Month: September 2024

  • Social Media

    വനിതാ എംഎല്‍എയ്ക്ക് ബിജുമേനോനോട് ഭ്രാന്തമായ പ്രണയം, വഴങ്ങാത്തപ്പോള്‍ കേസില്‍ കുടുക്കാന്‍ നീക്കം; അനുഭവം വെളിപ്പെടുത്തി സംവിധായകന്‍

    മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ആലപ്പി അഷ്റഫ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ മേഖലയില്‍ നിന്നുണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ബിജുമേനോന്‍ തന്റെ കരിയറില്‍ ഉയര്‍ന്നുവന്ന സമയത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അഷ്റഫ്. ബിജുമേനോന്‍ ഒരു കെണിയില്‍പ്പെട്ട സംഭവമാണ് സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. ”ബിജുമേനോന്‍ ഒരു പാവമാണ്. ഒരു ശുദ്ധനാണ്. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യില്ല. അഭിനയവും കുടുംബവും നോക്കി ജീവിക്കുന്നയാളാണ്. താരം കുതിച്ചുയര്‍ന്നുവരുന്ന കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അദ്ദേഹമന്ന് വിവാഹം കഴിച്ചിട്ടില്ല. ജനങ്ങള്‍ക്കെല്ലാം അയാളെ ഇഷ്ടമാണ്. ഒരിക്കല്‍ തിരുവനന്തപുരത്ത് ബിജുമേനോന്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. ആ വേദിയില്‍ ഒരു വനിതാ എംഎല്‍എയും ഉണ്ടായിരുന്നു. പരിപാടി അവസാനിച്ചപ്പോള്‍ എംഎല്‍എ ബിജുമേനോന്റെ അടുത്ത് ചെന്ന് പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ബിജുമേനോന്റെ നമ്പര്‍ വാങ്ങിച്ചു. ഭരണത്തിലിരിക്കുന്ന ഒരു ശക്തയായ നേതാവായിരുന്നു അവര്‍ അപ്പോള്‍. തൊട്ടടുത്ത ദിവസം അവര്‍…

    Read More »
  • NEWS

    ശൗചാലയമാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു; മനുഷ്യ വിസര്‍ജ്യത്തില്‍ കുളിച്ച് ജനങ്ങളും വാഹനങ്ങളും

    ബീജിംഗ്: ചൈനയിലെ നാനിംഗില്‍ പുതുതായി സ്ഥാപിച്ച ശൗചാലയമാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് അഗ്‌നിപര്‍വതം പോലെ പൊട്ടിത്തെറിച്ചു. വാഹനങ്ങളും പൊതുജനങ്ങളും മനുഷ്യ വിസര്‍ജ്യത്തില്‍ കുളിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സെപ്തംബര്‍ 24 നാണ് പുതുതായി സ്ഥാപിച്ച മലിനജല പൈപ്പ് ലൈന്‍ പൊട്ടിയത്. 33 അടി ഉയരത്തിലാണ് മനുഷ്യ വിസര്‍ജ്യം തെറിച്ചത്. കാറുകളും കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും മനുഷ്യവിസര്‍ജ്യത്തില്‍ കുളിച്ചു. ചൈനയിലെ നാനിംഗില്‍ പ്രഷര്‍ പരിശോധിക്കുന്നതിനിടെ സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടിത്തെറിച്ചുവെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തുവന്ന കാറിലെ ഡാഷ്‌ക്യാമിലെ വിഡിയോയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുന്നതും, മനുഷ്യവിസര്‍ജ്യം കലര്‍ന്ന ഓറഞ്ച് നിറമുള്ള വെള്ളം ആകാശത്തേക്ക് തെറിക്കുന്നതും കാണാം. കാറിന്റെ ചില്ലുകളില്‍ മാലിന്യം നിറയുന്നതും കാണാം. ഇരുചക്രവാഹനയാത്രികരും കാല്‍നടയാത്രികരും മാലിന്യത്തില്‍ കുളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. റോഡ് നിര്‍മാണത്തിനിടെ അബദ്ധത്തില്‍ മലിനജല പൈപ്പ് പൊട്ടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, എന്‍ജിനീയര്‍മാര്‍ പ്രഷര്‍ പരിശോധന നടത്തിയപ്പോഴാണ് പൈപ്പ് ലൈന്‍ പൊട്ടിയതെന്നാണ് ഔദ്യോഗിക വിവരം.…

    Read More »
  • Kerala

    ”ആദ്യമായിട്ടല്ല ഒരു എഡിജിപി ആര്‍എസ്എസിന്റെ അധികാരിയെ കാണാന്‍ വരുന്നത്”

    തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍. കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എഡിജിപി ആര്‍എസ്എസിന്റെ അധികാരിയെ കാണാന്‍ വരുന്നത് . ഇന്ന് സര്‍വീസില്‍ തുടരുന്ന എത്രയോ ഐപിഎസുകാരും , ഐഎഎസുകാരും, എന്തിനേറെ ചീഫ് സെക്രട്ടറിമാര്‍ വരെ ആര്‍എസ്എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണെന്ന് എ ജയകുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ‘സ്വകാര്യ സംഭാഷണങ്ങളില്‍ പങ്കെടുത്തിട്ടുള്ള നിരവധി പേര്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരാണ് . ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ നാടിന്റെ ഉയര്‍ച്ചക്കും നാട്ടുകാരുടെ വളര്‍ച്ചക്കും വേണ്ടി ആര്‍എസ്എസ് ന്റെ പങ്കു നിര്‍വഹിക്കാനുള്ള ഭാവാത്മക ചര്‍ച്ചകളാണ് നടക്കുക. ആര്‍എസ്എസിലെ മുതിര്‍ന്ന അധികാരികളെ , പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കാണുന്നതും, ആശയങ്ങള്‍ പങ്കിടുന്നതും , സംശയങ്ങള്‍ ദൂരീകരിക്കുന്നതും ആര്‍എസ്എസ് തുടങ്ങിയ കാലം മുതല്‍ ഉള്ള ഒരു സംവിധാനം ആണെന്നും’ ജയകുമാര്‍ പറയുന്നു. ‘എന്റെ പൊതു ജീവിതത്തില്‍ ഞാന്‍ ചെന്നു കണ്ടവരുടെയും, എന്നെ വന്നു കണ്ടവരുടെയും ,എന്നൊടൊപ്പം വന്ന്…

    Read More »
  • Kerala

    സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ബന്ധുക്കള്‍, പരാതി നല്‍കി

    കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കളാണ് രംഗത്തെത്തിയത്. സിദ്ദിഖ് ഒളിവില്‍ പോയ കാറുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, നടന്‍ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലില്‍ നിയമത്തെ അംഗീകരിക്കാന്‍ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയെ അറിയിക്കാനുമാണ് തീരുമാനം. ഇതുവരെയും സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനാകാത്തതില്‍ ആക്ഷേപമുയരുന്നതിനിടെയാണ് പുതിയ നീക്കം. സമൂഹത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതര്‍ നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ജാമ്യം തള്ളണമെന്നുമാണ് സര്‍ക്കാരിന്റെ വാദം. കൊച്ചിയില്‍ ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖ് ഉള്ളതെന്നതിന്റെ തെളിവു ലഭിച്ചെന്നും കോടതിയെ അറിയിക്കുമെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസും മറ്റു…

    Read More »
  • India

    മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ല; പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, തിരികെയെത്തി ഖര്‍ഗെയുടെ പ്രഖ്യാപനം

    ശ്രീനഗര്‍: തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ കഠ്വയില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കളെത്തി അദ്ദേഹത്തെ കസേരയിലേക്ക് ഇരുത്തി. പ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ ഖര്‍ഗെ അവശനായിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നേതാക്കളുടെ സഹായത്തോടെ അദ്ദേഹം പ്രസംഗം തുടരാന്‍ ശ്രമിച്ചുവെങ്കിലും, വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങി. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പോരാടുമെന്ന് ഖര്‍ഗെ പറഞ്ഞു. ”എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങുന്നത് വരെ താന്‍ ജീവനോടെ ഉണ്ടാകും.” പ്രസംഗ വേദിയിലേക്ക് തിരികെയെത്തിയ ഖര്‍ഗെ പറഞ്ഞു.      

    Read More »
  • Kerala

    ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം, സംഭവം കൊച്ചി തേവരയിൽ

       ബൈക്ക് പോസ്റ്റിലിടിച്ച് 2 പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ധരാത്രിക്ക് കൊച്ചി∙ തേവരയിലെ ലൂര്‍ദ് പള്ളിക്കു സമീപമാണ് അപകടം. സൂഫിയാന്‍റെ മകന്‍റെ നൂലുകെട്ട് ചടങ്ങ് ഇന്നു നടക്കാനിരിക്കെയാണ് ദാരുണസംഭവം. ഐസ്ക്രീം വാങ്ങുന്നതിന് ഭാര്യയുടെ സഹോദരി മീനാക്ഷിയുമായി കടയിലേക്ക് പോകുകയായിരുന്നു സൂഫിയാന്‍. ബൈക്ക് അമിതവേഗത്തിൽ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ശേഷം ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞ് വീണു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Food

    ബ്രോക്കോളിയോ കോളിഫ്‌ളവറോ? ഗുണങ്ങള്‍ അറിഞ്ഞു കഴിക്കാം

    ഒരേ കുടുംബത്തില്‍ പെട്ട ബ്രോക്കോളിയുടെയും കോളിഫ്ലവറിന്റെയും ആരോഗ്യഗുണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പതിവാണ്. ഇവ രണ്ടും ക്രൂസിഫറസ് വിഭാഗത്തില്‍ പെട്ട പച്ചക്കറികളാണ്. പോഷകമൂല്യങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കോളിഫ്ലവറിലും ബ്രോക്കോളിയിലും ഏതാണ്ട് സമാനമായ അളവിലാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ഇവ രണ്ടും ഡയറ്റില്‍ ചേര്‍ക്കുന്നത് ദഹനത്തെ സഹായിക്കും. ഇവ രണ്ടും അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ ചെറുക്കാനും കൊളസ്ട്രോള്‍ അളവു കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ നല്ലതാണ്. എന്നാല്‍, 100 ഗ്രാം ബ്രോക്കോളിയില്‍ ഏകദേശം മൂന്ന് ഗ്രാം ഫൈബറും രണ്ട് ഗ്രാം പ്രോട്ടീനും ഉണ്ട്. കൂടാതെ, ബ്രോക്കോളി ആന്റിഓക്‌സിഡന്റുകളാലും വൈറ്റമിന്‍ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. ബ്രോക്കോളിയെക്കാള്‍ കോളിഫ്ലവറില്‍ കലോറി കുറവാണ്. 100 ഗ്രാമില്‍ ഏകദേശം 27 കലോറി മാത്രമേയുള്ളൂ. കോളിഫ്ലവറില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെയും പ്രോട്ടീനിന്റെയും കാര്യത്തില്‍ ബ്രൊക്കോളിയാണ് മുന്നില്‍. കൂടാതെ കോളിഫ്ലവറില്‍ ഉള്ളതിനെക്കാള്‍…

    Read More »
  • Health

    നേരത്തേ കണ്ടെത്താം, മുന്‍കരുതലെടുക്കാം; ഹൃദ്രോഗം തടയാന്‍ 5 ടെസ്റ്റുകള്‍

    ‘സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥ’യില്‍ എത്തുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങളുമായി പലരും ആശുപത്രിയില്‍ എത്തുക. പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ലക്ഷണങ്ങളില്ലെങ്കില്‍ പോലും പതിവ് ഹൃദയ പരിശോധനങ്ങള്‍ പ്രധാനമാണ്. പ്രത്യേകിച്ച് പൊണ്ണത്തടി, പുകവലി അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള അപകട ഘടകങ്ങളുള്ള വ്യക്തികള്‍ക്ക്. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില ഹൃദയസംബന്ധമായി പരിശോധനകള്‍ 1. രക്തസമ്മര്‍ദം നിരീക്ഷിക്കണം ‘നിശബ്ദ കൊലയാളി’ എന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അറിയപ്പെടുന്നത്. ഇത് ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണിത്. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും അവരുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം എന്നാല്‍ അപകടസാധ്യത ഘടകങ്ങളുള്ളവര്‍ വര്‍ഷം തോറും രക്തസമ്മര്‍ദ്ദം പരിശോധിക്കണം. രക്തസമ്മര്‍ദം 130/80 ാാ ഒഴ ന് മുകളില്‍ സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. 2. കൊളസ്ട്രോള്‍ പരിശോധന (ലിപിഡ് പാനല്‍) മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ (മോശം കൊളസ്ട്രോള്‍), എച്ച്ഡിഎല്‍ (നല്ല കൊളസ്ട്രോള്‍), ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ…

    Read More »
  • NEWS

    നസ്റുല്ലയുടെ പിന്‍ഗാമിയെയും വധിച്ച് ഇസ്രയേല്‍; ഹിസ്ബുല്ല വന്‍പ്രതിസന്ധിയില്‍, സഫിദ്ദീന്‍ നേതാവാകാന്‍ സാധ്യത കൂടി

    ജെറുസലേം: ഹിസ്ബുല്ലയുടെ നേതൃപദവിയിലേക്ക് പരണിഗണിച്ചിരുന്ന ഒരു പ്രധാനിയെ കൂടി വകവരുത്തി ഇസ്രയേല്‍. ഹിസ്ബുല്ലയുടെ തലവനായി പലരും ചൂണ്ടിക്കാട്ടിയ അവരുടെ ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഹസന്‍ ഖലില്‍ യാസിനാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ വ്യോമാക്രമണമാണ് ഖലിലിന്റെ ജീവനെടുത്തത്. ഇതോടെ ഹിസ്ബുള്ളയുടെ പ്രധാനികളെയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമായി. ലബനനിലെ സിറിയന്‍ അഭയാര്‍ത്ഥികളാണ് നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് ഹിസ്ബുള്ളയുടെ നിഗമനം. ഇത്തരക്കാര്‍ക്കെതിരെ ഹിസ്ബുള്ള നടപടികള്‍ എടുക്കുമ്പോഴാണ് ഹിസ്ബുള്ളയുടെ മറ്റൊരു പ്രധാനിയും കൊല്ലപ്പെടുന്നത്. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം കഴിഞ്ഞ ദിവസം വന്നിരുന്നു. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാരനായ നസ്റുല്ലയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ ആരാകും നസ്റുല്ലയുടെ പകരക്കാരന്‍ എന്ന ചര്‍ച്ച ഉയര്‍ന്നു. ഖലില്‍ യാസിനേയും ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് ഖലില്‍ യാസിനും കൊല്ലപ്പെടുന്നത്. ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാന്‍ഡര്‍…

    Read More »
  • Kerala

    അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു; അമ്മയുടെ മടിയില്‍ ഇരുന്ന രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു

    മലപ്പുറം: അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ട് വയസുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റില്‍ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയര്‍ബാഗ് കുഞ്ഞിന്റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛന്‍ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.  

    Read More »
Back to top button
error: