Month: October 2024

  • Crime

    ലിന്‍ജുവിന്റെ മൂന്നാം വിവാഹം, രണ്ടാം ഭാര്യയെ ജോജുവിന് കടുത്ത സംശയം; വിവാഹം കഴിഞ്ഞതു മുതല്‍ പ്രശ്നങ്ങള്‍

    തൃശൂര്‍: പുതുക്കാട് തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. ചെറുവത്തക്കാരന്‍ വീട്ടില്‍ ജോജുവാണ് (50), ഭാര്യ ലിന്‍ജുവിനെ (36) കൊലപ്പെടുത്തിയശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. ജോജുവിന്റെ രണ്ടാം വിവാഹവും, ലിന്‍ജുവിന്റെ മൂന്നാം വിവാഹവുമാണ്. വെട്ടേറ്റ ലിന്‍ജുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ച നിലയിലായിരുന്നു. ഇരുവരും തമ്മില്‍ വഴക്കും പൊലീസില്‍ പരാതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് രണ്ടു പേരെയും വിളിച്ച് രമ്യതയിലാക്കുകയും കൗണ്‍സലിംഗിന് അയയ്ക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കും മുന്‍ വിവാഹ ബന്ധങ്ങളില്‍ മക്കളുണ്ട്. ജോജുവിന്റെ ആദ്യ വിവാഹത്തിലെ കുട്ടി ആദ്യ ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ലിന്‍ജുവിന്റെ രണ്ട് മക്കളാണ് ഇവര്‍ക്കൊപ്പം കഴിയുന്നത്. ഇടുക്കി സ്വദേശിയായ ലിന്‍ജു ഒന്നര വര്‍ഷം മുന്‍പാണ് ജോജുവിനെ വിവാഹം കഴിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍…

    Read More »
  • Kerala

    പാലക്കാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം, സമാന്തര കണ്‍വെന്‍ഷന്‍

    പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലേക്ക് പാര്‍ട്ടി കടക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുല്‍ ഷുക്കൂറിന്റെ പിണക്കം ചര്‍ച്ചചെയ്ത് പരിഹരിച്ച് ചൂടാറും മുമ്പേയാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിന്റെയും നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. കണ്‍വെന്‍ഷനില്‍ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാര്‍ത്ഥ പ്രവര്‍ത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും പ്രവര്‍ത്തകര്‍ ആഞ്ഞടിച്ചു. ”കോണ്‍ഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയില്‍ തുടര്‍ച്ചയായ രണ്ട് തവണയാണ് സിപിഎം ഭരിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് നിങ്ങള്‍ അന്വേഷിച്ചോളൂ. ജില്ലാ സെക്രട്ടറിയുടെ അഹങ്കാരവും ധാര്‍ഷ്ട്യവും അടിച്ചേല്‍പ്പിക്കുന്ന പ്രവണതയുമെല്ലാമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്” – കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡനറ് എം സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.…

    Read More »
  • Kerala

    ഫിലിം എഡിറ്റര്‍ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

    കൊച്ചി: പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് (43) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പനമ്പള്ളിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് ചിങ്ങോലിയാണ് സ്വദേശം. മീഡിയവണില്‍ സീനിയര്‍ വിഷ്വല്‍ എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്. നിരവധി മലയാള സിനിമകള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, ഓപ്പറേഷന്‍ ജാവ, വണ്‍ , ചാവേര്‍, രാമചന്ദ്ര ബോസ്സ് & Co, ഉടല്‍ , ആളങ്കം, ആയിരത്തൊന്ന് നുണകള്‍ , അഡിയോസ് അമിഗോ , എക്‌സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍ . മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ , നസ്‌ലന്റെ ആലപ്പുഴ ജിംഖാന , തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • Kerala

    ബര്‍മുഡ ധരിച്ച് സ്റ്റേഷനില്‍ പരാതി പറയാന്‍ ചെന്നു, തിരിച്ചയച്ചെന്ന് യുവാവ്; അന്വേഷണം

    കോഴിക്കോട്: ബര്‍മുഡ ധരിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ പരാതി കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതി. ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റിവരണമെന്ന് ആവശ്യപ്പെട്ടതായും പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ വടകര കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിയോട് കോഴിക്കോട് റൂറല്‍ എസ്പി നിര്‍ദേശിച്ചു. ഒക്ടോബര്‍ രണ്ടിനാണ് പരാതിക്കിടയാക്കിയ സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍, ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. വേഷംമാറ്റിയെത്തിയ ശേഷം മാത്രമേ തന്റെ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായുള്ളൂവെന്നും പരാതിയില്‍ യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷമാണ് യുവാവ് എസ്പിയെ സമീപിച്ചത്.

    Read More »
  • India

    വീട്ടുജോലിക്ക് തടവുകാരനെ ഉപയോഗിച്ചു, ക്രൂരമായി മര്‍ദിച്ചു: ജയില്‍ മുന്‍ ഡിഐജി കുറ്റക്കാരി

    ചെന്നൈ: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ച വെല്ലൂര്‍ റേഞ്ച് ജയില്‍ മുന്‍ ഡിഐജി ആര്‍.രാജലക്ഷ്മിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ‘തടവുകാരെ മാത്രമല്ല, പൊലീസുകാരെയും വീട്ടുജോലിക്ക് ഓര്‍ഡര്‍ലിമാരായി നിയമിക്കരുത്. മുന്‍ ഡിഐജിക്കെതിരെ വകുപ്പുതല നടപടിയെടുക്കണം’ കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം ഗൗരവമായി തന്നെ നേരിടുമെന്നും കോടതി ഓര്‍മിപ്പിച്ചു. ക്രിമിനല്‍ കേസിന്റെ പേരില്‍ വകുപ്പുതല നടപടി വൈകിപ്പിക്കരുതെന്നും നിര്‍ദേശിച്ചു. മറ്റാരെങ്കിലും ജയില്‍ തടവുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപിയെ കോടതി ചുമതലപ്പെടുത്തി. ശിവകുമാര്‍ എന്ന തടവുകാരനെക്കൊണ്ടാണു രാജലക്ഷ്മി വീട്ടുജോലി ചെയ്യിച്ചിരുന്നത്. അതിനിടെ, ഇവരുടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. തുടര്‍ന്ന്, ശിവകുമാറാണു മോഷ്ടാവെന്ന് ആരോപിച്ച് ജയില്‍ അധികൃതര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു. അതിനെതിരെ ശിവകുമാറിന്റെ മാതാവാണു ഹൈക്കോടതിയെ സമീപിച്ചത്. രാജലക്ഷ്മിയെ കൂടാതെ ജയില്‍ അഡിഷനല്‍ സൂപ്രണ്ട് എ.അബ്ദുല്‍റഹ്‌മാന്‍ അടക്കം 5 പേര്‍ കേസില്‍ പ്രതികളാണ്.

    Read More »
  • Kerala

    പറക്കമുറ്റാത്ത 2 മക്കളെ ഉപേക്ഷിച്ച് 25കാരി കാമുകനൊപ്പം ഒളിച്ചോടി, അമ്മയുടെ പരാതിയിൽ യുവതിയും കാമുകനും അറസ്റ്റിൽ

       കൊല്ലം: 5 വയസും 2 മാസവും പ്രായമുള്ള 2 മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. കൊല്ലം തഴവ കടത്തൂർ സ്വദേശി അശ്വതി എന്ന 25 വയസുകാരിയാണ് പുനലൂർ പിറവന്തൂർ സ്വദേശി യുവാവിനൊപ്പം മുങ്ങിയത്. പറക്കമുറ്റാത്ത 2 മക്കളെയും ഉപേക്ഷിച്ച് മകൾ നാടുവിട്ടു എന്ന് കാണിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.   കരുനാഗപ്പള്ളി പൊലീസാണ് അശ്വതിയെ അറസ്റ്റ്  ചെയ്തത്. കഴിഞ്ഞ 13ന് ആണ് യുവതി സ്വന്തം മക്കളെ ഉപേക്ഷിച്ച് പുനലൂർ പിറവന്തൂർ സ്വദേശിയായ ആൺസുഹൃത്തിനൊപ്പം നാടുവിട്ടത്. തുടർന്നാണ് യുവതിയുടെ അമ്മ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്തു. ആശ്രിതരായ സ്വന്തം മക്കളെ നോക്കാൻ ബാദ്ധ്യതയുള്ള വ്യക്തിയായിരിക്കെ ഇതിന് തയ്യാറാകാതെ മുങ്ങിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് ബാലനീതി വകുപ്പ് ചുമത്തിയാണ് 25കാരിയെ അറസ്റ്റ് ചെയ്തത്.…

    Read More »
  • Kerala

    ദാരുണം: തൃശൂർ തലോറിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

       തൃശൂർ ജില്ലയിലെ തലോറില്‍ യുവതിയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ വടക്കുമുറി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്ന് വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ (ചൊവ്വ) വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നാണ്  കൊലപാതകം എന്നാണ് വിവരം.  ഇരുവരും ആദ്യത്തെ ജീവിതപങ്കാളിയെ ഉപേക്ഷിച്ച ശേഷം രണ്ടാമതു വിവാഹം കഴിച്ചവരാണ്. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ലിഞ്ചു ബ്യൂട്ടിഷനാണ്. ഇന്നലെ വീട്ടില്‍ നിന്ന് ലിഞ്ചുവിൻ്റെ അലര്‍ച്ച കേട്ടപ്പോള്‍  കുടുംബവഴക്കിന്റെ ബഹളമാണെന്നാണ് നാട്ടുകാര്‍ കരുതിയത്. പിന്നീട് വീടിന്‍റെ ടറസില്‍ ജോജു തൂങ്ങിനില്‍ക്കുന്നത് കണ്ടപ്പോഴാണ് അയല്‍വാസികള്‍ പൊലീസിനെ വിളിച്ചത്. ആദ്യത്തെ ജീവിത പങ്കാളിയില്‍ ഇരുവര്‍ക്കും മക്കളുണ്ട്. ലിഞ്ചുവിന്റെ മക്കളാണ് കൂടെയുള്ളത്. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നീക്കി.

    Read More »
  • Social Media

    ഭര്‍ത്താവ് മരിച്ചെന്ന് കരുതി ജീവിതകാലം മുഴുവന്‍ കരഞ്ഞിരിക്കണോ? വധുവിനെപ്പോലെ ഒരുങ്ങി രേണു സുധി

    സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന വ്യക്തിയാണ് അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍പോലും ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ ഒരു വിധവ ഇങ്ങനെ നടക്കരുത് എന്ന തരത്തിലാണ് താഴെ കമന്റുകളുണ്ടാകുക എന്നും രേണു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ഇത്തരത്തിലുള്ള കമന്റുകള്‍ ഒന്നും നോക്കാറില്ലെന്നും കുറ്റം പറയുന്ന ആരും നമുക്ക് ഒന്നും തരുന്നില്ലെന്നും രേണു നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിമര്‍ശകരുടേയും പരിഹാസം ചൊരിയുന്നവരുടേയും വായ അടപ്പിക്കുന്ന തരത്തിലുള്ള മറുപടി നല്‍കിയിരിക്കുകയാണ് രേണു. ബ്രൈഡല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് രേണുവിന്റെ മറുപടി. ഗോള്‍ഡന്‍ കസവുള്ള മഞ്ഞ നിറത്തിലുള്ള സാരിയും ചുവപ്പ് ബ്ലൗസുമാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് യോജിക്കുന്ന രീതിയില്‍ ആന്റിക് ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. മുത്തുകള്‍ പതിപ്പിച്ച വലിയ ജിമിക്കി കമ്മലും നെറ്റിച്ചുട്ടിയും രേണുവിനെ കൂടുതല്‍ സുന്ദരിയാക്കി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുജ അഖിലേഷാണ് രേണുവിനെ നവവധുവായി…

    Read More »
  • NEWS

    ഹിസ്ബുല്ലയ്ക്ക് പുതിയ തലവന്‍; നയിം ഖാസിം, നസ്‌റല്ലയുടെ പിന്‍ഗാമി

    ബെയ്‌റൂട്ട് : നയിം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവന്‍. ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് നയിം ഖാസിം. ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം പലപ്പോഴും വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷന്‍ പരാമര്‍ശങ്ങള്‍ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം. 1953ല്‍ ബെയ്റൂട്ടിലാണ് നയിം ഖാസിം ജനിച്ചത്. 1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഖാസിം. 1992ല്‍ മുതല്‍ ഹിസ്ബുല്ലയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററും നയിം ഖാസിം ആയിരുന്നു. വെളുത്ത തലപ്പാവാണ് നയിം ഖാസിം ധരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ നസ്‌റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്.

    Read More »
  • Kerala

    കൂറുമാറ്റത്തിന് 100 കോടി കോഴ; അന്വേഷിക്കാന്‍ നാലംഗ കമ്മീഷനെ നിയോഗിച്ച് എന്‍സിപി

    തിരുവനന്തപുരം: ഇടതുപക്ഷത്തെ എംഎല്‍എമാര്‍ക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് എന്‍സിപി. നാലംഗ കമ്മീഷനെ എന്‍സിപി നേതൃത്വം നിയോഗിച്ചു. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജന്‍, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മിഷന്‍ അംഗങ്ങള്‍. ആരോപണം അന്വേഷിച്ച് 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കൂറുമാറ്റത്തിന് എല്‍ഡിഎഫ് എംഎല്‍എമാരായ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ.തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. എംഎല്‍എമാരെ അജിത് പവാറിന്റെ എന്‍സിപി വഴി ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് മന്ത്രി സ്ഥാനം നല്‍കാത്തതു സംബന്ധിച്ച വിശദീകരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.  

    Read More »
Back to top button
error: