KeralaNEWS

അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയം: നട്ടാശ്ശേരി പുറത്തിട്ടയില്‍ പരേതനായ നാരായണന്റെ മകന്‍ എസ്. ഷിബു (49) വാഹനാപകടത്തില്‍ അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് തിരുവല്ല പെരുംതുരുത്തിയില്‍ അരമന ഹോട്ടലിന് സമീപമായിരുന്നു അപകടം. കാല്‍നട യാത്രക്കാരനായിരുന്ന ഷിബുവിനെ അമിത വേഗതയില്‍ എത്തിയ ഇന്നോവ കാര്‍ ഇടിയ്ക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ ഷിബു മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്തു. പെരുംതുരുത്തി അരമന ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബു ഡ്യൂട്ടിക്ക് കയറുവാന്‍ എത്തിയ സമയത്താണ് അപകടം ഉണ്ടായത്. മാതാവ്: അമ്മിണി നാരായണന്‍. സഹോദരങ്ങള്‍: ഷൈലജ, സിന്ധു, ദീപു (ഇ.കെ സ്റ്റോഴ്‌സ് കോട്ടയം).

Signature-ad

 

 

Back to top button
error: