പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിന് ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സരിന് ജയിച്ചാലും തോറ്റാലും സിപിഎമ്മില്‍ മികച്ച ഭാവിയുണ്ടാകും.
സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിന് ഒരിക്കലും പിവി അന്‍വറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാന്‍ അന്‍വര്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റാകാന്‍ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ അറസ്റ്റില്‍ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്നും എം വി ഗോവിന്ദന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. പി പി ദിവ്യക്കെതിരെയുളള നടപടി പാര്‍ട്ടി ആലോചിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്തകളില്‍ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി.