Month: November 2024
-
Kerala
ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റു; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
കൊച്ചി: ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി ഫ്രാന്‍സിസ് (78) ആണ് മരിച്ചത്. ഈ മാസം ആദ്യം പുത്തന്‍വേലിക്കരയില്‍ വച്ചാണ് സംഭവം. എസിപി എ എ അഷ്റഫ് ഓടിച്ച ജീപ്പാണ് ഫ്രാന്‍സിസിനെ ഇടിച്ചുതെറിപ്പിച്ചത്. പൊലീസ് ജീപ്പില്‍ തന്നെയാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് ഇന്ന് രാവിലെ തൃശൂരിലെ ആശുപത്രിയിലാണ് മരിച്ചത്. ആദ്യം കൊച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ചികിത്സയുടെ ഭാഗമായാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. മഴ ഉള്ള ദിവസം രാത്രിയാണ് അപകടം നടന്നത്. പള്ളിയില്‍ നിന്ന് തൊട്ടുമുന്‍പിലുള്ള വീട്ടിലേക്ക് കടക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് അപകടത്തില്‍പ്പെട്ടത്. എസിപി അമിത വേഗതയിലായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്.
Read More » -
Kerala
വയനാട്ടില്‍ ഇടതുമുന്നണിക്ക് കനത്ത വോട്ടു ചോര്‍ച്ച; 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി
കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വന്‍ വോട്ടുചോര്‍ച്ച. വയനാട്ടിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലെ 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി മുന്നണി മുന്നിലെത്തി. മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് എന്‍ഡിഎ ഇടതുമുന്നണിയെ പിന്തള്ളിയത്. മന്ത്രി ഒ ആര്‍ കേളുവിന്റെ സ്വന്തം പഞ്ചായത്തായ തിരുനെല്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 241 വോട്ടിന്റെ ലീഡ് നേടി. ജില്ലയിലെ മുനിസിപ്പാലിറ്റിയിലോ 23 പഞ്ചായത്തുകളിലോ എല്‍ഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായില്ല. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 14,315 വോട്ടുകളുടെ ലീഡ് നേടി. ബിജെപിയുടെ നവ്യ ഹരിദാസ് 4,217 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. മണ്ഡലത്തിലെ 104-ാം ബൂത്തില്‍ എല്‍ഡിഎഫ് നേടിയ 81 വോട്ടിനെ മറികടന്ന് എന്‍ഡിഎ 135 വോട്ടിന്റെ ലീഡ് നേടി. പതിനായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാതെ ശേഷിച്ച ഇവിടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പൂതാടിയില്‍ 10,116 വോട്ടുകള്‍ക്ക് യുഡിഎഫ് ആധിപത്യം നേടിയപ്പോള്‍ എന്‍ഡിഎയും ശക്തമായ…
Read More » -
Crime
ജൂനിയര്‍ നടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയര്‍ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വെച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബാബുരാജിനെതിരേ താരത്തിന്റെ തന്നെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നും തനിക്കറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍നിന്ന് സമാന…
Read More » -
Crime
കുറുവാ ഭീതി മുതലെടുത്ത് യുവാക്കളുടെ സംഘം; നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും മോഷണം
എറണാകുളം: ആലങ്ങാട് നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കളുടെ സംഘം വീണ്ടുമെത്തി. രണ്ടു ദിവസങ്ങളിലായി യുസി കോളജ്, കടൂപ്പാടം, തടിക്കക്കടവ്, സെമിനാരിപ്പടി തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ വീടുകളിലും പരിസര പ്രദേശത്തുമാണു മോഷ്ടാക്കളെത്തിയത്. 3 പേരടങ്ങുന്ന യുവാക്കളുടെ സംഘം പ്രദേശത്തെ പല വീടുകളിലും മോഷണത്തിനായി കയറി. കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും വീടുകളുടെ പുറത്തിരുന്ന സാധനങ്ങള്‍ കളവ് പോയിട്ടുണ്ട്. തൊട്ടടുത്ത പ്രദേശമായ കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ പള്ളി, ആലുവ ചീരക്കട ക്ഷേത്രം എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം മോഷണം നടന്നതിനു തൊട്ടു പിന്നാലെയാണു ഈ പ്രദേശത്തെ വീടുകളില്‍ മോഷ്ടാക്കളെത്തിയത്. അതിനാല്‍ ഒരു സംഘത്തില്‍പെട്ടവരാകാം ഇതിനു പിന്നിലെന്നാണു സംശയം. രണ്ടു മാസം മുന്‍പു വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്തെ വീടുകളില്‍ നിന്നു ഇരുചക്ര വാഹനവും ബാറ്ററിയും മോഷണം പോകുന്നതു പതിവായിരുന്നു. തുടര്‍ന്നു 2 പ്രതികള്‍ പിടിയിലായതോടെ മോഷ്ടാക്കളുടെ ശല്യം കുറവായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ പ്രദേശത്തെ പല വീടുകളിലും മോഷ്ടാക്കളെത്തിയതോടെ ആളുകള്‍ വീണ്ടും ആശങ്കയിലാണ്. കുറുവാ സംഘത്തിന്റെ ഭീഷണിയുള്ളതിനാല്‍ വീട്ടുകാര്‍ ആരും രാത്രി പുറത്തിറങ്ങാറില്ല.…
Read More » -
Crime
കൊല്ലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
കൊല്ലം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കുന്നിക്കോട് സ്വദേശി ഹൈമവതിയാണ് ആക്രമണത്തിനിരയായത്. മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇവരുടെ ചെവിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. കുന്നിക്കോട് പച്ചില വളവില്‍ ഉള്ള വീട്ടില്‍ ഒറ്റയ്ക്കാണ് 85 വയസുള്ള ഹൈമാവതിയുടെ താമസം. വീട്ടിനുള്ളില്‍ കയറിയ മോഷ്ടാവ് വയോധികയെ മര്‍ദ്ദിച്ച് അവശയാക്കി കാതിലും കഴുത്തിലും ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വീടിന്റെ മേല്‍ക്കൂരയിലുള്ള ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. ശബ്ദം കെട്ട് ഉണര്‍ന്ന ഹൈമവതിയുടെ മുഖത്ത് കൈക്കൊണ്ട് പൊത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി. മോഷ്ടാവ് ആദ്യം ഹൈമവതിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു. തുടര്‍ന്ന് കാതിലുള്ള കമ്മല്‍ വലിച്ചെടുത്തു. ഇതില്‍ വയോധികയുടെ ഇടത് കാത് കീറിമുറിഞ്ഞു. ഇതിന് ശേഷം ഹൈമവതിയുടെ സ്മാര്‍ട്ട് ഫോണും കവര്‍ന്ന മോഷ്ടാവ് വാതില്‍ തുറന്ന് കടന്ന് കളയുകയായിരുന്നു. ഹൈമവതിയുടെ പക്കലുള്ള മറ്റൊരു ഫോണില്‍ മക്കളെ വിളിച്ചു. മക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഓടിക്കൂടിയ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ഹൈമവതിയെ…
Read More » -
Crime
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍
കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയില്‍നിന്നു നല്‍കിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രാത്രിയാണ് 26 കാരിയായ യുവതിയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു…
Read More » -
Kerala
ബി.ജെ.പിയില്‍ കുറുവാസംഘം; കോഴിക്കോട് ‘സേവ് ബി.ജെ.പി’ പോസ്റ്റര്‍ പ്രതിഷേധം
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തുടങ്ങിയ പരസ്യ പോരിനിടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട്ട് പോസ്റ്റര്‍ പ്രതിഷേധം. ബിജെപിയില്‍ കുറുവാ സംഘം എന്ന് ആരോപിച്ചാണ് കോഴിക്കോട്ട് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് ബി.ജെ.പി എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ബി.ജെ.പി. നേതാക്കളായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്ററുകള്‍. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ കുറുവാ സംഘമാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. നേതൃത്വത്തെ മാറ്റി ബി.ജെ.പിയെ രക്ഷിക്കണമെന്നാണ് ആവശ്യം. എഴുതി തയ്യാറാക്കിയ പോസ്റ്ററുകള്‍ രാത്രിയുടെ മറവില്‍ ഒട്ടിച്ചതെന്നാണ് വിവരം. കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ബി.ജെ.പിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം.
Read More » -
Crime
ജെയ്സിയെ പരിചയപ്പെട്ടത് ഡേറ്റിങ് ആപ് വഴി; ഗിരീഷും കാമുകിയും ചേര്‍ന്ന് കൊലപാതകം നടത്തിയത് 30 ലക്ഷത്തിനായി
കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ പ്രതികള്‍ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപയ്ക്കു വേണ്ടി. പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്‌സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. തൃക്കാക്കര മൈത്രിപുരം റോഡില്‍ 11/347എയില്‍ ഗിരീഷ് ബാബു (45), എരൂര്‍ കല്ലുവിള ഖദീജ (പ്രബിത 43) എന്നിവരെയാണു പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താറുള്ള ജെയ്‌സിക്ക് അടുത്തയിടെ വീട് വിറ്റു 30 ലക്ഷം രൂപയോളം ലഭിച്ച വിവരം പ്രതികള്‍ അറിഞ്ഞിരുന്നു. ജെയ്‌സി പുതിയ സ്വര്‍ണ വളകള്‍ വാങ്ങിയ വിവരവും ലഭിച്ചു. കടം ചോദിച്ചാല്‍ കിട്ടില്ലെന്ന് അറിയാവുന്നതു കൊണ്ടാണു കൊലപ്പെടുത്തി പണവും സ്വര്‍ണവും കവരാന്‍ ഇരുവരും തീരുമാനിച്ചത്. പ്രതികള്‍ ഇരുവരും ഗൂഢാലോചന നടത്തി വന്‍ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഗിരീഷ് ബാബുവാണു കൊല നടത്തിയത്. ഖദീജയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്ഥാപനത്തില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ്…
Read More » -
Kerala
നാട്ടികയില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം, 7 പേര്‍ക്ക് പരിക്ക്
തൃശൂര്‍: നാട്ടികയില്‍ തടികയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 11 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേയ്ക്ക് പോവുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. തടി കയറ്റി കണ്ണൂരില്‍ നിന്ന് വന്ന ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read More » -
Crime
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; കടവന്ത്രയില്‍ ഹോട്ടല്‍ ഉടമയ്ക്കുനേരെ വടിവാള്‍ വീശി
കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി. കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുടമയെയാണ് കാപ്പ കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന ദേവന്‍ എന്നയാള്‍ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയത്. ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ദേവനും സുഹൃത്തും ഭക്ഷണം കഴിക്കാനായി എത്തിയത്. ബിരിയാണിയാണ് ഇരുവരും കഴിച്ചത്. സമീപവാസികളായ ഇവര്‍ ഇടക്കിടെ കഴിക്കാനെത്തുന്നവരാണെന്ന് ഹോട്ടലുടമ പറയുന്നു. എന്നാല്‍ ഇന്നലെ ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ പണം ചോദിച്ചതോടെ ദേവന്‍ കുപിതനായി എളിയില്‍നിന്ന് വടിവാളൂരി കുത്താന്‍ ആയുന്നതും കടയുടമയോടു കയര്‍ക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നു സംശയം തോന്നിയതിനാല്‍ വളരെ സംയമനത്തോടെയായിരുന്നു കടയുടമയുടെ സമീപനം. ഞായറാഴ്ചയായതിനാല്‍ കടയില്‍ നല്ല തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു വടിവാള്‍ വീശലും അസഭ്യവും ഭീഷണിയും. ഒന്നര മണിക്കൂറോളം കടയുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും കടയുടമ പറഞ്ഞു. പ്രതി സ്ഥലത്തുനിന്നു പോയി 10 മിനിറ്റിനകം കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്നാണ് ദേവനെ പിടികൂടിയത്.…
Read More »