KeralaNEWS

ദുരൂഹം: വൈക്കത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി, ജോലിസമ്മർദ്ദം മൂലമെന്ന് കുടുംബം

    വൈക്കം: കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ കാണാതായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജുമായ ശ്യാം കുമാറിനെയാണ് അക്കരപ്പാടത്ത് മൂവാറ്റുപുഴയാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച പുലർച്ചെ 5 മണിയോടുകൂടിയാണ് ശ്യാം കുമാറിനെ കാണാതാകുന്നത്. കുലശേഖരമംഗലം സ്വദേശിയാണ് ശ്യാം കുമാർ. 2 മാസം മുൻപ് എ.ഇ.ഒ ട്രാൻസ്ഫറായി പോയതിനുശേഷം ഈ ചുമതല കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭർത്താവിന് കടുത്ത ജോലി സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ഭാര്യ പരാതി നല്‍കിയിട്ടുണ്ട്.

Signature-ad

വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം ഓഫീസിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന ശ്യാംകുമാറിന് 2 മാസം മുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല കൂടി ലഭിക്കുന്നത്. രണ്ടു ജോലികള്‍ ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാതെ ശ്യാംകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: