KeralaNEWS

മരണത്തെ പ്രണയിക്കുന്ന കൗമാരം: ബെംഗളൂരുവിൽ 19 കാരിയായ മലയാളി പെൺകുട്ടിയും തലശ്ശേരിയിൽ 17കാരിയും ഇന്നലെ ജീവനൊടുക്കി

   മരണത്തെ പ്രണയിക്കുകയാണോ നമ്മുടെ കൗമാരക്കാരികൾ.  ഇന്നലെ മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (19) ആണ് മരിച്ചത്. രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ്  പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ് അശ്വതി.

Signature-ad

തലശ്ശേരിയിൽ 17കാരി പുഴയിൽ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശി ശ്രേയയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ പെൺകുട്ടി തനിച്ച് എരഞ്ഞോളി പാലത്തിനടുത്തുള്ള ബോട്ട് ജെട്ടിയിലേക്ക് നടന്നുപോകുന്നത് പരിസരവാസികൾ ശ്രദ്ധിച്ചിരുന്നു. നാട്ടുകാർ നോക്കി നിൽക്കുകയാണ് പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: