KeralaNEWS

പതിവ് പായസവും കേക്കും; ആഘോഷങ്ങളില്ലാതെ വിഎസിന് 101

തിരുവനന്തപുരം: അനാരോഗ്യം അലട്ടുന്നതിനിടെ ആഘോഷങ്ങളില്ലാതെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 101ാം പിറന്നാള്‍. സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കെയാണ് തിരഞ്ഞെടുപ്പുകളിലെ ആവേശമായിരുന്ന വിഎസിന്റെ പിറന്നാള്‍. അസുഖ ബാധിതനായതിനാല്‍ വലിയ ആഘോഷങ്ങളൊന്നുമില്ലെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു.

”എല്ലാ ജന്മദിനത്തിനും പായസം വയ്ക്കാറുണ്ട്. ഇത്തവണയും പായസമുണ്ടാകും. പിന്നെ കേക്ക് മുറിക്കും. ആ പതിവുകള്‍ ഇത്തവണയും തെറ്റിക്കില്ല. വേറെ ആഘോഷമൊന്നുമില്ല. മുന്‍പ് ജന്മദിനത്തിന് ആലപ്പുഴയിലെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവിടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ വന്ന് ആഘോഷങ്ങളൊക്കെയുണ്ടായിരുന്നു. സ്‌ട്രോക്ക് വന്നതിനു ശേഷം വലതു കാലിനും കൈയ്ക്കുമാണ് പ്രശ്‌നം. ഇപ്പോള്‍ കൈ ശരിയായിട്ടുണ്ട്.

Signature-ad

കാലിനു സ്വാധീനം ശരിയായിട്ടില്ല. എന്നിരുന്നാലും രാവിലെയും വൈകിട്ടും വീല്‍ചെയറില്‍ വീടിനു മുന്നില്‍ കൊണ്ട് ഇരുത്താറുണ്ട്. പത്രം വായന പതിവായുണ്ട്. വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയാറുണ്ട്. എല്ലാ വിഷയത്തിലും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.” അരുണ്‍ കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ വി.എസ്.അച്യുതാനന്ദന്റെ ചിത്രം പങ്കുവച്ച് പിറന്നാള്‍ ആശംസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: