Month: October 2024

  • Kerala

    ”കണ്ണിലെ കൃഷ്ണമണി പോലെ കാക്കും; ജയിച്ചാലും തോറ്റാലും സരിന് സിപിഎമ്മില്‍ നല്ല ഭാവി”

    പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിന്‍ ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സരിന്‍ ജയിച്ചാലും തോറ്റാലും സിപിഎമ്മില്‍ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിന്‍ ഒരിക്കലും പിവി അന്‍വറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാന്‍ അന്‍വര്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റാകാന്‍ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ അറസ്റ്റില്‍ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്നും എം വി ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. പി പി ദിവ്യക്കെതിരെയുളള നടപടി പാര്‍ട്ടി ആലോചിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകളില്‍ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.  

    Read More »
  • Local

    കുമ്പഴയില്‍ ഹോം ഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം; പിന്നാലെ പൊതുനിരത്തില്‍ ഏറ്റുമുട്ടല്‍

    പത്തനംതിട്ട: കുമ്പഴ ജങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തു വന്ന ഹോംഗാര്‍ഡിന് നേരെ മദ്യപന്റെ അസഭ്യ വര്‍ഷം. തുടര്‍ന്ന് തിരക്കേറിയ പൊതുനിരത്തില്‍ ഇരുവരും തമ്മില്‍ത്തല്ലി. ഹോം ഗാര്‍ഡ് ഷിബു കുര്യനും പ്രദേശവാസിയായ ജിന്റോയുമാണ് തമ്മിലടിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയില്‍ എത്തിയ ജിന്റോ ഷിബുവുമായി വാക്കേറ്റം ഉണ്ടാവുകയും അങ്ങോട്ടുമിങ്ങോട്ടും അസഭ്യം വിളിക്കുകയുമായിരുന്നു. സഹികെട്ട ഹോംഗാര്‍ഡ് ജിന്റോയെ തല്ലി. പിന്നാലെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിന് ശേഷം ജിന്റോ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം, വാഹനത്തിരക്ക് ഏറെയുള്ള തിരുവല്ല-കുമ്പഴ റോഡിലെ വാരിക്കുഴികള്‍ അപകടക്കെണിയാകുന്നതായി പരാതി. തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്ന് ആഴ്ചകള്‍ക്കു മുന്‍പ് രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയായിട്ടും നന്നാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി. സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ തുടര്‍ച്ചയായി പോകുന്ന റോഡായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതു യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അടുത്തടുത്തായി കുഴികളുടെ എണ്ണം കാരണം കോഴഞ്ചേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ എതിര്‍ഭാഗത്തുകൂടിയാണു പോകുന്നത്. ഇത്…

    Read More »
  • Kerala

    തെറ്റുപറ്റി എന്ന് എഡിഎം പറഞ്ഞു; കോടതി വിധിയിലെ മൊഴി ശരിവെച്ച് കലക്ടര്‍

    കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായുള്ള കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ പി ഗീതയുടെ റിപ്പോര്‍ട്ടിലും ഈ മൊഴിയുണ്ട്. കോടതി വിധിയില്‍ തന്റെ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പറയുന്നതിന് തനിക്ക് പരിമിതികള്‍ ഉണ്ട്. ഇത് ഇതിന് മുന്‍പും താന്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നവീന്‍ ബാബു കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. 14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ…

    Read More »
  • Crime

    ആരാധകന്റെ കൊലപാതകം; നടന്‍ ദര്‍ശന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

    ബംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന് ഇടക്കാലജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. ചികിത്സയ്ക്കായി ആറുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങള്‍ അയച്ചു എന്നാരോപിച്ച് ആരാധകനായ രേണുക സ്വാമിയെ നടന്‍ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ഇരുകാലികളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഓപ്പറേഷന്‍ നടത്തേണ്ടതുണ്ടെന്നും കാണിച്ചാണ് 47-കാരനായ ദര്‍ശന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഏഴുദിവസത്തിനുള്ളില്‍ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോര്‍ട്ടും സമര്‍പ്പിക്കണം എന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടി ദര്‍ശന് ജാമ്യം അനുവദിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുള്ളത് എന്നാണ് ദര്‍ശന്റെ അഭിഭാഷകന്‍ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. അതേസമയം, എത്ര ദിവസത്തേക്കാണ് ചികിത്സയില്‍ കഴിയേണ്ടിവരിക എന്നത് ജാമ്യാപേക്ഷയില്‍ പറയുന്നില്ലെന്നും ഓപ്പറേഷന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും എതിര്‍ഭാഗം വാദിച്ചു.

    Read More »
  • India

    അദ്ഭുതശക്തിയുണ്ടെന്ന് പറഞ്ഞ് നാലാം നിലയില്‍ നിന്ന് ചാടി; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്ക്

    ചെന്നൈ: അദ്ഭുത ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജിന്റെ നാലാം നിലയില്‍നിന്നു താഴേക്കു ചാടിയ വിദ്യാര്‍ഥിക്കു ഗുരുതര പരുക്ക്. ഈറോഡ് ജില്ല പെരുന്തുറ മേക്കൂര്‍ വില്ലേജിലെ എ.പ്രഭു (19) ആണ് പരുക്കുകളോടെ ആശുപത്രിയിലായത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ മറ്റു കുട്ടികള്‍ നോക്കിനില്‍ക്കെ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍നിന്നുമാണ് താഴേക്കു ചാടിയത്. ഇയാളുടെ കാലുകളിലും അരയിലും മുഖത്തുമാണു പരുക്ക്. ഉടന്‍തന്നെ ഒറ്റക്കല്‍ മണ്ഡപത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ പിന്നീട് അവിനാശി റോഡിലെ ആശുപത്രിയിലേക്കു മാറ്റി. മൈലേരിപാളയം ഭാഗത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ് ബി.ടെക് വിദ്യാര്‍ഥിയാണ് ഇയാള്‍. എപ്പോഴും മൊബൈലില്‍ സൂപ്പര്‍മാന്‍ വീഡിയോകള്‍ കാണുകയും തനിക്കും ശക്തിയുണ്ടെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തിരുന്നു. തനിക്കെതിരെ ചിലര്‍ ബ്ലാക്ക് മാജിക് ചെയ്യുന്നുണ്ടെന്നും ഇതില്‍ ആശങ്കയുണ്ടെന്നും കൂട്ടുകാരെ അറിയിച്ചിരുന്നു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുഖത്തെ മുറിവുകള്‍ കാരണം കെട്ടിടത്തില്‍ നിന്നും ചാടിയതിനെ കുറിച്ച് മൊഴി നല്‍കാന്‍ വിദ്യാര്‍ഥിക്ക് സാധിക്കുന്നില്ലെന്നും ചെട്ടിപ്പാളയം…

    Read More »
  • Crime

    താല്‍ക്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണ പരാതി; കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാനെതിരെ കേസ്

    കൊല്ലം: ലൈംഗിക ആരോപണ പരാതിയില്‍ നഗരസഭ ചെയര്‍മാന് എതിരെ കേസ്. കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ നഗരസഭയിലെ തന്നെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. നഗരസഭ ചെയര്‍മാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. പണം വേണമെങ്കില്‍ തന്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയര്‍മന്‍ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക റൂമില്‍ വെച്ച് അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് താനും കുടുംബവും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തില്‍ പ്രതികരിക്കാതിരുന്നത്, ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങള്‍ക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, ഇതോടെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി…

    Read More »
  • India

    മകന്‍ മരിച്ചതറിഞ്ഞില്ല, അന്ധരായ ദമ്പതികള്‍ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ദിവസങ്ങള്‍

    ഹൈദരാബാദ്: മകന്‍ മരിച്ചെന്ന് തിരിച്ചറിയാതെ മൃതദേഹത്തോടൊപ്പം ദിവസങ്ങള്‍ കഴിഞ്ഞ അന്ധരായ വൃദ്ധ ദമ്പതികളെ പൊലീസ് രക്ഷപ്പെടുത്തി. ഹൈദരാബാദിന് സമീപം നാഗോളിലെ ബ്ലൈന്‍ഡ്സ് കോളനിയിലായിരുന്ന സംഭവം. മുപ്പതുകാരനായ മകനോടൊപ്പമാണ് ദമ്പതികള്‍ കഴിഞ്ഞിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. മകന്‍ മാത്രമാണ് ദമ്പതികള്‍ക്ക് സഹായത്തിനുണ്ടായിരുന്നത്. മാതാപിതാക്കള്‍ക്ക് സമയാസമയം ഭക്ഷണവും വെള്ളവും നല്‍കുന്നതും അവരെ മറ്റുകാര്യങ്ങള്‍ക്ക് സഹായിക്കുന്നതും മകനായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നു എന്നാണ് അയല്‍ വാസികള്‍ പറയുന്നത്. പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പും ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് ദമ്പതികള്‍ മകനെ വിളിക്കുന്നത് കേട്ടിരുന്നു എന്നും അയല്‍വാസികള്‍ പറയുന്നു. മകനെ നിരന്തരം വിളിച്ചിരുന്നു എങ്കിലും പ്രതികരണം ഒന്നും ലഭിച്ചിരുന്നില്ലെന്ന് ദമ്പതികള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പൊലീസ് പറഞ്ഞപ്പോള്‍ മാത്രമാണ് മകന്‍ മരിച്ചവിവരം ഇരുവരും അറിയുന്നത്. കഴിഞ്ഞദിവസം വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. അവര്‍ നടത്തിയ പരിശോധനതില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍ മരിച്ചതാവാം എന്നാണ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ മരണത്തില്‍…

    Read More »
  • Crime

    2 കോടി കിട്ടിയില്ലെങ്കില്‍ തട്ടിക്കളയും; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

    മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് മുംബൈ ട്രാഫിക് കണ്‍ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചു. അജ്ഞാതനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണിപ്പെടുത്തല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സല്‍മാനെതിരെയും കൊല്ലപ്പെട്ട എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി മുഴക്കിയതിന് 20 വയസ്സുകാരനെ കഴിഞ്ഞ ദിവസം നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഇത്തരത്തിലൊരു ഭീഷണി. നേരത്തെ, മുംബൈ ട്രാഫിക് പൊലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ലഭിച്ച ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ജംഷഡ്പൂരില്‍ നിന്നുള്ള ഷെയ്ഖ് ഹുസൈന്‍ എന്ന 24 കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് മുന്‍പും വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലില്‍ നടന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് ബിഷ്‌ണോയ് സംഘത്തിലെ…

    Read More »
  • Crime

    ജയിലിലേക്ക് പോകാന്‍ താല്‍പര്യമില്ല; പോലീസ് സ്റ്റേഷനില്‍ കഴുത്തുമുറിച്ച് പീഡനക്കേസ് പ്രതി

    കൊല്ലം: വാറന്‍ഡ് കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ ബ്ലേഡ്‌കൊണ്ട് കഴുത്തുമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. കുമ്മിള്‍ വട്ടത്താമര ഇരുന്നൂട്ടി റിജുഭവനില്‍ റിജു(32)വാണ് കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നുവര്‍ഷംമുന്‍പ് കടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പട്ടികജാതി/വര്‍ഗ പീഡനക്കേസിലെ പ്രതിയാണ് റിജു. വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് വാറന്‍ഡ് ആവുകയായിരുന്നു. ഈ കേസില്‍ ജാമ്യക്കാരായ റിജുവിന്റെ രണ്ടു ബന്ധുക്കളുടെ പേരിലും വാറന്‍ഡുണ്ട്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇയാള്‍ സ്റ്റേഷനില്‍ നേരിട്ടു ഹാജരായി. അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ നടക്കുന്നതിനിടെ സ്റ്റേഷനുള്ളില്‍ നില്‍ക്കുകയായിരുന്ന റിജു പോക്കറ്റില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. ജയിലിലേക്ക് പോകേണ്ടിവരുമെന്നു പറഞ്ഞാണ് ആത്മഹത്യക്കു ശ്രമിച്ചത്. പോലീസ് ഉടന്‍ ഇയാളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനു 12 തുന്നലുണ്ട്. മുറിവ് ആഴത്തിലുള്ളതല്ല. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ഒരു നിമിഷം മതി എന്തും സംഭവിക്കാന്‍… കൂക്കിവിളികള്‍ക്കിടെ ചിരിച്ചുകൊണ്ട് ജയില്‍ പടി കയറി ദിവ്യ

    കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയില്‍ പൊതുജനമധ്യത്തില്‍ തലയുയര്‍ത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികള്‍ക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയായിരുന്നു കേരളമാകെ. പൊലീസില്‍ കീഴടങ്ങി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍നിന്നു പുറത്തിറങ്ങുമ്പോഴും ഒട്ടും കൂസലില്ലാത്ത ഭാവത്തിലായിരുന്നു ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ദിവ്യ പൊതുമധ്യത്തിലെത്തുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ എപ്പോഴും സംസാരിക്കാറുള്ള ദിവ്യ ആദ്യമായി മൗനം പാലിച്ചു. അടുത്ത തവണ എംഎല്‍എ, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ മന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതായിരുന്നു ദിവ്യയ്ക്ക്. എന്നാല്‍, ഒക്ടോബര്‍ 15നു പുലര്‍ച്ചെ എഡിഎം ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത വന്നതോടെ ദിവ്യയുടെ രാഷ്ട്രീയ ഗ്രാഫില്‍ ചുവപ്പുവര വീണു. ദിവ്യയുടെ രാഷ്ട്രീയഭാവി തല്‍ക്കാലമെങ്കിലും ഇരുട്ടിലായി. കലക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിക്കപ്പെടാതെയെത്തി, എഡിഎം നവീന്‍ ബാബുവിനെ അപഹസിച്ചുകൊണ്ടു ദിവ്യ നടത്തിയ പ്രസംഗം എല്ലാം തകര്‍ത്തെറിഞ്ഞു.…

    Read More »
Back to top button
error: