KeralaNEWS

‘മഞ്ഞുമ്മൽ ബോയ്സി’നു പിന്നാലെ ‘ആര്‍ഡിഎക്‌സ്’ സിനിമയും നിയമക്കുരുക്കിൽ: വഞ്ചനയും ഗൂഢാലോചനയും ചുമത്തി നിര്‍മാതാക്കള്‍ക്ക് എതിരെ കേസ്

     ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ   നിയമക്കുരുക്കുകളിൽ അകപ്പെട്ട് വട്ടം ചുറ്റുകയാണ്. സംഗീത സംവിധായകൻ ഇളയരാജയും സഹനിർമ്മാതാക്കളും വിതരണക്കാരുമൊക്കെ ചിത്രത്തിനെതിരെ കേസുകളുമായി കോടതിയെ സമീപിച്ചു. അതിനു പിന്നാലെ  ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോളിനും ജെയിംസ് പോളിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സഹനിർമ്മാതാവായ അഞ്ജന അബ്രഹാം ഉന്നയിച്ചിരിക്കുന്നത്.

തൃപ്പൂണിത്തുറ സ്വദേശിയായ അഞ്ജന അബ്രഹാം നൽകിയ പരാതിയെ തുടർന്ന് വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

Signature-ad

സിനിമയുടെ നിർമാണത്തിനായി അഞ്ജന അബ്രഹാം നൽകിയ 6 കോടി രൂപയുടെ കണക്കോ ലാഭവിഹിതമോ ഇവർ നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് ഈ നടപടി. സിനിമ 100 കോടിയിലധികം രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് അഞ്ജനയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: