IndiaNEWS

അദ്ഭുതശക്തിയുണ്ടെന്ന് പറഞ്ഞ് നാലാം നിലയില്‍ നിന്ന് ചാടി; എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്ക്

ചെന്നൈ: അദ്ഭുത ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജിന്റെ നാലാം നിലയില്‍നിന്നു താഴേക്കു ചാടിയ വിദ്യാര്‍ഥിക്കു ഗുരുതര പരുക്ക്. ഈറോഡ് ജില്ല പെരുന്തുറ മേക്കൂര്‍ വില്ലേജിലെ എ.പ്രഭു (19) ആണ് പരുക്കുകളോടെ ആശുപത്രിയിലായത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ മറ്റു കുട്ടികള്‍ നോക്കിനില്‍ക്കെ കോളജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍നിന്നുമാണ് താഴേക്കു ചാടിയത്. ഇയാളുടെ കാലുകളിലും അരയിലും മുഖത്തുമാണു പരുക്ക്.

ഉടന്‍തന്നെ ഒറ്റക്കല്‍ മണ്ഡപത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ പിന്നീട് അവിനാശി റോഡിലെ ആശുപത്രിയിലേക്കു മാറ്റി. മൈലേരിപാളയം ഭാഗത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ മൂന്നാം വര്‍ഷ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ് ബി.ടെക് വിദ്യാര്‍ഥിയാണ് ഇയാള്‍. എപ്പോഴും മൊബൈലില്‍ സൂപ്പര്‍മാന്‍ വീഡിയോകള്‍ കാണുകയും തനിക്കും ശക്തിയുണ്ടെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തിരുന്നു.

Signature-ad

തനിക്കെതിരെ ചിലര്‍ ബ്ലാക്ക് മാജിക് ചെയ്യുന്നുണ്ടെന്നും ഇതില്‍ ആശങ്കയുണ്ടെന്നും കൂട്ടുകാരെ അറിയിച്ചിരുന്നു. വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുഖത്തെ മുറിവുകള്‍ കാരണം കെട്ടിടത്തില്‍ നിന്നും ചാടിയതിനെ കുറിച്ച് മൊഴി നല്‍കാന്‍ വിദ്യാര്‍ഥിക്ക് സാധിക്കുന്നില്ലെന്നും ചെട്ടിപ്പാളയം പോലീസ് അറിയിച്ചു.

Back to top button
error: