Month: September 2024

  • Kerala

    ആരോപണച്ചുഴിയില്‍പ്പെട്ട് അജിത്കുമാര്‍; വെട്ടിലായി ആഭ്യന്തരവകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്. എം.ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് എ.ഡി.ജി.പി. നിലവിലുള്ളത്. എന്നാല്‍, ഇവിടെ വെച്ച് പ്രതികരിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്നവിവരം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചേക്കുമെന്നും വിവരമുണ്ട്. അന്‍വര്‍ എം.എല്‍.എയുടെ പ്രതിഷേധവും മുന്‍ മലപ്പുറം എസ്.പിയുടെ ആദ്യ ഓഡിയോയും പുറത്തുവന്നതിന് ശേഷം എ.ഡി.ജി.പി. മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് എ.ഡി.ജി.പി.യെ അങ്ങേയറ്റം പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി എം.എല്‍.എ. രംഗത്തെത്തുന്നത്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകും. എനിക്ക് തോന്നിയത് അതാണ്. അദ്ദേഹം ചെയ്ത് കൂട്ടിയ കാര്യങ്ങള്‍, ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലെയുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കൂ. അജിത് കുമാര്‍ ഒരു അസിസ്റ്റന്റിനെ വെച്ചിട്ടുണ്ട്. ഒരു പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് സൈബര്‍ സെല്ലില്‍. എല്ലാ മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും…

    Read More »
  • Kerala

    എല്ലാം വിശദമായി എഴുതും; ആത്മകഥ എഴുതുമെന്ന് പ്രഖ്യാപിച്ച് ഇ.പി.

    കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്തുപോയതിനു പിന്നാലെ ആത്മകഥ എഴുതുമെന്നു പ്രഖ്യാപിച്ച് ഇ.പി. ജയരാജന്‍. ആത്മകഥ അവസാനഘട്ടത്തിലാണെന്നും ഉടന്‍ പുറത്തിറക്കുമെന്നും ജയരാജന്‍ പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നാണു ജയരാജന്റെ വെളിപ്പെടുത്തല്‍. രാഷ്ട്രീയം വിടുമോ എന്നത് ഒരു ഘട്ടം കഴിയുമ്പോള്‍ പറയുമെന്നാണു ജയരാജന്‍ പറയുന്നത്. ”എല്ലാ കാര്യങ്ങളെക്കുറിച്ചും ആത്മകഥയില്‍ പ്രതിപാദിക്കും. വിശദമായി എഴുതും” ഇ.പി. ജയരാജന്‍ പറഞ്ഞു. ആത്മകഥ പുറത്തിറക്കി ജയരാജന്‍ രാഷ്ട്രീയം വിടും എന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇന്നലെയാണ് ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റി ടി.പി. രാമകൃഷ്ണനെ നിയമിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തുടരുമ്പോഴും ഇടഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കവെ രാഷ്ട്രീയ ആകാംക്ഷ കൂട്ടുന്നതാണ് ജയരാജന്റെ ആത്മകഥ പ്രഖ്യാപനം.

    Read More »
  • Kerala

    ‘ഹോട്ടലില്‍ വെച്ച് അപമര്യാദയായി പെരുമാറി’; മുകേഷിനെതിരെ വീണ്ടും കേസ്

    കൊച്ചി: നടന്‍ മുകേഷ് എംഎല്‍എക്കെതിരെ വീണ്ടും കേസ്. ഹോട്ടലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ വടക്കാഞ്ചേരിയിലാണ് മുകേഷിനെതിരെ കേസെടുത്തത്. 2011ലാണ് സംഭവം നടന്നത്. ഭാരതീയ ന്യായ സംഹിത 354, 294 ബി വകുപ്പുകളാണ് ചുമത്തിയത്. മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മുകേഷിനെതിരെ നടി ഉയര്‍ത്തിയ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ പരാതി. ഈ പരാതിയില്‍ നടി അന്വേഷണ സംഘത്തിന് രഹസ്യ മൊഴി നല്‍കിയിരുന്നു. അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു.  

    Read More »
  • Kerala

    ”എം.ആര്‍. അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്; പി.ശശി പരാജയം, മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല”

    മലപ്പുറം: പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോള്‍കോള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും മുഖ്യമന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചു പറഞ്ഞും പത്തനംതിട്ട എസ്പി സുജിത് ദാസ് നടത്തിയ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടതിനു പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാനായി പി.വി. അന്‍വര്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. ”ഇനിയും ഒരുപാട് ഫോണ്‍ കോളുകള്‍ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാന്‍ ഇതല്ലാതെ ഒരു മാര്‍ഗവും തന്റെ മുന്നില്‍ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നു” അന്‍വര്‍ പറഞ്ഞു. മന്ത്രിമാരുടെ ഫോണ്‍കോള്‍ എഡിജിപി ചോര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. അന്‍വറിന്റെ ആരോപണങ്ങളിങ്ങനെ: ”ചില പൊലീസുകാരുടേതു രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. നവകേരള സദസിനിടെ എസ്പി ശശിധരന്‍ പതിനൊന്ന് കേസുകള്‍ പാര്‍ട്ടിക്കാര്‍ക്കെതിരെ ചുമത്തി. പാവപ്പെട്ട ഡിവൈഎഫ്‌ഐക്കാരെ ജയിലിലിട്ടു.…

    Read More »
  • Kerala

    ”സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രായോഗിക ശിപാര്‍ശകള്‍ നടപ്പാക്കണം”

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ മേഖലയില്‍ നിന്നുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമയെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ താരം പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ടാഴ്ചയാകുമ്പോഴാണ് വിഷയത്തില്‍ നടന്റെ ആദ്യ പ്രതികരണം പുറത്തുവരുന്നത്. മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തതെന്നും മമ്മൂട്ടി വ്യക്തമാക്കി. ‘ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ.’ – മമ്മൂട്ടി കുറിച്ചു.…

    Read More »
  • Kerala

    മരണത്തെ പ്രണയിക്കുന്ന കൗമാരം: ബെംഗളൂരുവിൽ 19 കാരിയായ മലയാളി പെൺകുട്ടിയും തലശ്ശേരിയിൽ 17കാരിയും ഇന്നലെ ജീവനൊടുക്കി

       മരണത്തെ പ്രണയിക്കുകയാണോ നമ്മുടെ കൗമാരക്കാരികൾ.  ഇന്നലെ മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (19) ആണ് മരിച്ചത്. രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ്  പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ് അശ്വതി. തലശ്ശേരിയിൽ 17കാരി പുഴയിൽ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ പെൺകുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നുപോകുന്നത് പരിസരവാസികൾ ശ്രദ്ധിച്ചിരുന്നു. നാട്ടുകാർ നോക്കി നിൽക്കുകയാണ് പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

    Read More »
  • Kerala

    പൊലീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പി.വി. അന്‍വര്‍ ഇന്ന് പുറത്തുവിടാന്‍ സാധ്യത

    കോഴിക്കോട്: പൊലീസിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ കൂടുതല്‍ തെളിവുകള്‍ ഞായറാഴ്ച പുറത്തുവിടാന്‍ സാധ്യത. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെയും പത്തനംതിട്ട എസ്.പി സുജിത് ദാസിന്റെയും അനധികൃത ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ സുജിത് ദാസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിട്ടാല്‍ രാജ്യം തന്നെ ഞെട്ടുമെന്നാണ് അന്‍വര്‍ പറയുന്നത്്. എം.ആര്‍. അജിത് കുമാറും – പി. വി. അന്‍വറും തമ്മിലുള്ള സംഭാഷണവും അന്‍വറിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. പുതിയ വിവാദത്തോടെ സംസ്ഥാന സര്‍ക്കാറും സി.പി.എം നേതൃത്വവും പ്രതിരോധത്തിലായിട്ടുണ്ട്. അജിത് കുമാറിന് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ടെന്നാണ് അന്‍വറിന്റെ ആരോപണം്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട് എസ്.പി സുജിത് ദാസ് കോടികള്‍ ഉണ്ടാക്കിയെന്നും അന്‍വര്‍ ആരോപിച്ചു. സി.പി.എമ്മുമായി പി.വി. അന്‍വര്‍ അകലുന്നുവെന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. എ.ഡി.ജി.പിക്കും എസ്.പിക്കുമെതിരെ അന്‍വര്‍ എന്ത് പുതിയ തെളിവാകും പുറത്തുവിടകു എന്ന ആകാംക്ഷയിലാണ് പൊലീസും സര്‍ക്കാരും ഒപ്പം പൊതുസമൂഹവും. അതേസമയം, തനിക്കെതിരായ പരാമര്‍ശത്തില്‍ പി.വി…

    Read More »
  • Kerala

    ”ഒരു സീന്‍ റീടേക്ക് എടുത്തത് 19 തവണ, പ്രമുഖസംവിധായകന്റെ താത്പര്യത്തിന് വഴങ്ങാത്തതിന് ഒരുപാട് ബുദ്ധിമുട്ടിച്ചു”

    ചെന്നൈ: പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവെന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍. പ്രമുഖ സംവിധായകന്റെ താല്‍പര്യത്തിന് വഴങ്ങാത്തതിനാല്‍, 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാല്‍ ഒരു ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി പറഞ്ഞു. ജേക്കബിന്റെ സ്വര്‍ഗരാജ്യം അടക്കം ചിത്രങ്ങളിലെ കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും വെള്ളിത്തിരയ്ക്ക് പുറത്തെ കരുത്തുറ്റ നിലപാടുകളിലൂടെയും ശ്രദ്ധേയയായ ലക്ഷ്മി രാമകൃഷ്ണന്‍ മലയാള സിനിമാ സെറ്റുകളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലെന്ന് പറയുന്നത് സ്വന്തം അനുഭവങ്ങളില്‍ നിന്നാണ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതിന് പിന്നാലെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ലക്ഷ്മി പറഞ്ഞു. മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലുമുണ്ടായി ദുരനുഭവം. അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് തമിഴ് സെറ്റുകളില്‍ ബഹുമാനം ലഭിക്കും. എന്നാല്‍, ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തില്‍ മാത്രമേ സാധ്യമാകൂ എന്നും പറയുന്നു സംവിധായകയുടെ വേഷത്തിലും തിളങ്ങിയിട്ടുള്ള ലക്ഷ്മി.…

    Read More »
  • Kerala

    സ്ഥലം മാറ്റം തടഞ്ഞു; നിരാശനായ പൊലീസുകാരന്‍ ജോലിക്ക് ഹാജരാകാതെ മുങ്ങി

    തൃശൂര്‍: സ്ഥലം മാറ്റം തടഞ്ഞതില്‍ നിരാശനായ പൊലീസുകാരന്‍ ജോലിക്ക് ഹാജരാകാതെ മുങ്ങി. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ചേര്‍പ്പ് സ്വദേശി മുരുകദാസിനെയാണ് കാണാതായത്. അന്തിക്കാട് സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റത്തിനായി ഇയാള്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വരന്തരപ്പിള്ളി സ്റ്റേഷനിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ജില്ലയിലെ ഉയര്‍ന്ന ഉദ്യാഗസ്ഥന്‍ സ്ഥലം മാറ്റം തടഞ്ഞു. തുടര്‍ന്നും അന്തിക്കാട് സ്റ്റേഷനില്‍ ജോലിക്ക് പോകാനും നിര്‍ദേശം വന്നു. ഇതോടെ ഇയാള്‍ ഏറെ വിഷമത്തിലായിരുന്നു. വീട്ടില്‍നിന്ന് ഇറങ്ങിയ മുരുകദാസ് ജോലിക്ക് എത്താതായതോടെ അന്തിക്കാട് പൊലീസ് ഇയാളെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍നിന്ന് ജോലിക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്. മുരുകദാസിനെ കാണാതായ വിവരം പൊലീസ് എസ്പിയെ അറിയിച്ചു. സ്ഥലം മാറ്റം തടഞ്ഞതാണ് നാടുവിടാന്‍ കാരണമെന്നും അറിയിച്ചു. ഇതോടെ അന്തിക്കാട്ടേ ജോലിയില്‍ നിന്ന് ഒഴിവാക്കി വീണ്ടും വരന്തരപ്പിള്ളിലേക്ക് തന്നെ മാറ്റി നിയമിച്ചു. വിവരം പഞ്ചായത്ത് അംഗം മുരുകേശനെ അറിയിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍…

    Read More »
  • Kerala

    സജീവ രാഷ്ട്രീയം മതിയാക്കും; പാര്‍ട്ടിയില്‍ നിന്നും അവധി എടുത്തേക്കും; കേന്ദ്ര കമ്മറ്റിയില്‍ നിന്നും മാറ്റിയാല്‍ പൊട്ടിത്തെറി; ഇപിയുടെ മനസ്സില്‍ എന്ത്?

    തിരുവനന്തപുരം: ഇപി ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സാഹചര്യത്തിലാണ് ഇത്. പാര്‍ട്ടിയില്‍ നിന്നും അവധി അപേക്ഷ നല്‍കും. സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇപിയെ ഒഴിവാക്കുമെന്നും സൂചനയുണ്ട്. പിന്തുണ പ്രതീക്ഷിച്ചിരുന്ന കേന്ദ്രങ്ങളില്‍ നിന്നുപോലും ഒരു ഘട്ടത്തിലും അനുകൂല ശബ്ദം ഉയര്‍ന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് തനിക്ക് എതിരായ നീക്കത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ഇപി. ഇപി കേന്ദ്രകമ്മിറ്റി അംഗമായി തുടരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടി നപടിയെക്കുറിച്ച് പ്രതികരിക്കാന്‍ ഇപി ഇതുവരെ തയ്യാറായിട്ടില്ല. സിപിഎമ്മില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ ഇപി ജയരാജനായിരുന്നു മുഖ്യന്‍. കോടിയേരിയുടെ വിയോഗത്തിനുശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനം കിട്ടുമെന്ന് ഇപി ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പോളിറ്റ് ബ്യൂറോയിലും അവസരം കിട്ടിയില്ല. ഇതോടെ തന്നെ സിപിഎമ്മുമായി ഇപി അകന്നിരുന്നു. കണ്‍വീനര്‍…

    Read More »
Back to top button
error: