Month: September 2024
-
India
മിഥുന്‍ ചക്രബര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം
ന്യൂഡല്‍ഹി: ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ കമിഥുന്‍ ചക്രബര്‍ത്തിക്ക്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അവാര്‍ഡ് വിവരം എക്‌സിലൂടെ അറിയിച്ചത്. ‘മിഥുന്‍ ദാ’യുടെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യന്‍ സിനിമക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഇതിഹാസ നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് പുരസ്‌കാരം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. നേരത്തെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം മിഥുന്‍ ചക്രബര്‍ത്തിയെ ആദരിച്ചിരുന്നു. 1976-ലാണ് മിഥുന്‍ ചക്രബര്‍ത്തി സിനിമാജീവിതം ആരംഭിച്ചത്. മൃഗയ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്തു. തഹാദര്‍ കഥ, സ്വാമി വിവേകാനന്ദന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സിലും അദ്ദേഹം അഭിനയിച്ചിരുന്നു.…
Read More » -
Kerala
ലോറന്‍സിന്റെ മൃതദേഹം അനാട്ടമി വിഭാഗത്തിന് വിട്ടുനല്‍കരുത്; മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. അനാട്ടമി വിഭാഗത്തിന് മൃതദേഹം വിട്ടു കൊടുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിനാണ് കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ അടക്കം സാന്നിധ്യത്തില്‍ നടത്തിയ ഹിയറിങ്ങിനു ശേഷമാണ് മെഡിക്കല്‍ കോളജില്‍ പഠനാവശ്യത്തിന് ലോറന്‍സിന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സൂപ്രണ്ടിനേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ്ങ് നടത്താനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഹിയറിങ്ങിന് അപ്പൂറം, മെഡിക്കല്‍ കോളജ് സൂപ്രണ്ടിനേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ്ങ് നടത്തുന്നതുമായി ബന്ധപ്പെട്ട നിലപാട് അറിയിക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഹര്‍ജി വിശദമായ വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളജിന് വിട്ടുനല്‍കുന്നതിനുള്ള സമ്മതം മറ്റൊരു…
Read More » -
Crime
CBI ചമഞ്ഞ് സൈബര്‍ തട്ടിപ്പ്; വര്‍ധ്മാന്‍ ഗ്രൂപ്പ് ഉടമ ഒസ്വാളിന് നഷ്ടമായത് ഏഴുകോടി
ചണ്ഡീഗഡ്: സി.ബി.ഐ. ചമഞ്ഞ് പ്രമുഖ വ്യവസായി എസ്.പി. ഒസ്വാളില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ ഏഴുകോടി രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപ്രതികള്‍ പിടിയിലായി. അസം ഗുവാഹാട്ടി സ്വദേശികളായ അട്ടാനു ചൗധരി, ആനന്ദ് കുമാര്‍ എന്നിവരെയാണ് പഞ്ചാബ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 5.25 കോടി രൂപ കണ്ടെടുത്തതായും കേസിലെ മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ലുധിയാന പോലീസ് കമ്മിഷണര്‍ കുല്‍ദീപ് സിങ് ചഹല്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ധ്മാന്‍ ഗ്രൂപ്പിന്റെ ഉടമയും പ്രമുഖ വ്യവസായിയുമായ എസ്.പി. ഒസ്വാളിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് തട്ടിപ്പുസംഘം ഏഴുകോടി രൂപയോളം കൈക്കലാക്കിയത്. സി.ബി.ഐ. ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സംഘത്തിലെ ഒരാള്‍ എസ്.പി. ഒസ്വാളിനെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായും ‘ഡിജിറ്റല്‍ അറസ്റ്റി’ലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയുംചെയ്തു. പിന്നാലെ ഈ അക്കൗണ്ടുകളില്‍നിന്ന് പ്രതികള്‍ പണം പിന്‍വലിക്കുകയായിരുന്നു. സംഭവത്തില്‍ എസ്.പി. ഒസ്വാള്‍ പരാതി നല്‍കി 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ കണ്ടെത്താനായതായി പോലീസ് പറഞ്ഞു. അസം, പശ്ചിമബംഗാള്‍…
Read More » -
Kerala
വീണ്ടും ഒളിച്ചോട്ടം! മൃഗശാലയില്‍നിന്നു മൂന്നു ഹനുമാന്‍ കുരങ്ങുകള്‍ പുറത്തുചാടി; ഒരെണ്ണത്തിനെ കണ്ടെത്തിയില്ല
തിരുവനന്തപുരം: മൃഗശാലയില്‍നിന്നു വീണ്ടും ഹനുമാന്‍ കുരങ്ങുകള്‍ പുറത്തുചാടി. മൂന്നു കുരങ്ങുകളാണ് മൃഗശാലയില്‍നിന്ന് ചാടിയത്. കുരങ്ങുകള്‍ മൃഗശാലയില്‍നിന്നു പുറത്തുപോയ കാര്യം ഇന്നു രാവിലെയാണ് അധികൃതര്‍ അറിയുന്നത്. ചാടിയ രണ്ടു കുരങ്ങുകള്‍ മൃഗശാലയുടെ പരിസരത്തെ മരങ്ങളില്‍ തന്നെയുണ്ട്. മൂന്നാമത്തെ കുരങ്ങിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ചാടിപ്പോയ കുരങ്ങിനെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. തിരുവനന്തപുരം നഗരത്തില്‍ കറങ്ങിയ കുരങ്ങിനെ ഒരു മാസത്തിനു ശേഷം പിടികൂടി അടച്ച കൂട്ടിലേക്കു മാറ്റിയിരുന്നു. അടുത്തിടെ ഇവയെ തുറന്ന കൂട്ടിലേക്കു മാറ്റി. കഴിഞ്ഞ വര്‍ഷം ചാടിയ കുരങ്ങന്‍ ഉള്‍പ്പെടെയാണ് ഇക്കുറി ചാടിയിരിക്കുന്നത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് കുരങ്ങുകളെ തലസ്ഥാനത്തെത്തിച്ചത്.
Read More » -
Kerala
മലപ്പുറത്ത് അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 123 കോടിയുടെ സ്വര്‍ണം, ഇപ്പോള്‍ കാണുന്നത് അതിന്റെ പ്രതികരണം; അന്‍വറിന് പിന്നിലെ സ്വര്‍ണ്ണക്കടത്ത് മാഫിയയിലേക്ക് വിരല്‍ചൂണ്ടി വീണ്ടും മുഖ്യമന്ത്രി
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് ഹവാല ബന്ധമുണ്ടെന്ന ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നേരത്തെ വ്യക്തമാക്കിയത്. ഇപ്പോഴിതത്തെ വിവാദങ്ങള്‍ക്ക് പിന്നിലുള്ള ശക്തികള്‍ അതു തന്നെയാണെന്ന് വിരല്‍ചൂണ്ടി മുഖ്യമന്ത്രി വീണ്ടും രംഗത്തുവന്നു. മലപ്പുറം കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണ-ഹവാല ഇടപാടിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് പിണറായി രംഗത്തെത്തിയത്. സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പോലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഎം-ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന പ്രേരകഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് കോടികളുടെ സ്വര്‍ണവും ഹവാല പണവും പോലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് ആര്‍എസ്എഎസ് നയങ്ങളാണെന്ന ഇടത് എംഎഎല്‍എ ആയിരുന്ന പി.വി.അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഉന്നത ആര്‍എസ്എസ് നേതാക്കളുമായി രഹസ്യമായി കൂടിക്കാഴ്ച…
Read More » -
Crime
ത്രിപുരയില്‍ വീട്ടമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍
അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുരയില്‍ 62 കാരിയായ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് രണ്ട് ആണ്‍മക്കള്‍ ജീവനോടെ കത്തിച്ചു. മക്കളെ അറസ്റ്റ് ചെയ്തതായും കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. ചമ്പക്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖമര്‍ബാരിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകന്‍ അഗര്‍ത്തലയിലാണ് താമസിച്ചിരുന്നത്. ഒരു സ്ത്രീയെ തീ കൊളുത്തി കൊലപ്പെടുത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മരത്തില്‍ കെട്ടിയ നിലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ജിറാനിയയിലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ കമാല്‍ കൃഷ്ണ കൊളോയ് പിടിഐയോട് പറഞ്ഞു. അറസ്റ്റ് ചെയ്ത ആണ്‍മക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഏപ്രിലിലും സമാനസംഭവം നടന്നിരുന്നു. ചണ്ഡീഗഡിലെ സെക്ടര്‍ 35 ലെ ഒരു പൊതു പാര്‍ക്കിനുള്ളില്‍ 26കാരിയെ കാമുകന്‍ തീ കൊളുത്തി…
Read More » -
Kerala
മാടായിക്കാവില്‍ എത്തി ശത്രുസംഹാര പൂജ; കണ്ണൂരിലെ ക്ഷേത്രങ്ങളില്‍ വഴിപാടുമായി എഡിജിപി
കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ മാടായിക്കാവില്‍ എത്തി ശത്രുസംഹാര പൂജ നടത്തി എഡിജിപി അജിത്കുമാര്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് പഴയങ്ങാടി മാടായിക്കാവില്‍ എത്തിയത്. കൂടാതെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദര്‍ശനം നടത്തി. പുലര്‍ച്ചെ അഞ്ചോടെയാണ് മാടായിക്കാവിലെത്തിയത്. ശാക്തേയ ക്ഷേത്രമായ ഇവിടത്തെ പ്രധാന വഴിപാടാണ് ശത്രുസംഹാര പൂജ. തുടര്‍ന്ന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തി പട്ടംതാലി, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ നടത്തി. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകള്‍ നടത്തി. രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദര്‍ശനം. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണുണ്ടായിരുന്നത്. ക്ഷേത്രദര്‍ശനത്തിനു ശേഷം കണ്ണൂര്‍ എആര്‍ ക്യാമ്പിലെത്തിയ അജിത് കുമാര്‍ വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങി. അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ രംഗത്തെത്തുകയായിരുന്നു. പൂരം കലക്കലും ആര്‍എസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചകളുമെല്ലാം വലിയ ചര്‍ച്ചയായി. ചുമതലയില്‍ നിന്ന് അജിത്കുമാറിനെ നീക്കണമെന്ന് സിപിഐ അടക്കമുള്ള ഭരണപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിന് ഇടയിലാണ് എഡിജിപിയുടെ ക്ഷേത്ര ദര്‍ശനം.
Read More » -
Kerala
പാര്‍ട്ടി എന്റെ മെക്കിട്ട് കയറിയാല്‍ തിരിച്ചുപറയും; വെല്ലുവിളിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. സ്വര്‍ണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥതയാണ് തനിക്കെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് വിപ്ലവമായി മാറുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അതില്‍ എല്ലാംപ്പെടും. കേരളത്തിലെ യുവാക്കള്‍ നിരാശരാണ്. തൊഴിലിനും വിദ്യാഭ്യാസത്തിനുംവേണ്ടിയാണ് അവര്‍ വിദേശത്തേക്ക് ഒഴുകുന്നത്. ഇക്കാര്യത്തിലെ യാഥാര്‍ഥ്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ഥ വസ്തുത അതല്ല. എന്നാല്‍, എല്ലാവര്‍ക്കും വിദേശരാജ്യങ്ങളില്‍ പോകാനാകില്ല. പോകുന്നവരില്‍ പലരും തന്നെ സ്വന്തം വീട് പണയംവെച്ചാണ് പോകുന്നത്. കാനഡ അടക്കമുള്ള രാജ്യങ്ങള്‍ വിദേശികളെ ഇപ്പോള്‍ സ്വീകരിക്കുന്നില്ല. അവിടെ കാര്യങ്ങള്‍ വളരെ മോശമാണ്. ജനസംഖ്യ കുറഞ്ഞ് സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടില്‍ എല്ലാ കെട്ടിടങ്ങളും ഇപ്പോള്‍ നിറയുന്നു. അതേസമയം, ശമ്പളം ആര്‍ക്കും വര്‍ധിക്കുന്നില്ല. ഈ കുട്ടികള്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. അതോടെ അവിടെയുള്ളവരുടെ ജോലിസാധ്യതയും ഇല്ലാതാകുന്നു. പി.വി. അന്‍വറിന്റെ നെഞ്ചത്തേക്ക്…
Read More » -
Crime
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചു; യുവസംവിധായകന്‍ അറസ്റ്റിലായി
കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയില്‍ യുവസംവിധായകന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മലപ്പുറം പൂച്ചാല്‍ കല്ലറമ്മല്‍ എ.ഷാജഹാനെയാണ്(31) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ‘ജെയിംസ് കാമറൂണ്‍’ എന്ന ചിത്രത്തിന്റെ സംവിധായകനും പല ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായും ജോലി നോക്കിയിട്ടുള്ളയാളാണ് ഷാജഹാന്‍. ഇയാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യുവതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം. യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യുക, ഭീഷണി, വഞ്ചന, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്.
Read More » -
Crime
മുന്‍കാമുകന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ പയറ്റിയത് ആരും ചെയ്യാത്ത കടുംകൈ; നാടകം പൊളിഞ്ഞതോടെ അഴിക്കുള്ളില്‍
ബംഗളൂരു: മുന്‍ കാമുകന്റെ ഫോണ്‍ കൈക്കലാക്കാന്‍ നാടകം കളിച്ച യുവതിയും സംഘവും പിടിയില്‍. ബംഗളൂരുവിലെ ഭോഗനഹള്ളി സ്വദേശിയായ ശ്രുതി (29) കൂട്ടാളികളായ മനോജ് കുമാര്‍, സുരേഷ് കുമാര്‍, ഹൊന്നപ്പ, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മുന്‍ കാമുകന്റെ ഫോണിലുണ്ടായിരുന്നു. ഫോണ്‍ തട്ടിയെടുക്കാനായി ‘അപകട നാടകവും’ നടത്തി. അപകടം ഉണ്ടായെന്നും ഈ സമയം മോഷ്ടാക്കള്‍ ഫോണ്‍ കവര്‍ന്നെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു.സെപ്തംബര്‍ ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. താനും മുന്‍ കാമുകനും സഞ്ചരിച്ച ബെക്കില്‍ കാര്‍ ഇടിച്ച ശേഷം മോഷ്ടാക്കള്‍ മൊബൈലുമായി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ശ്രുതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ യുവതി പറഞ്ഞ സ്ഥലത്ത് ആ ദിവസം അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. പകരം നാല് പേര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി, ഫോണ്‍ കവര്‍ന്ന ശേഷം ഓടിപ്പോകുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയായ മനോജിനെ പിടികൂടി. കൂട്ടാളികളോടൊപ്പം മൊബൈല്‍ തട്ടിപ്പറിച്ചതായി ഇയാള്‍ സമ്മതിക്കുകയും ശ്രുതി തനിക്ക് 1.1 ലക്ഷം രൂപ നല്‍കിയെന്ന് വെളിപ്പെടുത്തുകയും ചെയ്തു.…
Read More »