KeralaNEWS

എല്ലാം വിശദമായി എഴുതും; ആത്മകഥ എഴുതുമെന്ന് പ്രഖ്യാപിച്ച് ഇ.പി.

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്തുപോയതിനു പിന്നാലെ ആത്മകഥ എഴുതുമെന്നു പ്രഖ്യാപിച്ച് ഇ.പി. ജയരാജന്‍. ആത്മകഥ അവസാനഘട്ടത്തിലാണെന്നും ഉടന്‍ പുറത്തിറക്കുമെന്നും ജയരാജന്‍ പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടര്‍സംഭവങ്ങളുമെല്ലാം ആത്മകഥയില്‍ തുറന്നെഴുതുമെന്നാണു ജയരാജന്റെ വെളിപ്പെടുത്തല്‍.

രാഷ്ട്രീയം വിടുമോ എന്നത് ഒരു ഘട്ടം കഴിയുമ്പോള്‍ പറയുമെന്നാണു ജയരാജന്‍ പറയുന്നത്. ”എല്ലാ കാര്യങ്ങളെക്കുറിച്ചും ആത്മകഥയില്‍ പ്രതിപാദിക്കും. വിശദമായി എഴുതും” ഇ.പി. ജയരാജന്‍ പറഞ്ഞു. ആത്മകഥ പുറത്തിറക്കി ജയരാജന്‍ രാഷ്ട്രീയം വിടും എന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Signature-ad

ഇന്നലെയാണ് ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റി ടി.പി. രാമകൃഷ്ണനെ നിയമിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തുടരുമ്പോഴും ഇടഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കവെ രാഷ്ട്രീയ ആകാംക്ഷ കൂട്ടുന്നതാണ് ജയരാജന്റെ ആത്മകഥ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: