CrimeNEWS

താല്‍ക്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണ പരാതി; കരുനാഗപ്പള്ളി നഗരസഭാ ചെയര്‍മാനെതിരെ കേസ്

കൊല്ലം: ലൈംഗിക ആരോപണ പരാതിയില്‍ നഗരസഭ ചെയര്‍മാന് എതിരെ കേസ്. കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ നഗരസഭയിലെ തന്നെ താല്‍ക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. നഗരസഭ ചെയര്‍മാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

ഭര്‍ത്താവിന്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്. പണം വേണമെങ്കില്‍ തന്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയര്‍മന്‍ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക റൂമില്‍ വെച്ച് അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. നിവര്‍ത്തികേടുകൊണ്ടാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെയര്‍മാനെ സമീപിച്ചതെന്നും ചെയര്‍മാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും ചെയര്‍മാന്‍ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Signature-ad

കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് താനും കുടുംബവും. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തില്‍ പ്രതികരിക്കാതിരുന്നത്, ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങള്‍ക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, ഇതോടെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നത്, യുവതി കൂട്ടിച്ചേര്‍ത്തു.

Back to top button
error: