Month: November 2024
-
Kerala
ഗൂഗിള്‍ മാപ്പ് പറഞ്ഞതനുസരിച്ച് വലത്തേക്ക് കാര്‍ തിരിച്ചു, ടാക്സി പടിക്കെട്ടില്‍ കുടുങ്ങി
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൂഗിള്‍ മാപ് നോക്കി സഞ്ചരിച്ച ടാക്‌സി കാര്‍ പടിക്കെട്ടിലേക്കിറങ്ങി. കിളിത്തട്ട്മുക്ക് -വര്‍ക്കല ക്ഷേത്രം റോഡില്‍ അഴകത്ത് വളവിന് മുന്‍പായി ഇന്നലെ വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നെത്തിയ കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്റെ ഡ്രൈവര്‍ ഗൂഗിള്‍ മാപ് നിര്‍ദ്ദേശമനുസരിച്ച് റോഡിന്റെ വലതുഭാഗത്തേയ്ക്ക് തിരിക്കുകയും പടിക്കെട്ടിലേക്ക് ഇറങ്ങുകയുമായിരുന്നു. കാര്‍ വേഗതയിലായതിനാല്‍ നിയന്ത്രിക്കാനും കഴിഞ്ഞില്ല.റോഡില്‍ നിന്നും വഴിമാറി മൂന്നു പടികളിറങ്ങിയാണ് കാര്‍ നിന്നത്. സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. റിക്കവറി വാന്‍ ഉപയോഗിച്ച് കാര്‍ മാറ്റി.
Read More » -
Kerala
എഡിഎം നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ അടുത്തമാസം ഒന്‍പതിന് വിശദമായ വാദം കേള്‍ക്കും. സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. എസ്ഐടി എന്നത് പേരിന് മാത്രമെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നും എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹരജിയില്‍ ആവശ്യപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്ന ഹരജിയില്‍, നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹരജിയില്‍ പറയുന്നു.…
Read More » -
Kerala
വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിടുന്നവര്‍ അനാഥരാവില്ല; ‘അസംതൃപ്തരെ’ സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍
കോഴിക്കോട്: ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെയാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാലക്കാട്ടെ പ്രാദേശിക നേതാക്കളില്‍ ചിലര്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനം ഉള്‍പ്പടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ നടപടികളെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാണ് സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന നേതൃത്വത്തോട് പിണങ്ങുകയും പിന്നീട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തത്. ബിജെപിയില്‍ നിന്ന് രാജിവെച്ച ബിജെപി മുന്‍ വയനാട് ജില്ലാ പ്രസിഡന്റ് കെപി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ സന്ദീപ് വാര്യരുടെ മേല്‍നോട്ടത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയിലെ ഗ്രൂപ്പ് കളിയെ…
Read More » -
Crime
കോഴിക്കോട് യുവതി ലോഡ്ജില്‍ മരിച്ച നിലയില്‍; കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന തിരുവില്വാമല സദേശി സനൂഫിനെ കാണാനില്ല. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സനൂഫും ഫസീലയും 24-ന് ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ഫസീല മരിച്ചതോടെ മുങ്ങിയതാവാമെന്നാണ് കരുതുന്നത്. സനൂഫ് ലോഡ്ജില്‍ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാറും മറ്റൊരാളുടേതാണെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് കൊലപാതകമാണോ എന്ന് വ്യക്തമല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമാവാന്‍ പോസ്റ്റ്‌മോര്‍ട്ടം കഴിയണം. രണ്ടുതവണ…
Read More » -
Crime
മദ്യം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ കേസ്
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി. ജൂനിയര്‍ വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനായ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണ വിധേയമായി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജനായ ഡോക്ടര്‍ സെര്‍ബിന്‍ മുഹമ്മദ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് ജൂനിയര്‍ വനിതാ ഡോക്ടറുടെ പരാതി. ആശുപത്രിയില്‍ ഡോക്ടറുടെ മുറിയില്‍ വച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനാണ് ആദ്യം പരാതി നല്‍കിയത്. രണ്ടാഴ്ച മുന്‍പ് വകുപ്പ് തല അന്വേഷണം നടത്തിയ ശേഷം സെര്‍ബിന്‍ മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പാരിപ്പള്ളി പൊലീസിന് കൈമാറിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂനിയര്‍ ഡോക്ടറുടെ മൊഴിയും പൊലീസ് വിശദമായി രേഖപ്പെടുത്തി. മദ്യ ലഹരിയില്‍ ആയിരുന്നു സെര്‍ബിന്‍ മുഹമ്മദിന്റെ പീഡനശ്രമം എന്നും പരാതിക്കാരി മൊഴി നല്‍കി. കേസ് എടുത്തതിന്…
Read More » -
Kerala
പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട്: ആചാരം ലംഘിച്ച പൊലീസുകാര്‍ക്ക് നല്ലനടപ്പ് പരിശീലനം
തിരുവനന്തപുരം: ശ്രീകോവില്‍പോലെ ഭക്തര്‍ പവിത്രമായി കരുതുന്ന പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി. ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ ‘കെഎപി 4 ‘ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. തീവ്ര പരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ കര്‍ശന നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും. പൊലീസുകാര്‍ നടത്തിയത് ആചാര ലംഘനമാണെന്ന് ആരോപിച്ച് ഭക്തര്‍ക്ക് പുറമേ ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിക്ഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, ആചാര സംരക്ഷണ സമിതി എന്നിവരും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കി. പ്രതിഷേധം കനക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞുനിന്ന് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വന്‍ വിവാദമായത്. തുടര്‍ന്ന് പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു മണിക്ക് നടയടച്ചശേഷം പതിനെട്ടാംപടിയുടെ…
Read More » -
Crime
300 പവന്‍ കവര്‍ന്ന സംഭവം; വളപട്ടണത്തെ വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന്‍ കയറി, നിര്‍ണായക തെളിവുകള്‍
കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേവീട്ടില്‍ കയറിയതിന്റെസിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവരാണെന്നാണ് പൊലീസ് സംശയം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീടിന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമായേക്കും. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകള്‍ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്നത്. മൂന്നു മോഷ്ടാക്കള്‍ മതില്‍ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടില്‍…
Read More » -
Crime
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; മകള്‍ തെറ്റ് മനസ്സിലാക്കി, ഇനി ട്വിസ്റ്റില്ലെന്ന് അച്ഛന്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇനി ട്വിസ്റ്റില്ലെന്ന് യുവതിയുടെ അച്ഛന്‍. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മകളെ മര്‍ദ്ദിച്ചുവെന്നും യുവതിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ആംബലുന്‍സിലെ സ്ട്രെച്ചറില്‍ ബെല്‍റ്റിട്ട് അവളെ കിടത്തിയിരിക്കുകയല്ലേ, അങ്ങനെയൊരാളെ മര്‍ദ്ദിക്കുക എന്നത് ജീവിതത്തില്‍ സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമല്ലേ. ഏറ്റവും ദു:ഖകരമായ സംഭവമാണത്. അവന്‍ ഒരുപാട് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്നേ മദ്യപിക്കുന്ന ആളല്ലേ. സ്ഥിരം മദ്യപാനിയാണ്. മദ്യപാനിയല്ലെങ്കിലും അവന്‍ ഫ്രോഡ് തന്നെയാണ്. ഒരു സൈക്കോ ടൈപ് തന്നെയാണ്. ഇനി അവനൊന്നിച്ചുജീവിക്കാന്‍ തയ്യാറല്ല എന്ന് മകള്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ അവള്‍ക്ക് ചില മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കി അവര്‍ കസ്റ്റഡിയിലാക്കുകയായിരുന്നു. അങ്ങനെ മകളെക്കൊണ്ട് മൊഴി മാറ്റിപ്പിക്കുകയായിരുന്നു. ഭയങ്കര പീഡനം മകള്‍ ഏറ്റിട്ടുണ്ട്. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇനി ഈ കേസില്‍ ഒരു…
Read More » -
NEWS
ഇസ്രയേല്‍ ലബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബൈഡന്‍; പിന്നാലെ ലബനനില്‍ ഇസ്രയേല്‍ ആക്രമണം
വാഷിങ്ടന്‍: ഇസ്രയേല്‍-ലബനന്‍ വെടിനിര്‍ത്തല്‍ ബുധനാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വെടിനിര്‍ത്തല്‍ തീരുമാനം പ്രഖ്യാപിച്ച് വൈറ്റ് ഹൗസില്‍നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ബെയ്റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് മുമ്പ് ഹിസ്ബുല്ലയെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന. വെടിനിര്‍ത്തല്‍ തീരുമാനം സന്തോഷകരമായ വാര്‍ത്തയാണെന്ന് ബൈഡന്‍ പറഞ്ഞു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ സംഘര്‍ഷത്തിന് ശാശ്വത വിരാമം എന്ന നിലയിലാണ് വെടിനിര്‍ത്തലെന്നും കരാര്‍ ലംഘിച്ചാല്‍ സ്വയരക്ഷയെ കരുതി ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ ലബനന്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഗാസയിലും വെടിനിര്‍ത്തലിന് തന്റെ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമെന്നും ബൈഡന്‍ പറ?ഞ്ഞു. യുഎസും ഫ്രാന്‍സും മധ്യസ്ഥത…
Read More » -
Kerala
”തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് നടത്തി, പൊലീസിനെ വിശ്വസിക്കാനാവില്ല; നവീന്‍ബാബുവിന്റേത് കൊലപാതകമെന്ന് സംശയം”
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് കുടുംബം. ആത്മഹത്യയാണെന്ന പൊലീസ് നിഗമനം മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് കുടുംബം പറയുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. നവീന്‍ബാബുവിന്റെ മരണത്തില്‍ യഥാര്‍ത്ഥത്തിലുള്ള സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. അതിന് കേരള പൊലീസിന് പുറത്തുള്ള ഏജന്‍സി എന്ന നിലയില്‍ സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. നവീന്‍ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് ആദ്യം തന്നെ നിഗമനമായി അവതരിപ്പിച്ചത്. ഇത് കുടുംബം പൂര്‍ണമായി വിശ്വസിക്കുന്നില്ല. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ അടക്കം നിരവധി പേര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരള പൊലീസ് അന്വേഷണം നീതിപൂര്‍വകമാകില്ല. മൊഴി രേഖപ്പെടുത്താന്‍ കാലതാമസമുണ്ടായി. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമുണ്ടായിട്ടുണ്ട്. അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണം. മരണത്തിന് തൊട്ടു പിന്നാലെ നവീന്‍ബാബു കൈക്കൂലി വാങ്ങിയതായി വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. നവീന്‍ബാബുവിന്റെ മരണത്തിന് പിന്നാലെ പൊലീസ് നടത്തിയ…
Read More »