Month: October 2024

  • Crime

    സൂക്ഷിക്കേണ്ടേ അമ്പാനെ! മസാജിന്റെ പേരില്‍ കഴുത്ത് തിരിച്ചു; യുവാവിനു മസ്തിഷ്‌കാഘാതം

    ബംഗളൂരു: തലമുടി വെട്ടുന്നതിനിടെ മസാജിന്റെ പേരില്‍ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്‌കാഘാതമുണ്ടായതു വിവാദമായതിനിടെ വ്യാപക ബോധവല്‍ക്കരണം വേണമെന്ന് ആരോഗ്യവിദഗ്ധര്‍. വൈറ്റ്ഫീല്‍ഡിലെ സലൂണില്‍ കഴിഞ്ഞ ദിവസം മുടിവെട്ടാന്‍ എത്തിയ ബെള്ളാരി സ്വദേശിയായ 30 വയസ്സുകാരനാണു ദുരനുഭവമുണ്ടായത്. മുടി വെട്ടിക്കൊണ്ടിരിക്കെ ബലമായി കഴുത്തു പിടിച്ചു തിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ നാവു കുഴഞ്ഞു. ഇടതു കൈ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലും മുടി വെട്ടുന്നതിനിടെ മസാജിന്റെ പേരില്‍ കഴുത്ത് പിടിച്ച് പ്രത്യേക രീതിയില്‍ ഒടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് ഉണ്ടായത്. രക്തക്കുഴലുകള്‍ക്കു ക്ഷതം സംഭവിച്ച്, അവയവങ്ങളിലേക്കു രക്തയോട്ടം തടസ്സപ്പെടുകയായിരുന്നെന്ന് ബെംഗളൂരുവില്‍ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര ചികിത്സ തേടണം. ജീവനക്കാര്‍ക്ക് അടിയന്തരമായി ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു.

    Read More »
  • NEWS

    വ്യാജഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു, കടലുണ്ടി കോട്ടക്കടവിലെ ടി.എം.എച്ച് ആശുപത്രിയിലാണ് 5 വർഷക്കാലം ‘വ്യാജൻ’ വിലസിയത്

         കോഴിക്കോട്:  കടലുണ്ടി കോട്ടക്കടവിലെ ടി.എം എച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടറുടെ ചികിത്സയെ തുടർന്ന് രോഗി മരിച്ചു. പൂച്ചേരിക്കടവ് സ്വദേശിയായ വിനോദ് കുമാർ ആണ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയതും തുടർന്ന് മരണം സംഭവിച്ചതും. ആശുപത്രിയിലെ ആർ.എം.ഒ. ആയിരുന്ന തിരുവല്ല സ്വദേശി അബു എബ്രഹാമാണ് (36) ചികിത്സ നൽകിയത്. എംബിബിഎസ് പൂർത്തിയാക്കാത്ത ഇയാളെ ഫറോക്ക് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.   മരണപ്പെട്ട പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ(60)കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. കടുത്ത നെഞ്ചുവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നു 23ന് പുലർച്ചെ നാലരയോടെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന അബു ഏബ്രഹാം രക്തപരിശോധനയും ഇസിജിയും നിർദേശിച്ചെങ്കിലും അര മണിക്കൂറിനകം വിനോദ്കുമാർ മരിച്ചു. സംശയത്തെ തുടർന്ന് വിനോദ് കുമാറിന്റെ മകനും പിജി ഡോക്ടറുമായ പി.അശ്വിനും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ 5 വർഷമായി ആശുപത്രിയിൽ ആർഎംഒ ആയി പ്രവർത്തിച്ച ഇയാൾ എംബിബിഎസ് പൂർത്തിയാക്കിയിട്ടില്ലെന്നു കണ്ടെത്തി.…

    Read More »
Back to top button
error: