CrimeNEWS

ആത്മഹത്യ ചെയ്ത മകളുടെ കാമുകനെ കൊല്ലാൻ അച്ഛൻ്റെ ക്വട്ടേഷൻ, 4 പേർ പിടിയിൽ

   മകളുടെ കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പൊലീസാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ കാമുകനായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷന്‍ നല്‍കിയത്. സൂരജും മനുവും 2 തവണ അനുജിത്തിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.

Signature-ad

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്ത പെണ്‍കുട്ടിയുടെ ബന്ധു ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: