Month: September 2024
-
India
500 രൂപാ നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍! ഗുജറാത്തില്‍ 1.60 കോടിയുടെ വ്യാജ കറന്‍സി പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ ചിത്രമാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് പകരം ‘റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും എഴുതിയിരിക്കുന്നു. വ്യാജ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പലരും സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ചിലര്‍ ഇത് തമാശയായി കാണുകയും ചെയ്തു. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി പൊലീസ് അറിയിച്ചു. അഹമ്മദാബാദിലെ മനേക് ചൗക്കില്‍ ബുള്ളിയന്‍ സ്ഥാപനം നടത്തുന്ന മെഹുല്‍ തക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2,100 ഗ്രാം സ്വര്‍ണം വേണമെന്ന ആവശ്യവുമായി പ്രതികള്‍ തക്കറിനെ സമീപിച്ചിരുന്നു. സെപ്തംബര്‍ 24ന് നവരംഗ്പുര ഏരിയയിലെ സിജി റോഡിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ സ്വര്‍ണം എത്തിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തക്കര്‍ സ്വര്‍ണവുമായി തന്റെ രണ്ട് ജീവനക്കാരെ ഓഫീസിലേക്ക് അയച്ചു. വിലയായി 1.3 കോടിയുടെ പണമടങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പ്രതികള്‍…
Read More » -
Kerala
രണ്ട് ദിവസം ഒരു തുള്ളി കിട്ടില്ല; ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഇന്ന് ഏഴ് മണി വരെ, നാളെയും മറ്റന്നാളും അവധി
കൊച്ചി: കേരളത്തില്‍ വരുന്ന രണ്ട് ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ ഓക്ടോബര്‍ 1, 2 തീയതികളില്‍ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്കും മദ്യഷോപ്പുകള്‍ക്ക് അവധിയാണ്. അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാല്‍ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്. ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും. അവധി ദിനങ്ങള്‍ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്പന നടക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്‌സൈസും. ഓണക്കാലത്തും മദ്യ വില്പനയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണില്‍ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25…
Read More » -
Crime
കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൗസ്ബോട്ടില്‍നിന്ന് കായലിലേക്ക് ചാടി; മകളെ രക്ഷിക്കുന്നതിനിടെ അച്ഛന്‍ മുങ്ങിമരിച്ചു
ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൗസ്ബോട്ടില്‍നിന്നു കായലിലേക്കുചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്നാട് തിരുനെല്‍വേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണ്‍ (58) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആര്‍ ബ്ലോക്കിനുസമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെല്‍വേലിയില്‍നിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് ഹൗസ്ബോട്ടിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി. നിലവിളികേട്ട് ഓടിയെത്തിയ ഹൗസ്ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല. വെള്ളത്തില്‍നിന്നു കരയ്ക്കുകയറാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേര്‍ന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍. പുളിങ്കുന്ന് പോലീസ് കേസെടുത്തു.
Read More » -
Crime
ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് മകള്‍; മരുമകനെ ഓടുന്ന ബസില്‍ കൊലപ്പെടുത്തി ദമ്പതികള്‍
മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ, ഓടിക്കൊണ്ടിരുന്ന ബസില്‍ ദമ്പതികള്‍ കൊലപ്പെടുത്തി. കോലാപുരിലാണ് സംഭവം. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം. സന്ദീപ് ഷിര്‍ഗാവെ (35) ആണ് കൊല്ലപ്പെട്ടത്. കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ സന്ദീപിനൊപ്പം ദമ്പതികള്‍ കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൂടാതെ രണ്ടുപേര്‍ മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുര്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു. സന്ദീപിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാലെ, ഭാര്യ ഗൗരവ എന്നിവരെ അറസ്റ്റ് ചെയ്തതും.
Read More » -
Food
പഞ്ചസാര ഒഴിവാക്കി ചായയിൽ ശർക്കര ചേർക്കൂ, ഗുണങ്ങൾ ഏറെയാണ്
അന്നമാണ് ഔഷധം ശർക്കര ചിരണ്ടിയും തിളപ്പിച്ചും പലതരം പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ നിത്യവും ഉപയോഗിക്കുന്ന പലർക്കും അറിയില്ല ശർക്കരയുടെ ഗുണങ്ങൾ. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഏറ്റവും അപകടകാരിയായ പഞ്ചസാരയെ മാറ്റി ചായയിൽ ശർക്കര പരീക്ഷിച്ചാലോ? കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് ശർക്കര ഉത്തമമാണ്. കൂടാതെ ശർക്കര, ദഹനം വളരെ എളുപ്പത്തിലാക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ഗുണം ചെയ്യും. ഭക്ഷണത്തിന് ശേഷം അൽപം ശർക്കര കഴിക്കുന്നത് ദഹനം എളുപ്പമാക്കും. സമ്പന്നമായ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ശർക്കര കഴിക്കുന്നത് സഹായിക്കും. ശർക്കരയിൽ ധാരാളം സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അടങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം കുറയ്‌ക്കും. കൂടാതെ ശർക്കര ചായ കുടിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും ഇത് സഹായിക്കുന്നു.…
Read More » -
Kerala
നാളെയും മറ്റെന്നാളും കേരളത്തില്‍ ഒരു തുള്ളി മദ്യം ലഭിക്കില്ല: 2 ദിവസം അടുപ്പിച്ച് അവധി
നാളെ ഒക്ടോബർ 1, മറ്റെന്നാൾ ഗാന്ധിജയന്തി. ഈ 2 ദിവസവും കേരളത്തില്‍ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബര്‍ ഒന്നും രണ്ടും തീയതികൾ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയാണ്. ബാറുകളും അടച്ചിടും. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. ഇതാണ് ഈ ആഴ്ചയില്‍ അടുപ്പിച്ച് 2 ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നത്. അടുപ്പിച്ച് 2 ദിവസം അവധി ആയതിനാൽ ഇന്ന് (തിങ്കൾ) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാദ്ധ്യതയുണ്ട്. ഇതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍. സാധാരണ സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രം അവധി ദിനങ്ങളെ ഉള്ളൂ ബിവറേജസ് കോര്‍പ്പറേഷന്.
Read More » -
Kerala
രണ്ടാനച്ഛൻ്റെ ക്രൂരത: 9 വയസുകാരിയെ തുടർച്ചയായി പീഡിപ്പിച്ചു, സ്‌കൂൾ കൗൺസിലിംഗിൽ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടി
കാഞ്ഞങ്ങാട്: 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 46കാരനായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരമായ ലൈംഗീക അതിക്രമത്തിന് ഇരയായത്. വീട്ടിൽ വെച്ചായിരുന്നു കുട്ടി മാതാവിന്റെ രണ്ടാം ഭർത്താവിൻ്റെ ഉപദ്രവത്തിന് ഇരയായതെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടി ഉപദ്രവം സംബന്ധിച്ച കാര്യം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ നൽകിയ വിവരത്തെ തുടർന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. ഹൊസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 2021- ’22 ൽ പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴും മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴും ഈമാസം 21നും 26നുമാണത്രേ പരാതിക്കാസ്പദമായ സംഭവം നടന്നത്. പ്രതി പലതവണ പീഡിപ്പിച്ചുവെന്ന് സ്കൂളിൽ നടന്ന കൗൺസിലിംഗിങ്ങിൽ പെൺകുട്ടി വെളിപ്പെടുത്തി.
Read More » -
Kerala
ചെത്ത് തൊഴിലാളിയായ 57കാരനെ കല്ലിനിടിച്ച് കൊലപ്പെടുത്തി, പ്രതി 23കാരൻ പൊലീസ് കസ്റ്റടിയിൽ
കോട്ടയം വാഴൂരിൽ ചെത്ത് തൊഴിലാളിയെ കല്ലിനിടിച്ച് കൊലപ്പെടുത്തി. വാഴൂർ കറിയാപ്പറമ്പിൽ ബിജുവിനെയാണ് (57) പ്രദേശ വാസിയായ 23 കാരൻ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാമംപതാൽ വെള്ളാറപ്പള്ളിൽ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് (ഞായർ) വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തെ തുടർന്നാണത്രേ അപ്പു ബിജുവിനെ കൊലപ്പെടുത്തിയത്. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ബിജുവിൻ്റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ ചാമംപതാൽ ഭാഗത്തു നിന്നും പൊലീസ് പിടികൂടി. ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കറുകച്ചാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരേതനായ കെ.ബാഹുലേയന്റെ മകനാണ് ബിജു. മാതാവ് സബിത. ഭാര്യ: ദീപ. മക്കൾ: ജോതിക, ജെതിൻ, ജയന്ത് : മൂവരും മറവൻതുരുത്ത്…
Read More » -
Kerala
ദുരൂഹം: വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി, ജോലിസമ്മർദ്ദം മൂലമെന്ന് കുടുംബം
വൈക്കം: കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ കാണാതായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജുമായ ശ്യാം കുമാറിനെയാണ് അക്കരപ്പാടത്ത് മൂവാറ്റുപുഴയാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 5 മണിയോടുകൂടിയാണ് ശ്യാം കുമാറിനെ കാണാതാകുന്നത്. കുലശേഖരമംഗലം സ്വദേശിയാണ് ശ്യാം കുമാർ. 2 മാസം മുൻപ് എ.ഇ.ഒ ട്രാൻസ്ഫറായി പോയതിനുശേഷം ഈ ചുമതല കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭർത്താവിന് കടുത്ത ജോലി സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം ഓഫീസിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന ശ്യാംകുമാറിന് 2 മാസം മുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല കൂടി ലഭിക്കുന്നത്. രണ്ടു ജോലികള്‍ ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാതെ ശ്യാംകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
Read More » -
India
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി, വിവാഹിതയായ സ്ത്രീക്ക് അങ്ങനെ അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി
വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പൂനെ പൊലീസ് പ്രതി ചേര്‍ത്തയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് മനീഷ് പിതാലെയുടെ നിരീക്ഷണം. പരാതിക്കാരി വിവാഹിതയായതിനാല്‍ പ്രതി ചേര്‍ത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്നത് നിലനില്‍ക്കില്ല. ഭീഷണിപ്പെടുത്തി എന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നുമാണ് വിശാല്‍ നാഥ് ഷിന്‍ഡെ എന്നയാള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍. വിവാഹിതനായ ഷിന്‍ഡെ താനുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത ശേഷം ഒരു ലോഡ്ജില്‍വെച്ച് ബലാത്സംഗം ചെയ്തു എന്നാണ് യുവതി ആരോപിക്കുന്നത്. ബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും യുവതി ആരോപിക്കുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിച്ചതായി തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകളോടെ ഇയാള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Read More »