Month: September 2024
-
Kerala
പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങള്‍ നേടി; ജെബി മേത്തറിനെതിരെ സിമി റോസ്‌ബെല്‍
കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് പീഡനപരാതികള്‍ പലര്‍ക്കും ഉണ്ടെന്ന് സിമി റോസ്ബെല്‍. തന്റെ കയ്യില്‍ തെളിവുണ്ട്. അവരുടെ അനുവാദം ഇല്ലാത്തത് കൊണ്ടാണ് പുറത്ത് പറയാത്തത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങള്‍ നേടിയ ആളാണ് ജെബി മേത്തറെന്നും കോണ്‍ഗ്രസിനകത്ത് പ്രവര്‍ത്തിക്കുന്ന പല വനിതകളും തഴയപ്പെട്ടെന്നും സിമി ആരോപിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ സിമിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി, പാര്‍ട്ടിയില്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗവിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും ആരോപിച്ചിരുന്നു. വി.ഡി സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നു. സതീശന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായില്ലെന്നും അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതില്‍ ഇടംപിടിക്കാനാവാതെ പോയതെന്നുമാണ് സിമിയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ സിമി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, പി.കെ ജയലക്ഷ്മി, ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ.എ തുളസി,…
Read More » -
Kerala
ലൈംഗികാതിക്രമം എല്ലാക്കാലത്തും സിനിമയില്‍ ഉണ്ടായിരുന്നു; ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഷോ ആണെന്ന് ശാരദ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിരവധി പുരുഷ താരങ്ങള്‍ക്കെതിരെ നടിമാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അടക്കം പീഡനപരാതി ഉന്നയിച്ചിരുന്നു. പരാതികളില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇതാദ്യമായി പ്രതികരിച്ച് കമ്മിറ്റി അംഗമായിരുന്ന നടി ശാരദ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിട്ട് എല്ലാവരും വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കണമെന്ന് ശാരദ ഒരു സ്വകാര്യ ചാനലിനോട് നടത്തിയ പ്രതികരണത്തില്‍ ആവശ്യപ്പെട്ടു. സിനിമയില്‍ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു. തന്റെ കാലത്ത് അഭിമാനത്തെ കരുതിയും ഭയം കാരണവും സ്ത്രീകള്‍ തുറന്നുപറഞ്ഞിരുന്നില്ല. എന്നാല്‍ വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്ന് ശാരദ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വെറും ഷോ ആണെന്നും നടി പറഞ്ഞു. അഞ്ചാറ് വര്‍ഷം മുന്‍പെ കമ്മിറ്റിയ്ക്കായി റിപ്പോര്‍ട്ടില്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മയില്ല. ഹേമാ മാഡം വളരെനല്ല ആളാണ്. അവരോട് ചോദിച്ചാല്‍ വിവരം തരുമെന്നും ശാരദ പറഞ്ഞു. 2017 നവംബര്‍ 16നാണ് ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചത്.…
Read More » -
Kerala
എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം; ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കും
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം. ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്താനും ആലോചന നടക്കുന്നുണ്ട്. ഡി.ജി.പി- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത്കുമാര്‍ മുഖ്യമന്ത്രിയെ കാണും. അതേസമയം പി.വി അന്‍വര്‍ ഇന്ന് കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തുവിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അന്‍വറിന്റെ വെളിപ്പെടുത്തലിന്റെ അ ടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് സി.പി.എം ലോക്ക ല്‍ കമ്മിറ്റിയംഗം പരാതി നല്‍കി. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമാണ് മലപ്പുറം പരപ്പനങ്ങാടി സി. പി. ഐ എം ലോക്കല്‍ കമ്മറ്റി അംഗം എ .പി മുജിബ് പരാതി നല്‍കിയത്. അതിനിടെ പത്തനംതിട്ട എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന വകുപ്പുതല റിപ്പോര്‍ട്ട് പുറത്തുവന്നു. എം.എല്‍.എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്നും ഓഡിയോ പുറത്തുവന്നത് പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. റേഞ്ച് ഡി.ഐ.ജി എസ്. അജീത ബീഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡി.ജി.പി ഇന്ന് സര്‍ക്കാരിന് കൈമാറും.
Read More » -
Kerala
മുകേഷിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മുകേഷിനെതിരെ തൃശൂര്‍ വടക്കാഞ്ചേരിയിലും കേസ് വന്നിരുന്നു. 13 വര്‍ഷം മുന്‍പ് നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി. 2011 ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്. അതേസമയം, പീഡനക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖും മുന്‍കൂര്‍ ജാമ്യം തേടി ഇന്ന് കോടതിയെ…
Read More » -
Kerala
ഇ.പി.യെ പുറത്താക്കിയതിനുപിന്നില്‍ പി.ബി; പാര്‍ട്ടിയിലെ ഭാവി സി.സി തീരുമാനിക്കും
തിരുവനന്തപുരം: എല്‍.ഡി.എഫ്. കണ്‍വീനര്‍സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ നീക്കിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനുപിന്നില്‍ പൊളിറ്റ്ബ്യൂറോയുടെ ഇടപെടല്‍. അതേസമയം, പാര്‍ട്ടിയിലെ ഭാവിയെന്തെന്ന് അടുത്ത കേന്ദ്രകമ്മിറ്റിയോഗം നിശ്ചയിക്കും. പാര്‍ട്ടിസമ്മേളനങ്ങള്‍ തുടങ്ങിയതിനാല്‍ സംഘടനാപരമായ നടപടികള്‍ സാധാരണ ഉണ്ടാവാറില്ലെങ്കിലും ഇ.പിയുടെ കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷംചേര്‍ന്ന സി.പി.എം. കേന്ദ്രകമ്മിറ്റിയില്‍ ഇ.പിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ ബി.ജെ.പി. നേതാവുമായി കൂടിക്കാഴ്ചനടത്തിയെന്ന വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. കേരളത്തിലെ പ്രശ്‌നങ്ങളില്‍ അച്ചടക്കനടപടിക്ക് പി.ബിയില്‍ ആവശ്യമുയര്‍ന്നെങ്കിലും പശ്ചിമബംഗാള്‍ ഘടകത്തിന്റെ ഇടപെടലില്‍ സംഘടനാവിഷയങ്ങള്‍ അന്ന് പരിഗണിച്ചില്ല. തുടര്‍ന്ന്, കേരളഘടകത്തില്‍ തെറ്റുതിരുത്തല്‍ നടപടികള്‍ക്ക് നിര്‍ദേശമുണ്ടായി. സി.സിയില്‍ ഉയര്‍ന്ന വിമര്‍ശനംകൂടി കണക്കിലെടുത്താണ് ഇ.പിക്കെതിരേ നടപടിക്കുള്ള പി.ബി. ഇടപെടല്‍. ഇ.പിയെ കണ്‍വീനര്‍സ്ഥാനത്തുനിന്ന് നീക്കിയ നടപടി കേരളഘടകത്തിന് സി.സിക്കു റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. ഇതുകൂടി പരിഗണിച്ചാവും സംഘടനാനടപടി. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അസുഖബാധിതനായി ആശുപത്രിയിലായതിനാല്‍, സി.സി. എന്ന് വിളിച്ചുചേര്‍ക്കാനാവുമെന്ന് വ്യക്തമായിട്ടില്ല. ഒക്ടോബറിലോ നവംബറിലോ വിളിച്ചുചേര്‍ത്താല്‍ പാര്‍ട്ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള രാഷ്ട്രീയ അടവുനയമായിരിക്കും മുഖ്യ അജന്‍ഡ. സംഘടനാപ്രശ്‌നങ്ങള്‍കൂടി പരിഗണിച്ചാല്‍…
Read More » -
India
നിയമവിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍; ഐപിഎസ് ഉന്നതന്റെ മകള്‍
ലക്‌നൗ: മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ റാം മനോഹര്‍ ലോഹ്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനി അനിക രസ്‌തോഗി (19) ആണു മരിച്ചത്. മൂന്നാം വര്‍ഷ ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിനിയായ അനിക, ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍ഐഎ) ഐ.ജി: സഞ്ജയ് രസ്‌തോഗിയുടെ മകളാണ്. 1998 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് രസ്‌തോഗി. ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തത്തിനെ തുടര്‍ന്നു മുറിയുടെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്നു റാം മനോഹര്‍ ലോഹ്യ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. ഹോസ്റ്റല്‍ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Read More » -
Kerala
പെരുവഴിയിൽ 2 ജീവൻ പൊലിഞ്ഞു: അമ്പലപ്പുഴയിൽ സൂപ്പർഫാസ്റ്റ് ബസിടിച്ച് 2 ബൈക്ക് യാത്രികർ മരിച്ചു
ആലപ്പുഴ: അമ്പലപ്പുഴയിൽ സൂപ്പർഫാസ്റ്റ് ബസിടിച്ച് 2 ബൈക്ക് യാത്രികർ മരിച്ചു. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയിൽ കരുമാടി ഇരട്ടക്കലുങ്കിന് സമീപമായിരുന്നു അപകടം. കരുമാടി വെട്ടി തുരുത്തി ജോസഫ് ജെയിംസിന്റെ മകൻ ഡിനു ജോസഫ് (35), കരുമാടി ബിപിൻ ഭവനിൽ ബിപിൻ ദേവസ്യ (30) എന്നിവരാണ് മരിച്ചത്. ഇന്നലെ (ഞായർ) രാത്രി 8 മണിയോടെയായിരുന്നു അപകടം.
Read More » -
Crime
ആത്മഹത്യ ചെയ്ത മകളുടെ കാമുകനെ കൊല്ലാൻ അച്ഛൻ്റെ ക്വട്ടേഷൻ, 4 പേർ പിടിയിൽ
മകളുടെ കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പൊലീസാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ കാമുകനായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷന്‍ നല്‍കിയത്. സൂരജും മനുവും 2 തവണ അനുജിത്തിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്ത പെണ്‍കുട്ടിയുടെ ബന്ധു ഒളിവിലാണ്.
Read More » -
Kerala
‘മഞ്ഞുമ്മൽ ബോയ്സി’നു പിന്നാലെ ‘ആര്‍ഡിഎക്‌സ്’ സിനിമയും നിയമക്കുരുക്കിൽ: വഞ്ചനയും ഗൂഢാലോചനയും ചുമത്തി നിര്‍മാതാക്കള്‍ക്ക് എതിരെ കേസ്
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ നിയമക്കുരുക്കുകളിൽ അകപ്പെട്ട് വട്ടം ചുറ്റുകയാണ്. സംഗീത സംവിധായകൻ ഇളയരാജയും സഹനിർമ്മാതാക്കളും വിതരണക്കാരുമൊക്കെ ചിത്രത്തിനെതിരെ കേസുകളുമായി കോടതിയെ സമീപിച്ചു. അതിനു പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോളിനും ജെയിംസ് പോളിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സഹനിർമ്മാതാവായ അഞ്ജന അബ്രഹാം ഉന്നയിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിയായ അഞ്ജന അബ്രഹാം നൽകിയ പരാതിയെ തുടർന്ന് വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ പൊലീസ് കേസെടുത്തു. സിനിമയുടെ നിർമാണത്തിനായി അഞ്ജന അബ്രഹാം നൽകിയ 6 കോടി രൂപയുടെ കണക്കോ ലാഭവിഹിതമോ ഇവർ നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് ഈ നടപടി. സിനിമ 100 കോടിയിലധികം രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് അഞ്ജനയുടെ ആരോപണം.
Read More » -
Kerala
രഹസ്യം പുറത്തായി: മമ്മൂട്ടിയും മോഹൻലാലും എമ്പുരാനിൽ വീണ്ടും ഒന്നിക്കുന്നു, പൃഥ്വിരാജിൻ്റെ പിതാവായി മമ്മൂട്ടി; ആരാധകർ ആവേശത്തിൽ
മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒടുവിൽ ഒന്നിച്ചഭിനയിച്ചത് ട്വന്റി: 20യിലാണ്. ഈ ചിത്രം പുറത്തിറങ്ങിയത് 2008ൽ. ഇപ്പോഴിതാ മലയാളികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന ‘എമ്പുരാ’നിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വൻ ഹൈപ്പാണ് പ്രേക്ഷകർക്ക് നൽകുന്നത്. അതിനിടയിലാണ് ചിത്രത്തെക്കുറിച്ചുള്ള ആവേശകരമായ ഈ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ‘എമ്പുരാൻ’ ഫാൻസ് പേജുകളിലടക്കം, മമ്മൂട്ടി ചിത്രത്തിൻ്റെ ഭാഗമാകുന്നു എന്നാണ് റിപ്പോർട്ടുകൾ. എമ്പുരാനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ഭാഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയാണ് പൃഥ്വിരാജ് ഒരുക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവിൻ്റെ റോളിലാണത്രേ മമ്മൂട്ടി എത്തുന്നത്. വിക്കിപീഡിയയിൽ എമ്പുരാന്റെ കാസ്റ്റ് ലിസ്റ്റിലും മമ്മൂട്ടിയുടെ പേര് ചേർക്കപ്പെട്ടിട്ടുണ്ട് ഇപ്പോൾ. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നാണ് വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്ന കാസ്റ്റ് ലിസ്റ്റ്. എന്തായാലും ഒരു തീപ്പൊരി ഐറ്റം തന്നെയായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നത്. എമ്പുരാന്റെ ചിത്രീകരണം ലോകത്തിന്റെ…
Read More »