KeralaNEWS

രണ്ടാനച്ഛൻ്റെ ക്രൂരത: 9 വയസുകാരിയെ തുടർച്ചയായി പീഡിപ്പിച്ചു, സ്‌കൂൾ കൗൺസിലിംഗിൽ ദുരനുഭവം വെളിപ്പെടുത്തി പെൺകുട്ടി

   കാഞ്ഞങ്ങാട്: 9 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 46കാരനായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരമായ ലൈംഗീക  അതിക്രമത്തിന് ഇരയായത്. വീട്ടിൽ വെച്ചായിരുന്നു കുട്ടി മാതാവിന്റെ രണ്ടാം ഭർത്താവിൻ്റെ ഉപദ്രവത്തിന് ഇരയായതെന്നാണ് പരാതിയിൽ പറയുന്നത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് കുട്ടി ഉപദ്രവം സംബന്ധിച്ച കാര്യം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ നൽകിയ വിവരത്തെ തുടർന്ന് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. ഹൊസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Signature-ad

2021- ’22 ൽ പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴും മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴും ഈമാസം 21നും 26നുമാണത്രേ പരാതിക്കാസ്പദമായ സംഭവം നടന്നത്. പ്രതി പലതവണ പീഡിപ്പിച്ചുവെന്ന് സ്കൂ‌ളിൽ നടന്ന കൗൺസിലിംഗിങ്ങിൽ പെൺകുട്ടി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: