CrimeNEWS

കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൗസ്ബോട്ടില്‍നിന്ന് കായലിലേക്ക് ചാടി; മകളെ രക്ഷിക്കുന്നതിനിടെ അച്ഛന്‍ മുങ്ങിമരിച്ചു

ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് ഹൗസ്ബോട്ടില്‍നിന്നു കായലിലേക്കുചാടിയ മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്നാട് തിരുനെല്‍വേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കോയില്‍തെണ്ട തെരുവില്‍ ജോസഫ് ഡി. നിക്സണ്‍ (58) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആര്‍ ബ്ലോക്കിനുസമീപത്തെ ചിത്തിരക്കായലിലാണ് സംഭവം. തിരുനെല്‍വേലിയില്‍നിന്നെത്തിയ ബന്ധുക്കളടങ്ങുന്ന 13 അംഗ സംഘമാണ് ഹൗസ്ബോട്ടിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കുടുംബാംഗങ്ങളുമായി വഴക്കിട്ട സഭയ ബിനിഷ (30) കായലിലേക്കു ചാടി. ഇവരെ രക്ഷിക്കാനായി ജോസഫും മകനും കായലിലേക്കു ചാടി.

Signature-ad

നിലവിളികേട്ട് ഓടിയെത്തിയ ഹൗസ്ബോട്ട് ജീവനക്കാര്‍ ജോസഫിനെയും മകനെയും രക്ഷപ്പെടുത്തി സ്പീഡ് ബോട്ടില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫിനെ രക്ഷിക്കാനായില്ല. മകന് കാര്യമായ പരിക്കില്ല.

വെള്ളത്തില്‍നിന്നു കരയ്ക്കുകയറാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ ബന്ധുക്കളും ജീവനക്കാരുംചേര്‍ന്ന് ബലമായി കരയ്ക്കുകയറ്റി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍. പുളിങ്കുന്ന് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: