KeralaNEWS

മീന്‍വില ഇനി കുത്തനെ കുറയും; മത്തി, അയല വില 150 ലേക്ക്

കൊച്ചി: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മത്സ്യവിലയില്‍ വലിയ കുറവ്. കടലില്‍ പോയ ചെറുബോട്ടുകള്‍ക്ക് നല്ല തോതില്‍ മത്സ്യം ലഭിച്ചിട്ടുണ്ട്. വലിയ ബോട്ടുകള്‍ വെള്ളിയാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയിത്തുടങ്ങിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനത്തിന് പോവുന്നതോടെ മത്സ്യവില ഇനിയും കുറയാനാണ് സാദ്ധ്യത.

ഒരു മാസം മുന്‍പ് മുന്നൂറ് രൂപ വരെ ഉണ്ടായിരുന്ന മത്തിക്ക് നിലവില്‍ 150 വരെയായി കുറഞ്ഞു. ട്രോളിംഗ് നിരോധന കാലാവധി കഴിഞ്ഞതോടെ കൂടുതലും പുതിയാപ്ലക്കോരയും ചെമ്പന്‍കോരയും പോലെയുള്ള മത്സ്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ആളുകളുടെ പ്രിയമത്സ്യങ്ങളായ അയില, അയക്കൂറ, കോര, ചെമ്മീന്‍ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മാന്തള്‍ നിലവില്‍ കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളിയായ സക്കീര്‍ പറയുന്നു. നിലവില്‍ ചെമ്പാന്‍ നല്ല രീതിയില്‍ കിട്ടുന്നുണ്ടെങ്കിലും ഇത് കൂടുതല്‍ വളം നിര്‍മ്മാണത്തിനാണ് കൊണ്ടുപോകുന്നത്.

Signature-ad

ഇതിന് കിലോയ്ക്ക് 20 രൂപ മുതല്‍ കിട്ടുന്നുണ്ട്. അയില കിലോയ്ക്ക് 150 രൂപയാണ് വില. ചെറിയ ചെമ്മീന്‍ നിലവില്‍ കിലോയ്ക്ക് 60രൂപയും വലിയ ചെമ്മീന്‍ നിലവില്‍ കിലോയ്ക്ക് 200 രൂപയുമാണ് വില. അയക്കൂറയ്ക്ക് നിലവില്‍ ഇപ്പോഴും കിലോയ്ക്ക് 600-700 വരെ വിലവരുന്നുണ്ട്.

 

 

Back to top button
error: