Month: August 2024

  • Crime

    ശ്രദ്ധിക്കെണ്ടെ അമ്പാനേ! ജയിലിലുള്ള PFI നേതാക്കളെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ പരിശോധിച്ച് ഐ.ബി

    ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ പോലീസും കേന്ദ്ര ഏജന്‍സികളും ഫയല്‍ ചെയ്ത കേസുകളുടെ സ്ഥിതിഗതി വിലയിരുത്തി ഇന്റലിജന്‍സ് ബ്യൂറോ (ഐബി) യോഗം. 2022 സെപ്റ്റംബര്‍ മുതല്‍ ഫയല്‍ ചെയ്ത കേസുകളാണ് ഐബി വിളിച്ചു ചേര്‍ത്ത സ്റ്റാന്‍ഡിങ് ഫോക്കസ് ഗ്രൂപ്പിന്റെയും (എസ്എഫ്ജി) പോലീസിന്റെയും എന്‍ഐഎയുടെയും യോഗത്തില്‍ വിലയിരുത്തിയത്. ജയിലില്‍ കഴിയുന്ന പിഎഫ്‌ഐ നേതാക്കളെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍, ഒളിവിലുള്ളവരോ രാജ്യം വിട്ടുപോയവരോ ആയ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോ?ഗം ചര്‍ച്ച ചെയ്തതായാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ എന്‍ഐഎ പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിനായി ബിഹാര്‍, യുപി, പഞ്ചാബ്, ഗോവ, തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.  

    Read More »
  • Kerala

    മീന്‍വില ഇനി കുത്തനെ കുറയും; മത്തി, അയല വില 150 ലേക്ക്

    കൊച്ചി: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മത്സ്യവിലയില്‍ വലിയ കുറവ്. കടലില്‍ പോയ ചെറുബോട്ടുകള്‍ക്ക് നല്ല തോതില്‍ മത്സ്യം ലഭിച്ചിട്ടുണ്ട്. വലിയ ബോട്ടുകള്‍ വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയിത്തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനത്തിന് പോവുന്നതോടെ മത്സ്യവില ഇനിയും കുറയാനാണ് സാദ്ധ്യത. ഒരു മാസം മുന്‍പ് മുന്നൂറ് രൂപ വരെ ഉണ്ടായിരുന്ന മത്തിക്ക് നിലവില്‍ 150 വരെയായി കുറഞ്ഞു. ട്രോളിംഗ് നിരോധന കാലാവധി കഴിഞ്ഞതോടെ കൂടുതലും പുതിയാപ്ലക്കോരയും ചെമ്പന്‍കോരയും പോലെയുള്ള മത്സ്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ആളുകളുടെ പ്രിയമത്സ്യങ്ങളായ അയില, അയക്കൂറ, കോര, ചെമ്മീന്‍ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മാന്തള്‍ നിലവില്‍ കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളിയായ സക്കീര്‍ പറയുന്നു. നിലവില്‍ ചെമ്പാന്‍ നല്ല രീതിയില്‍ കിട്ടുന്നുണ്ടെങ്കിലും ഇത് കൂടുതല്‍ വളം നിര്‍മ്മാണത്തിനാണ് കൊണ്ടുപോകുന്നത്. ഇതിന് കിലോയ്ക്ക് 20 രൂപ മുതല്‍ കിട്ടുന്നുണ്ട്. അയില കിലോയ്ക്ക് 150 രൂപയാണ് വില. ചെറിയ ചെമ്മീന്‍ നിലവില്‍ കിലോയ്ക്ക് 60രൂപയും വലിയ ചെമ്മീന്‍ നിലവില്‍ കിലോയ്ക്ക് 200 രൂപയുമാണ്…

    Read More »
  • Social Media

    നിര്‍വൃതി അഭിനയിക്കാന്‍ പറഞ്ഞു; ഇങ്ങനൊരു മോശം സീനായി മാറുമെന്ന് കരുതിയില്ല! ‘പൊന്നരഞ്ഞാണ’ത്തെപ്പറ്റി ഉഷ

    ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയായിരുന്നു ഉഷ. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ഇടയ്ക്ക് സിനിമകളില്‍ നിന്നും ഗ്യാപ്പ് എടുത്തിരുന്നു. എന്തുകൊണ്ടാണ് ഉഷയ്ക്ക് സിനിമയില്ലാതായി പോയതെന്ന ചോദ്യം അവസാനിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരിലേക്കാണ്. അദ്ദേഹത്തിന്റെ ഈഗോ കാരണമാണ് ഉഷയുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്നായിരുന്നു ആരോപണം. ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് നടിയിപ്പോള്‍. മാത്രമല്ല പൊന്നരഞ്ഞാണം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്നും നടി പറയുന്നു. ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഉഷ. എന്റെയൊരു വീഡിയോ വൈറലായിരുന്നു. ഇതിന് ശേഷം ഞാനൊരു അഭിമുഖവും കൊടുത്തു. ഈ വീഡിയോയുടെ താഴെ വന്ന കമന്റില്‍ ഭൂരിഭാഗം പേരും മമ്മൂക്കയെ കുറിച്ചാണ് എഴുതിയത്. ‘മമ്മൂട്ടിയെന്ന നടന്റെ ഈഗോ കാരണം അവസരം നഷ്ടപ്പെട്ട നടി’ എന്നായിരുന്നു പ്രധാനപ്പെട്ട കമന്റ്. ഒരു സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ അദ്ദേഹം എന്റെ കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. ഈ ഫീല്‍ഡില്‍ തന്നെയുള്ള എഴുത്തുകാരും…

    Read More »
  • Kerala

    മെമുവിന് പകരം എ.സി ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായി വന്ദേ മെട്രോയെത്തുന്നു; കേരളത്തില്‍ എറണാകുളം-കോഴിക്കോട് റൂട്ടില്‍ സാധ്യത

    ചെന്നൈ: മെമു ട്രെയിനുകള്‍ക്ക് പകരക്കാരനായി എത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂര്‍ത്തിയായി. ചെന്നൈയിലാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. 120 കിലോ മീറ്റര്‍ വരെ വേഗതയിലാണ് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയത്. 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിലുണ്ടാവുക. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാവും സര്‍വീസ് നടത്തുക. 150 മുതല്‍ 200 കിലോ മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള റൂട്ടുകളിലാവും ഇത് ഉപയോഗിക്കുക. വന്ദേ മെട്രോയുടെ ആദ്യ സര്‍വീസ് മുംബൈയിലായിരിക്കും നടക്കുക. പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ വന്ദേ മെട്രോ കോച്ചുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. വൈകാതെ വിവിധ സോണുകള്‍ക്ക് എത്ര വന്ദേ മെട്രോ കോച്ചുകള്‍ നല്‍കണമെന്നതില്‍ തീരുമാനമുണ്ടാകും. കേരളത്തില്‍ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം റൂട്ടുകളാണ് സര്‍വീസിനായി പരിഗണിക്കുന്നത്. വന്ദേ മെട്രോയുടെ ഓരോ കോച്ചിലും 200 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. ഓട്ടോമാറ്റിക് വാതിലുകള്‍, മെച്ചപ്പെട്ട ടോയ്ലറ്റ് സൗകര്യങ്ങള്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങള്‍ വന്ദേ മെട്രോ വാഗ്ദാനം…

    Read More »
  • Kerala

    ‘ആയിരം നന്ദി, റയാന്റെ വാക്കുകള്‍ ശക്തി പകരുന്നതാണ്’; മൂന്നാം ക്ലാസുകാരന്റെ കത്തിന് മറുപടിയുമായി സൈന്യം

    കോഴിക്കോട്: വടനാട്ടിലെ ദുരന്തഭൂമിയില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനം അറിയിച്ച് മൂന്നാം ക്ലാസുകാരനെഴുതിയ കത്ത് എല്ലാവരും ഏറ്റെടുത്തിരുന്നു. കോഴിക്കോട് വെള്ളായിക്കോട് എഎംഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ റയാനെഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ സ്‌നേഹം നിറഞ്ഞ മറുപടിയുമായി ആര്‍മിയുമെത്തി. റയാന്റെ വാക്കുകള്‍ തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചെന്നും പ്രതികൂലസമയങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, കത്ത് ആ ദൗത്യത്തിന് കൂടുതല്‍ ശക്തിപകരുന്നുവെന്നും ഇന്ത്യന്‍ ആര്‍മി, സതേണ്‍ കമാന്‍ഡിന്റെ ഔദ്യോഗിക എക്സ് പേജില്‍ കുറിച്ചു. വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടുപോയ കുറെ മനുഷ്യരെ നിങ്ങള്‍ രക്ഷിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങള്‍ ബിസ്‌ക്കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിര്‍മിക്കുന്ന വീഡിയോ കണ്ടപ്പോള്‍ അഭിമാനമായി. ഞാനും വലുതായിട്ട് ആര്‍മിയായി നാടിനെ രക്ഷിക്കുമെന്നായിരുന്നു റയാന്‍ കത്തില്‍ കുറിച്ചത്. റയാന്റെ കത്തും ഇംഗ്ലീഷ് പരിഭാഷയും സൈന്യം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. റയാന്‍ ആര്‍മി യൂണിഫോമില്‍ അരികില്‍ നില്‍ക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഒരുമിച്ച് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുമെന്നും…

    Read More »
  • Crime

    ജീവിതം ആസ്വദിക്കാന്‍ പണം വേണം, പണത്തിന് മോഷണം നടത്തണം! കുടുംബസമേതം ലോഡ്ജില്‍ മുറിയെടുത്ത് ഓപ്പറേഷന്‍; പകല്‍ നാട്ടിലിറങ്ങി കവര്‍ച്ച, പ്രതി പിടിയില്‍

    കണ്ണൂര്‍: തളിപ്പറമ്പ് ആന്തൂര്‍കാവിന് സമീപം ചെനാല്‍ തങ്കമണിയുടെ വീട് കുത്തിത്തുറന്ന് 2.80 ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവനും കവര്‍ന്ന കേസിലെ പ്രതി കന്യാകുമാരി സ്വദേശി കണ്ടല്‍ ഹൗസിലെ പി. ഉമേഷിനെ (ഉമേഷ് റെഡ്ഡി-47) പോലീസ് അറസ്റ്റുചെയ്തു. പ്രതിയില്‍നിന്ന് 70,000 രൂപ കണ്ടെടുത്തു. കുടുംബസമേതം ലോഡ്ജുകളില്‍ താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച പകലാണ് വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നത്. തുടര്‍ന്ന് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. ആന്തൂര്‍കാവിന് സമീപത്തെ സി.സി. ടി.വികള്‍ പരിശോധിച്ചു. ഇതില്‍നിന്ന് ലഭിച്ച ചിത്രം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലെത്തി. തുടര്‍ന്നാണ് ഉമേഷിനെ തിരിച്ചറിഞ്ഞത്. പ്രതി കണ്ണൂര്‍ തോട്ടടയിലെ ഒരു റിസോര്‍ട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ഐ. ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: കവര്‍ച്ചയ്ക്ക് രണ്ടുദിവസം മുന്‍പ് കുടുംബത്തോടൊപ്പം പറശ്ശിനിക്കടവിലെത്തിയ പ്രതി ലോഡ്ജിലാണ് താമസിച്ചത്. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേനയാണ് കവര്‍ച്ച നടത്താനുള്ള വീട് കണ്ടുവെക്കുക. തങ്കമണിയുടെ…

    Read More »
  • NEWS

    ആയുധങ്ങളുമായി റഷ്യന്‍ വിമാനം ടെഹ്‌റാനില്‍? വന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടി ഇറാന്‍

    ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മായില്‍ ഹനിയയും അംഗരക്ഷകനും ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യ വലിയ സംഘര്‍ഷ ഭീതിയിലാണ്. ഹനിയയുടെ കൊലപാതകത്തിന് തിരിച്ചടിക്കുമെന്ന് ഇറാനും തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറെ വധിച്ചതിന് വലിയ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ ഇസ്രായേല്‍ കൊലപ്പെടുത്തി 24 മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനിയയുടെ കൊലപാതകവും സംഭവിക്കുന്നത്. വരുംദിവസങ്ങളില്‍ ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്‌സ് എയര്‍ലൈന്‍സിന്റെ വിമാനം കഴിഞ്ഞദിവസം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്. ഹനിയയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലിന് കൂടുതല്‍ സഹായവുമായി അമേരിക്ക…

    Read More »
  • Kerala

    കേന്ദ്രമന്ത്രി സുരേഷ് ഗോപി വയനാട്ടില്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി

    കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ കേരളാ പൊലീസ് അക്കാദമിയില്‍ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ദുരന്തം ദേശീയ തലത്തില്‍ തന്നെ വലിയ ദുരന്തമാണ്. അവിടെ പൊലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകാപരമാണെന്നും…

    Read More »
  • Crime

    തമിഴത്തികളെ ദുബായിലെത്തിച്ച് പെണ്‍വാണിഭം, ഇരയായത് സിനിമ-സീരിയല്‍ നടിമാര്‍ അടക്കം 50-ഓളം പേര്‍; മലപ്പുറം സ്വദേശിയായ ക്ലബ് ഉടമ അറസ്റ്റില്‍

    ചെന്നൈ: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ(56)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണര്‍ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായില്‍നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിന്റെ ഇടനിലക്കാരായ മടിപ്പാക്കം സ്വദേശി എം. പ്രകാശ് രാജ് (24), തെങ്കാശി സ്വദേശി കെ. ജയകുമാര്‍ (40), തൊരൈപ്പാക്കം സ്വദേശി എ. ആഫിയ (24) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. ഇവരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് മുസ്തഫയ്ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഹോട്ടലുകളില്‍ ജോലി വാഗ്ദാനംചെയ്തും നൃത്തപരിപാടിക്ക് വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്തുമാണ് ഇവര്‍ പെണ്‍കുട്ടികളെ കടത്തുന്നത്. ദുബായിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ…

    Read More »
  • Kerala

    9 മണിക്കൂര്‍ കാത്തിരുത്തിയശേഷം വിമാനം റദാക്കി; നെടുമ്പാശേരിയില്‍ യാത്രക്കാര്‍ക്ക് ദുരിതം

    കൊച്ചി: ദുബായിലേക്കുള്ള വിമാനം റദാക്കിയതിനെ തുടര്‍ന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വലഞ്ഞു യാത്രക്കാര്‍. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ്ജെറ്റ് വിമാനം പുലര്‍ച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെയാണു വിമാനത്താവളത്തില്‍ വന്‍ ബഹളമായത്. ഒടുവില്‍ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണു വിമാനം റദാക്കാന്‍ കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയില്‍ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാര്‍ഥികളും കൂട്ടത്തിലുണ്ടായിരുന്നു. മറ്റൊരു വിമാനത്തില്‍ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നായിരുന്നു സ്‌പൈസ് ജെറ്റ് അധികൃതരുടെ മറുപടി. ടിക്കറ്റ് റദാക്കിയാല്‍ റീഫണ്ടാകാന്‍ ഏഴുദിവസമാണു സമയമെടുക്കുക. വിമാനം വൈകുമെന്നും പുലര്‍ച്ചെ മൂന്നു മണിയോടെ പുറപ്പെടുമെന്നും ചില യാത്രക്കാര്‍ക്കു സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വിമാനം വൈകുമെന്നും 3.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും ചെക്ക്ഇന്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ നേരം പുലരുന്നതുവരെ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെയോടെ വിമാനം റദാക്കിയതായി അധികൃതര്‍ അറിയിച്ചത്.

    Read More »
Back to top button
error: