
മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ, ഓടിക്കൊണ്ടിരുന്ന ബസില്‍ ദമ്പതികള്‍ കൊലപ്പെടുത്തി. കോലാപുരിലാണ് സംഭവം. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം. സന്ദീപ് ഷിര്‍ഗാവെ (35) ആണ് കൊല്ലപ്പെട്ടത്.
കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ സന്ദീപിനൊപ്പം ദമ്പതികള്‍ കയറി. പിന്നീട് സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇവരെ കൂടാതെ രണ്ടുപേര്‍ മാത്രമാണ് ബസില്‍ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുര്‍ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നു. സന്ദീപിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞതും പ്രതികളായ ഹനുമന്തപ്പ കാലെ, ഭാര്യ ഗൗരവ എന്നിവരെ അറസ്റ്റ് ചെയ്തതും.