Food

പഞ്ചസാര ഒഴിവാക്കി ചായയിൽ ശർക്കര ചേർക്കൂ, ഗുണങ്ങൾ ഏറെയാണ്

അന്നമാണ് ഔഷധം

ശർക്കര ചിരണ്ടിയും തിളപ്പിച്ചും പലതരം പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ നിത്യവും  ഉപയോഗിക്കുന്ന പലർക്കും അറിയില്ല ശർക്കരയുടെ ​ഗുണങ്ങൾ. ഇരുമ്പ്, മ​ഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശർക്കരയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഏറ്റവും അപകടകാരിയായ പഞ്ചസാരയെ മാറ്റി ചായയിൽ ശർക്കര പരീക്ഷിച്ചാലോ?

Signature-ad

കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് ശർക്കര ഉത്തമമാണ്. കൂടാതെ ശർക്കര, ദഹനം വളരെ എളുപ്പത്തിലാക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ​ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ​ഗുണം ചെയ്യും. ഭക്ഷണത്തിന് ശേഷം അൽപം ശർക്കര കഴിക്കുന്നത് ദഹനം എളുപ്പമാക്കും.

സമ്പന്നമായ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ശർക്കര കഴിക്കുന്നത് സഹായിക്കും.

ശർക്കരയിൽ ധാരാളം സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അട​ങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം കുറയ്‌ക്കും. കൂടാതെ ശർക്കര ചായ കുടിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും ഇത് സഹായിക്കുന്നു.

ഡോ. മഹാദേവൻ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: