KeralaNEWS

രഹസ്യം പുറത്തായി: മമ്മൂട്ടിയും മോഹൻലാലും എമ്പുരാനിൽ വീണ്ടും ഒന്നിക്കുന്നു, പൃഥ്വിരാജിൻ്റെ പിതാവായി മമ്മൂട്ടി; ആരാധകർ ആവേശത്തിൽ

     മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒടുവിൽ  ഒന്നിച്ചഭിനയിച്ചത് ട്വന്റി: 20യിലാണ്. ഈ ചിത്രം പുറത്തിറങ്ങിയത് 2008ൽ. ഇപ്പോഴിതാ മലയാളികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന  ‘എമ്പുരാ’നിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വൻ ഹൈപ്പാണ് പ്രേക്ഷകർക്ക് നൽകുന്നത്. അതിനിടയിലാണ്  ചിത്രത്തെക്കുറിച്ചുള്ള ആവേശകരമായ ഈ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.  ‘എമ്പുരാൻ’ ഫാൻസ് പേജുകളിലടക്കം, മമ്മൂട്ടി ചിത്രത്തിൻ്റെ ഭാ​ഗമാകുന്നു എന്നാണ് റിപ്പോർട്ടുകൾ. എമ്പുരാനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ഭാഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചു കഴിഞ്ഞു എന്നാണ്  റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയാണ് പൃഥ്വിരാജ് ഒരുക്കുന്നത്.

പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവിൻ്റെ റോളിലാണത്രേ മമ്മൂട്ടി എത്തുന്നത്. വിക്കിപീഡിയയിൽ എമ്പുരാന്റെ കാസ്റ്റ് ലിസ്റ്റിലും മമ്മൂട്ടിയുടെ പേര്  ചേർക്കപ്പെട്ടിട്ടുണ്ട് ഇപ്പോൾ. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നാണ് വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്ന കാസ്റ്റ് ലിസ്റ്റ്. എന്തായാലും ഒരു തീപ്പൊരി ഐറ്റം തന്നെയായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നത്.

Signature-ad

എമ്പുരാന്റെ ചിത്രീകരണം  ലോകത്തിന്റെ പല കോണുകളിലായാണ് നടന്നത്. ദുബൈലും അബുദാബിയിലുമുള്ള ഷെഡ്യൂളുകൾ പൂർത്തിയായാൽ എമ്പുരാൻ ഉടൻ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും. ലുസിഫർ റിലീസ് ചെയ്ത മാർച്ച് 28 ന് തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് നീക്കം. 2025 മാർച്ച് 28 ന് എമ്പുരാൻ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകും എന്ന് തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തെ തന്നെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: