമ്മ മരിച്ചു. ഉപ്പുത്തറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ്(80) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയില്‍ ചീന്തിലാര്‍ നാലാം മൈല്‍ ഏറമ്പടത്തിന് സമീപമാണ് അപകടം നടന്നത്.

ബസ് റോഡിലെ വളവിലെത്തിയപ്പോള്‍ സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

 

Back to top button
error: