CrimeNEWS

വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്; ചോദിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷമുണ്ടാക്കിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിയുടെയും വിവാഹ സത്ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കല്ലറയില്‍ നിന്നു വന്ന ബസില്‍ പാട്ട് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കല്ലറ സ്വദേശിയായ ആന്‍സി, ഒന്നര വയസുള്ള മകന്‍, ഭര്‍ത്താവ് ഷാഹിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ പ്രതികള്‍ ആക്രമിച്ചു. അതിന് മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Signature-ad

കോട്ടുകാല്‍ വില്ലേജില്‍ ചെറുകുളം കടയ്ക്കല്‍ വാറുവിളഗത്ത് വീട്ടില്‍ ഷിഹാബ്ദീന്‍, കല്ലറ വില്ലേജില്‍ മുണ്ടണിക്കര തൗസീന മന്‍സില്‍ ഷഹീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: