KeralaNEWS

എസ്.എ.ടിയില്‍ വീണ്ടും ഗുരുതര വീഴ്ച; ഡയാലിസിസിനിടെ വൈദ്യുതി നിലച്ചു

തിരുവനന്തപുരം: മൂന്നു മണിക്കൂര്‍ ഇരുട്ടിലായതിന്റെ ഭീതി ഒഴിയും മുമ്പേ എസ്.എ.ടി ആശുപത്രിയില്‍ ഇന്നലെയും ഗുരുതര വീഴ്ച. ഡയാലിസിസും പ്ലാസ്മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെ വൈദ്യുതി നിലച്ചു. ഇന്നലെ ഉച്ചയ്ത്ത് 2.15ഓടെയായിരുന്നു സംഭവം.

പീഡിയാട്രിക് നെഫ്രോളജിയില്‍ രണ്ട് രോഗികള്‍ക്ക് ഡയാലിസിസും ഒരാള്‍ക്ക് പ്ലാസ്മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെയായിരുന്നു സംഭവം. ഏഴുമണിക്കൂറോളം നീളുന്ന പ്ലാസ്മ മാറ്റിവയ്ക്കല്‍ ഇതോടെ ഇന്നലെ ഒഴിവാക്കേണ്ടിവന്നു. വൈദ്യുതി സാധാരണനിലയായതോടെ ഡയാലിസിസ് പുനഃരാരംഭിച്ചു. ബന്ധപ്പെട്ട ഡോക്ടര്‍ ആശുപത്രിയില്‍ രൂക്ഷമായ രീതിയിയില്‍ പ്രതികരിച്ചു. ഞായറാഴ്ച രാത്രി പഴയബ്ലോക്ക് ഇരുട്ടിലാകാന്‍ കാരണമായ ജനററേറ്റിന്റെ തകരാറ് പരിഹരിച്ച്

Signature-ad

പ്രധാന ലൈനിലോട് ചേര്‍ക്കുന്ന ജോലിയ്ക്കായി അരമണിക്കൂറോളം വൈദ്യുതി തടസപ്പെടുമെന്ന് രാവിലെ അറിയിപ്പുണ്ടായിരുന്നു. തിരക്കൊഴിഞ്ഞ ശേഷം എന്നല്ലാതെ എത്രമണിക്ക് ഓഫാക്കുമെന്ന് കൃത്യമായി വകുപ്പ് മേധാവികളെ ഉള്‍പ്പെടെ അറിയിക്കേണ്ടത് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗമാണ്. എന്നാല്‍ അറിയിപ്പ് ലഭിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തകരാറിലായ ജനറേറ്ററിന്റെ കോണ്‍ടാക്ടര്‍ മാറ്റിയശേഷം ഇത് പ്രധാനലൈനുമായി ഘടിപ്പിക്കണം. എന്നാല്‍ മാത്രമേ പ്രധാനലൈനിലെ വൈദ്യുതി ബന്ധത്തില്‍ തടസം നേരിടുമ്പോള്‍ ജനറേറ്റല്‍ ഓട്ടോമാറ്റിക്കായി ഓണാകൂ. മുന്നറിയിപ്പ് നല്‍കുന്നതിലും മുന്നൊരുക്കം നടത്തുന്നതിലും പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗം ഇപ്പോഴും ഗുരുതര അനാസ്ഥ തുടരുന്നതായാണെന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: