KeralaNEWS

നാളെയും മറ്റെന്നാളും കേരളത്തില്‍ ഒരു തുള്ളി മദ്യം ലഭിക്കില്ല: 2 ദിവസം അടുപ്പിച്ച്‌ അവധി

    നാളെ ഒക്ടോബർ 1, മറ്റെന്നാൾ ഗാന്ധിജയന്തി. ഈ 2 ദിവസവും കേരളത്തില്‍ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബര്‍ ഒന്നും രണ്ടും തീയതികൾ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയാണ്. ബാറുകളും അടച്ചിടും.

എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. ഇതാണ് ഈ ആഴ്ചയില്‍ അടുപ്പിച്ച്‌ 2 ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നത്.

Signature-ad

അടുപ്പിച്ച്‌ 2 ദിവസം അവധി ആയതിനാൽ ഇന്ന് (തിങ്കൾ) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാദ്ധ്യതയുണ്ട്. ഇതിനനുസരിച്ച്‌ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍. സാധാരണ സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച്‌ വളരെ കുറച്ച്‌ മാത്രം അവധി ദിനങ്ങളെ ഉള്ളൂ ബിവറേജസ് കോര്‍പ്പറേഷന്.

Check Also
Close
Back to top button
error: