IndiaNEWS

വിവാഹ വാഗ്ദാനം നല്‍കി  പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി, വിവാഹിതയായ സ്ത്രീക്ക് അങ്ങനെ അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി

     വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പൂനെ പൊലീസ് പ്രതി ചേര്‍ത്തയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് മനീഷ് പിതാലെയുടെ നിരീക്ഷണം.

പരാതിക്കാരി വിവാഹിതയായതിനാല്‍ പ്രതി ചേര്‍ത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്നത് നിലനില്‍ക്കില്ല. ഭീഷണിപ്പെടുത്തി എന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നുമാണ് വിശാല്‍ നാഥ് ഷിന്‍ഡെ എന്നയാള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍.

Signature-ad

വിവാഹിതനായ ഷിന്‍ഡെ താനുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത ശേഷം ഒരു ലോഡ്ജില്‍വെച്ച് ബലാത്സംഗം ചെയ്തു എന്നാണ് യുവതി ആരോപിക്കുന്നത്. ബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും യുവതി ആരോപിക്കുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിച്ചതായി തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകളോടെ ഇയാള്‍ക്ക് കോടതി  മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Back to top button
error: