Month: September 2024

  • Crime

    ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടറെ കുത്തിക്കൊന്ന ആൾ പിടിയില്‍; കൊലയ്ക്ക് കാരണം ഭാര്യയുമായുള്ള അവിഹിത ബന്ധം

         കളമശേരി എച്ച്.എം.ടി ജംക്ഷനില്‍  കണ്ടക്ടറെ ബസിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കളമശേരി ഗ്ലാസ് ഫാക്ടറി നഗര്‍ ചാമപ്പറമ്പില്‍ മിനൂപ് (35) ആണ് പിടിയിലായത്. ഇടുക്കി രാജകുമാരി മറ്റത്തില്‍ വീട്ടില്‍ അനീഷ് പീറ്ററിനെ (25) ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യാത്രക്കാരുടെ കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. പലരും അതിന്റെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. അനീഷിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട മിനൂപിനെ വൈകിട്ട് ആലുവ മുട്ടത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതത്തിനു കാരണമെന്നാണു പൊലീസ് നല്‍കുന്ന സൂചന. പക്ഷേ ‘സഹോദരിയെ അപമാനിക്കുമോ’ എന്ന് പറഞ്ഞാണ് പ്രതി കണ്ടക്ടറെ കുത്തിയതെന്ന് ദക്സാക്ഷികൾ പറയുന്നു. അനീഷിന്റെ നെഞ്ചിനാണു കുത്തേറ്റത്. വീണ്ടും കുത്താനുള്ള ശ്രമം തടയുന്നതിനിടയില്‍ കൈക്കും കഴുത്തിനും മുറിവേറ്റു. ബസിനകത്തു കുത്തേറ്റുവീണ അനീഷിനെ ഉടന്‍തന്നെ ഡ്രൈവറും മറ്റും ചേര്‍ന്ന്…

    Read More »
  • NEWS

    ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ

    തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്ന് നടന്‍ ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങള്‍ തന്നെയും തകര്‍ത്തു. ഇനിയുള്ള കാര്യങ്ങള്‍ നിയമ വിദഗ്ധര്‍ തീരുമാനിക്കും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്നും ജയസൂര്യ പറയുന്നു. 2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍വെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന കാരണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. ഈ സാഹചര്യത്തിലാണ് പിറന്നാള്‍ ദിവസമായ ഞായറാഴ്ച വിശദീകരണക്കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി രണ്ട് വ്യാജ പീഡനാരോപണങ്ങളുണ്ടാവുന്നതെന്നും താരം പറഞ്ഞു. ആരോപണങ്ങള്‍ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കുനേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ.…

    Read More »
  • Kerala

    സിദ്ദിഖ് താമസിച്ചത് ‘101 ഡി’ എന്ന മുറിയില്‍; നടിയുമായി ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി

    തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുമായി പൊലീസ് സംഘം ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. ലൈംഗികപീഡനം നടന്നതായി പരാതിയില്‍ പറയുന്ന തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തിയാണ് പൊലീസ് സംഘം തെളിവെടുത്തത്. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരിയായ നടി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. മസ്‌കറ്റ് ഹോട്ടലിലെ 101 ഡി എന്ന മുറിയിലാണ് സിദ്ദിഖ് 2016 ജനുവരി 28 ന് താമസിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖിനെതിരെ പരാതി നല്‍കിയ യുവനടിയുടെ രഹസ്യമൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം സിദ്ദിഖും നടിയും ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി പറഞ്ഞിരുന്നത്. സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.  

    Read More »
  • Crime

    മഹാരാഷ്ട്രയില്‍ മലയാളിയുടെ കൊലപാതകം ഓണത്തിന് നാട്ടിലേക്ക് ടിക്കറ്റെടുത്തിരിക്കെ

    കൊല്ലം: കൊട്ടാരക്കര വെട്ടിക്കവല ഗിരദീപത്തില്‍ (ഉമ്മന്നൂര്‍ ചെപ്ര കാവുങ്കല്‍ പുത്തന്‍വീട്) ഗിരീഷ് പിള്ള (48) മഹാരാഷ്ട്രയില്‍ കൊലചെയ്യപ്പെട്ടെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ഓണത്തിനു നാട്ടിലെത്താനായി 12-ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗിരീഷ് പിള്ള കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്നത്. കോലാപുര്‍ ഹുപ്രിയില്‍ മുപ്പതുവര്‍ഷമായി ടയറുകട നടത്തുകയായരുന്നു ഗിരീഷ് പിള്ള. ഒരുവര്‍ഷംമുന്‍പാണ് ഭാര്യ ദീപയെയും മകന്‍ പ്രണവിനെയും നാട്ടിലേക്കയച്ചത്. മഹാരാഷ്ട്രയിലെ ജോലി മതിയാക്കി നാട്ടില്‍ ടയറുകട തുടങ്ങുന്നതിനുള്ള തീരുമാനത്തിലായിരുന്നു കുടുംബം. ദിവസവും രാത്രിയില്‍ ഭക്ഷണത്തിനുമുന്‍പ് വീട്ടിലേക്ക് വിളിക്കാറുള്ള ഗിരീഷ് വ്യാഴാഴ്ച വിളിച്ചിരുന്നില്ല. ദീപ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തതുമില്ല. തുടര്‍ന്ന് അവിടെയുള്ള പരിചയക്കാരെ വിവരമറിയിക്കുകയും അവര്‍ പോയി നോക്കിയപ്പോള്‍ വെട്ടേറ്റനിലയില്‍ ഗിരീഷ് പിള്ളയെ കാണുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കടയടച്ച് താമസസ്ഥലത്തേക്ക് പോയ ഗിരീഷ് പിള്ളയെ ടയറില്‍ കാറ്റുനിറയ്ക്കാനായി ഒരുസംഘം വിളിച്ചുകൊണ്ടു പോയെന്നും കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ്…

    Read More »
  • Kerala

    പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി; സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും പേരെടുത്ത് പറഞ്ഞ് ചാര്‍മിള

    മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിര്‍മ്മാതാക്കളുമടക്കം 28 പേര്‍ മോശമായി പെരുമാറിയെന്ന് നടി ചാര്‍മിള. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോദിച്ചെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ചാര്‍മിള. ചാര്‍മിളയുടെ ആരോപണങ്ങള്‍ ശരിവച്ച് നടന്‍ വിഷ്ണുവും രംഗത്തെത്തിയിട്ടുണ്ട്. ”ഹരിഹരന്‍ അയല്‍വാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാര്‍മിളയുടെ പേര് പറഞ്ഞത്.” ”ഫോണില്‍ വിളിച്ചും നേരിട്ടും ചാര്‍മിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവര്‍ കൊടുക്കുമോ എന്നാണ് ഹരിഹരന്‍ ചോദിച്ചത്. സഹകരിക്കാത്ത നടിമാരെ ഷൂട്ടിംഗ് സെറ്റില്‍ ക്യാമറയ്ക്ക് മുന്നില്‍ പൊരിക്കും. ഒടുവില്‍ നടിമാര്‍ക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ട്.” ‘നേരില്‍ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ട്” എന്നാണ് വിഷ്ണു പറയുന്നത്. അതേസമയം, 1997ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെയാണ് കൂട്ടബലാത്സംഗത്തിന് ശ്രമമുണ്ടായത് എന്നാണ് ചാര്‍മിള വെളിപ്പെടുത്തിയത്. പീഡനശ്രമത്തിനിടെ…

    Read More »
  • Kerala

    എംഎല്‍എയെയും എഡിജിപിയെയും സംരക്ഷിച്ച് സര്‍ക്കാര്‍; എസ്പി സുജിത് ദാസിനെതിരെ നടപടി

    പത്തനംതിട്ട: പി.വി. അന്‍വര്‍ എംഎല്‍എയുമായുള്ള പത്തനംതിട്ട എസ്പി: സുജിത് ദാസിന്റെ വിവാദ ഫോണ്‍ വിളിയില്‍ എഡിജിപി: എം.ആര്‍.അജിത് കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നെന്നായിരുന്നു അന്‍വറിനോട് എസ്പി സുജിത് ദാസ് പറഞ്ഞത്. സുജിത് ദാസിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റുമെങ്കിലും കടുത്ത നടപടിയുണ്ടാവില്ലെന്നും വിവരമുണ്ട്. വകുപ്പുതല അന്വേഷണം മാത്രമാവും ഉണ്ടാവുക മൂന്നു ദിവസം അവധിയില്‍ പ്രവേശിച്ച എസ്പി സുജിത്ദാസിനെ തിരികെ പത്തനംതിട്ടയില്‍ നിയോഗിക്കില്ലെന്നാണു വിവരം. ഇന്നലെ എഡിജിപി എം.ആര്‍.അജിത്കുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ സുജിത്ദാസ് എത്തിയെങ്കിലും കാണാന്‍ അനുമതി ലഭിച്ചില്ല. എസ്പിക്കെതിരെ കടുത്ത നടപടിയെടുത്താല്‍ എഡിജിപിയെയും മാറ്റേണ്ടിവരും. എഡിജിപിക്കെതിരെ വന്ന പരാതികള്‍ ഡിജിപി സര്‍ക്കാരിനു കൈമാറും. അന്‍വറിനെതിരായ എഡിജിപിയുടെ പരാതിയിലും നടപടിയെടുക്കാനിടയില്ല. പി.വി.അന്‍വര്‍ എംഎല്‍എയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. തനിക്കെതിരെയുള്ള പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നല്‍കി. ഇതുകൂടാതെ 4 പരാതികള്‍ ഡിജിപിക്ക്…

    Read More »
  • Kerala

    ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; പരിക്കേറ്റ് വീണ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

    തൊടുപുഴ: കാട്ടാനകള്‍ കൊമ്പു കോര്‍ത്തതിനെ തുടര്‍ന്നു പരിക്കേറ്റ മുറിവാലന്‍ കൊമ്പന്‍ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. ചക്കക്കൊമ്പനുമായാണ് മുറിവാലന്‍ കൊമ്പു കോര്‍ത്തത്. ചക്കക്കൊമ്പന്റെ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മുറിവാലന്‍. വനം വകുപ്പ് അധികൃതര്‍ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. നട്ടെല്ലിനോടു ചേര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് വിവരം. ചിന്നക്കനാല്‍, പൂപ്പാറ, ശാന്‍പാറ മേഖലകളില്‍ നാശം വിതയ്ക്കുന്ന കാട്ടാനകളാണ് ചക്കക്കൊമ്പനും മുറിവാലന്‍ കൊമ്പനും. കഴിഞ്ഞ ദിവസമാണ് കാട്ടാനകള്‍ പരസ്പരം ഏറ്റുമുട്ടിയത്. ശനിയാഴ്ച പുലര്‍ച്ചയോടെ ചിന്നക്കനാല്‍ വലക്കിനു സമീപത്തുള്ള അറുപതേക്കര്‍ ചോലയിലാണ് ആനയെ പരിക്കേറ്റു വീണ നിലയില്‍ കണ്ടെത്തിയത്. ആനയുടെ ദേഹത്ത് 15 കുത്തുകള്‍ ഏറ്റിരുന്നു. പിന്‍ഭാഗത്തും കാലിനുമേറ്റ പരിക്ക് ഗുരുതരമായിരുന്നു. 21നും ആനകള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇടത്തെ കാലിനേറ്റ പരിക്കിനെ തുടര്‍ന്നു മുറിവാലന്‍ നടക്കാന്‍ ബുദ്ധിമുട്ടി. ഇതോടെയാണ് വനം വകുപ്പ് ആനയെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ആനകള്‍ തമ്മില്‍ പിന്നീടും ഏറ്റുമുട്ടിയിരിക്കാമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകല്‍ ചിന്നക്കനാല്‍ ഭാഗത്ത് മറിവാലനെ നാട്ടുകാര്‍…

    Read More »
  • Kerala

    ആരോപണം വ്യാജം, മരിച്ചുപോയ പിതാവിനെ താറടിക്കാൻ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മാമുക്കോയയുടെ മകന്‍

       അന്തരിച്ച നടന്‍ മാമുക്കോയക്ക് എതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം വ്യാജമെന്നും പിതാവിനെ താറടിക്കാനാണ്  ഇതെന്നും സുച്ചിപ്പിച്ച് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ്  മകന്‍ മുഹമ്മദ് നിസാര്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് മുഹമ്മദ് നിസാര്‍ പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തിയതിനു നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. മരിച്ചുപോയ പിതാവിനെ അപഹസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്. അടുത്തഘട്ടമായി കോടതിയെ സമീപിക്കുമെന്നും നിസാര്‍ പറഞ്ഞു. നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ ഇടവേള ബാബു നേരത്തെ പരാതി നല്‍കിയിരുന്നു. നടിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുകയും സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പൊലീസ് കേസെടുക്കുകയും ചെയ്തു. 364 എ പ്രകാരമാണ് കേസെടുത്തത്. ഇതിനുപിന്നാലെയാണ് നടിക്കെതിരെ മാമുക്കോയയുടെ മകന്‍ പരാതിയുമായി രംഗത്ത് വന്നത്. വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി നിസാര്‍ ഫെയ്‌സ്ബുക്കില്‍ ഒരു…

    Read More »
  • Fiction

    ലാഭം നേടാം എന്നുമാത്രം ചിന്തിക്കുന്നവനെയാണ് നഷ്ടബോധം അലട്ടുന്നത്, ലാഭനഷ്ടങ്ങളെക്കുറിച്ച് ആശങ്ക ഇല്ലാത്തവന് ആ മനോവ്യഥകളില്ല

    വെളിച്ചം ഒരിക്കല്‍ ഒരാള്‍ക്ക് തിളങ്ങുന്ന ഒരു കല്ല് വഴിയില്‍ നിന്നും കളഞ്ഞുകിട്ടി. അയാള്‍ അത് തന്റെ കഴുതയുടെ കഴുത്തില്‍ അണിയിച്ചു. വഴിയിലൂടെ പോകുമ്പോള്‍ എതിരെ വന്ന ഒരു രത്നവ്യാപാരി ആ കല്ല് കണ്ടു. വിലപിടിപ്പുളള രത്നമാണെന്ന് മനസ്സിലായ വ്യാപാരി ആ കല്ലിന്റെ വില ചോദിച്ചു. അയാള്‍ അതിന് 100 രൂപ വില പറഞ്ഞു. രത്‌നവ്യാപാരി അതിന് 50 രൂപ വിലയിട്ടു. അയാള്‍ സമ്മതിച്ചില്ല. കുറച്ച് കഴിഞ്ഞ് തിരിച്ചുവന്ന് രത്‌നവ്യാപാരി ആ കല്ലിന് 75 രൂപ വില പറഞ്ഞു. ‘ഒരാള്‍ നൂറ്റിഅമ്പത് രൂപക്ക് ആ കല്ല് വാങ്ങി’യതായി അയാള്‍ പറഞ്ഞു. ദേഷ്യം കയറിയ വ്യാപാരി അയാളെ മണ്ടനെന്നു വിളിച്ചു. കോടികളുടെ വിലയുളള രത്നമായിരുന്നു അതെന്ന് പറയുകയും ചെയ്തു. അയാള്‍ പറഞ്ഞു: “നിങ്ങളാണ് യഥാര്‍ത്ഥ മണ്ടന്‍. എനിക്കതിന്റെ വില അറിയില്ലായിരുന്നു. അത് കൊണ്ട് എനിക്ക് നഷ്ടബോധമൊന്നുമില്ല. നിങ്ങള്‍ക്കതിന്റെ വില അറിയാമായിരുന്നിട്ടും എന്നെ കബളിപ്പിക്കാനും കൂടുതല്‍ ലാഭമുണ്ടാക്കാനും നോക്കിയ നിങ്ങള്‍ക്കാണ് നഷ്ടം…” വലിയ ലാഭചിന്തയുളളവനേ നഷ്ടബോധമുണ്ടാകൂ.…

    Read More »
Back to top button
error: