Month: August 2024

  • Crime

    എടിഎം എന്ന് കരുതി പാസ് ബുക്ക് പ്രിന്റര്‍ മെഷീന്‍ പൊളിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

    മലപ്പുറം: മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളില്‍ കയറി പാസ്ബുക്ക് പ്രിന്റര്‍ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച അതിഥിത്തൊഴിലാളിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ തിരൂര്‍ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ കയറിയത്. എടിഎം ആണെന്നു കരുതി, കയ്യിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റര്‍ മെഷീന്‍ പൊളിച്ചു. ഇതില്‍ പണം കാണാതെ വന്നതോടെ അടുത്തുണ്ടായിരുന്ന കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ചു. എന്നാല്‍, ഇതു പൂര്‍ണമായി പൊളിക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതി കടന്നുകളഞ്ഞു. സിസി ടിവിയില്‍ നിന്നു മോഷണശ്രമം മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. സിസിടിവിയില്‍ നിന്ന് ആളെ മനസ്സിലാക്കിയ ശേഷം അന്വേഷണം തുടങ്ങിയ പൊലീസ് താഴേപ്പാലത്തു കറങ്ങി നടക്കുകയായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. മെഷീനുകള്‍ പൊളിച്ചതോടെ ബാങ്കിന് ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. യുപി സ്വദേശിയായ ജിതേന്ദ്ര ബിന്ദ്…

    Read More »
  • Crime

    നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്: നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്

    കോഴിക്കോട്: പോക്സോ കേസിലുള്‍പ്പെട്ട നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലെന്ന് പോലീസ്. പരാതിയില്‍ കേസെടുത്തതോടെ നടന്‍ ഒളിവില്‍പ്പോവുകയായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദംകേള്‍ക്കല്‍. കഴിഞ്ഞ ജൂണ്‍ എട്ടിനാണു നഗരപരിധിയിലെ വീട്ടില്‍ നടന്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് പോക്‌സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡിസിപിയു) മുഖേന നല്‍കിയ പരാതി കസബ പോലീസില്‍ എത്തുകയായിരുന്നു. പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നു കുട്ടിയില്‍നിന്ന് ഇന്‍സ്‌പെക്ടര്‍ മൊഴിയെടുത്തു. പ്രതി നഗരത്തിലെ വിവിധ സുഹൃത്തുക്കളുടെ ഫ്‌ലാറ്റില്‍ മാറിമാറി താമസിച്ചതായി അന്വേഷണ സംഘത്തിനു സൂചന…

    Read More »
  • Life Style

    ആകാംക്ഷയും ഉൽക്കണ്ഠയും അലട്ടുന്നുണ്ടോ…? വീട്ടിലെത്തും ഗുളികകൾ…! പക്ഷേ പാർശ്വഫലങ്ങൾ ഗുരുതരം

    ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ     ഹൃദയമിടിപ്പ് കൂടുന്നുണ്ടോ? അകാരണമായ ആകാംക്ഷയുണ്ടോ? ചെറിയ പേടിയോ അനാവശ്യ ചിന്തകളോ അലട്ടുന്നുണ്ടോ? ബീറ്റാ ബ്ലോക്കേഴ്‌സ് എന്ന ഗുളികകൾ ആണ് ലളിതമായ പരിഹാരമായി ഇപ്പോൾ പലരും കരുതുന്നത്. പ്രത്യേകിച്ചും നഗരങ്ങളിൽ. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ഉത്തമോപാധി എന്ന നിലയ്ക്ക് പലരും ആശ്രയിക്കുന്ന ബീറ്റാ ബ്ലോക്കേഴ്‌സ്, ഇന്ത്യയിൽ പല പേരിലും മിശ്രിതത്തിലും വിപണിയിൽ ലഭ്യമാണ്. ബീറ്റാ ബ്ലോക്കേഴ്‌സ് ലളിതമായ പരിഹാരമാണോ എന്ന് ചോദിച്ചാൽ അല്ല. ഡോക്‌ടറുടെ കുറിപ്പില്ലാതെ മരുന്നുകമ്പനികൾ ഇത്തരം ഗുളികകൾ ആവശ്യക്കാരുടെ മുന്നിലെത്തിക്കുന്നത് സാധാരണമായിട്ടുണ്ട്. വീട്ടിലിരിക്കുന്ന ‘രോഗി’യും എവിടെയോ ഇരിക്കുന്ന ഡോക്ടറും തമ്മിൽ ഓൺലൈൻ ആശയവിനിമയം സാധ്യമാക്കാനും മരുന്നുകമ്പനികൾ തയ്യാറാണ്. ലാളിത്യം അവിടെ തീർന്നു. ഏതൊരു മരുന്നിനും ഉള്ളപോലെ പാർശ്വഫലങ്ങൾ ബീറ്റാ ബ്ലോക്കേഴ്‌സിനുമുണ്ട്. ഹൈപ്പർ ടെൻഷൻ, നെഞ്ചെരിച്ചിൽ, ചെന്നികുത്ത് തുടങ്ങി സ്റ്റേജിൽ കയറാൻ ഭയമുള്ളവർ വരെ ഗുളിക കഴിക്കുന്ന ശീലം പാർശ്വഫലങ്ങളിൽ കൊണ്ടെത്തിക്കും. തലകറക്കം, ഉദരരോഗങ്ങൾ, വൃക്കയുടെ ബലക്ഷയം തുടങ്ങിയവയാണ് സാധാരണ പാർശ്വഫലങ്ങൾ. ഓരോരുത്തരിലും ഓരോ…

    Read More »
  • Local

    കാര്യം നിസ്സാരം: മൊബൈൽ ഫോൺ തോട്ടിൽ പോയി,  കത്തെഴുതി വച്ച് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

        ആലപ്പുഴ നഗരസഭ കരളകം വാർഡ് തത്തംപള്ളി മുട്ടുങ്കൽ തങ്കച്ചന്റെ മകൻ തോമസ് മൈക്കിളിനെ (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ തോമസിനെ കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൊബൈൽ ഫോൺ തോട്ടിൽ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിൻ്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. നോർത്ത് പൊലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ സംസ്‌കരിച്ചു.

    Read More »
  • NEWS

    കാനഡയിലെ വാഹനാപകടം: യുവതിക്കു പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി യുവാവും മരിച്ചു

        പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ അൽബനി മേഖലയിൽ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട്   ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം നട്ടാശേരി വടക്ക്തെക്കുകൂർ കൊട്ടാരത്തിൽ  ജുഗൽ കിഷോർ  (അപ്പു -25) ആണ്  മരിച്ചത്. ഈ വെള്ളിയാഴ്ച  പുലര്‍ച്ചെ 5 മണിയോടെ  നടന്ന അപകടത്തിൽ ജുഗലിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന പിറവം കവനാപ്പറമ്പിൽ ഷാജി ജോണിൻ്റെ മകൾ ഡോണ ഷാജി (23) മരിച്ചിരുന്നു. രാജീവ് കിഷോർ മെഹ്ത്തയുടെയും, (രാജു), കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ ചിത്രയുടെയും മകനാണ് ജുഗൽ ജുഗൽ കിഷോർ. ട്രാൻസ് കാനഡ ഹൈവേയിൽ നിന്ന് റാംപിലേക്ക് തിരിയുമ്പോൾ നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു എന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. കാറിൽ 4 പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ജുഗലിനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ ഇരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ട് പേരും കാനഡയിലെ പ്രിൻസ് കൗണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന്‍റെ ഡ്രൈവർക്ക്…

    Read More »
  • NEWS

    മുലപ്പാല് ചോദിച്ചവന്‍ കുടിച്ച മുലപ്പാല് ഛര്‍ദിപ്പിച്ചു; അശ്ലീല കമന്റിട്ടയാളെ തേടിപ്പിടിച്ച് കൈകാര്യം ചെയ്ത് നാട്ടുകാര്‍

    വയനാട് ദുരന്തത്തെത്തുടര്‍ന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ദമ്പതിമാര്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. വയനാട് ഉരുള്‍പൊട്ടലില്‍ അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്നറിയിച്ചുകൊണ്ടുള്ള ദമ്പതിമാരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമ്മ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് പാല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് കണ്ണൂരില്‍ നിന്നുള്ള ഒരാള്‍ അശ്ലീല കമന്റിട്ടിരുന്നു. പേരാവൂര്‍ പെരുമ്പുന്ന സ്വദേശിയെയാണ് നാട്ടുകാര്‍ പ്രൊഫൈല്‍വെച്ച് തേടിപ്പിടിച്ച് കൈകാര്യം ചെയ്തത്. കമന്റിന് സാമൂഹികമാധ്യമത്തില്‍തന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇയാളുടെ പ്രൊഫൈല്‍ തേടിപ്പിടിച്ച്, സ്ഥലം കണ്ടെത്തുകയായിരുന്നു. താന്‍ ചെയ്തത് തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇയാളുടേതായി ഒരു ശബ്ദ സന്ദേശവും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

    Read More »
  • Kerala

    രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ ബ്രെഡെന്ന് പരാതി; തിരച്ചിലിനെത്തിയ പലര്‍ക്കും പ്രഭാതഭക്ഷണം കിട്ടിയില്ല

    വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും പ്രഭാതഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ചിലര്‍ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ ബ്രെഡ് പായ്ക്കറ്റുകളാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ചൂരല്‍മലയില്‍ നിന്ന് 6 കിലോമീറ്ററിലധികം നടന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പുഞ്ചിരിമട്ടത്തേക്കും മുണ്ടക്കൈയിലേക്കും എത്തുന്നത്. പ്രദേശത്ത് എളുപ്പം ഭക്ഷണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൃത്യമായി തങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാത്തത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്നുണ്ടെന്നാണ് ഇവരുടെ പരാതി. മണിക്കൂറുകള്‍ വൈകിയാണ് ഭക്ഷണം ലഭിച്ചതെന്നും വിതരണം ചെയ്തതില്‍ ചില ബ്രെഡ് പായ്ക്കറ്റുകള്‍ കാലാവധി കഴിഞ്ഞതാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ഇന്നലെ വൈകിട്ട് വരെ തങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം ലഭിച്ചിരുന്നു. ഭക്ഷണം കൊണ്ടുവരുന്നവരെ പൊലീസ് തടയുന്നുവെന്നും പരാതിയുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കഴിഞ്ഞ് മാത്രം ഭക്ഷണം വിതരണം ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പ് എന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ്…

    Read More »
  • Kerala

    അവാര്‍ഡ് നേട്ടത്തിലും വയനാടിനായി തേങ്ങി മമ്മുക്ക

    ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി. പതിനഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയത്. എന്നാല്‍, അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും വയനാടിന്റെ വേദനയാണ് മനസിലെന്നും അദ്ദേഹം പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. ഹൈദരാബാദിലാണ് ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡ് 2024 അവാര്‍ഡ് നടന്നത്. അവാര്‍ഡ് വാങ്ങിയതിന് ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ സംവിധായകനും, ക്രൂവിനും നന്ദി താരം നന്ദി പറഞ്ഞു. അതേസമയം, വയനാടിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി 20 ലക്ഷം രൂപയും തന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി മറ്റ് സഹായങ്ങളും മമ്മൂട്ടി ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപയാണ് സഹായധനമായി നല്‍കിയത്.  

    Read More »
  • Crime

    സ്റ്റേഷന്‍ മാസ്റ്റര്‍ പത്ത് ലക്ഷം, എന്‍ജിനീയര്‍ 12 ലക്ഷം; റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് നാലുകോടിയുടെ തട്ടിപ്പ്

    കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂരില്‍ നാലു കോടിയുടെ തട്ടിപ്പ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 14 പരാതികളുണ്ട്. 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ജില്ലയില്‍ നാല് പോലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പു സംബന്ധിച്ച് സ് രജിസ്റ്റര്‍ചെയ്തു. 35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഒരു ഉദ്യോഗാര്‍ഥി പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നാലുപേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഇവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. തലശ്ശേരി, പയ്യന്നൂര്‍, ചക്കരക്കല്ല്, പിണറായി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് തട്ടിപ്പ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊമേഴ്ഷ്യല്‍ ക്ലാര്‍ക്ക് ജോലി ശരിയാക്കി തരാമെന്നു പറഞ്ഞ് റെയില്‍വേയുടെ വ്യാജരേഖ ചമച്ച് രണ്ടുപേരില്‍നിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് തലശ്ശേരി പോലീസില്‍ ലഭിച്ച പരാതി. ഇതില്‍ ശശി, ശരത്ത്, ഗീതാറാണി എന്നിവര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. 2023 നവംബര്‍ 17-ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്നും ചെന്നൈയില്‍നിന്നും…

    Read More »
  • Crime

    MDMA യുമായി നാലു യുവാക്കള്‍ തളിപ്പറമ്പില്‍ പിടിയില്‍

    കണ്ണൂര്‍: MDMA യുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത. എം IPS ന്റെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തളിപ്പറമ്പ് എസ്. ഐ മാരായ ദിനേശന്‍ കൊതേരി, സതീശന്‍ കെ. വി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള തളിപ്പറമ്പ് പോലീസും സംയുക്തമായി നടത്തിയ നടത്തിയ വാഹന പരിശോധനയില്‍ ആണ് പ്രതികള്‍ പിടിയിലായത്. നര്‍കോട്ടിക് സെല്‍ DYSP പി. കെ ധനഞ്ജയ ബാബുവിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലകളുടെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ വാഹന പരിശോധനയാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ നടത്തി വരുന്നത്.ഇന്നലെ രാത്രി 10:30 നു മന്നയില്‍ സയ്യിദ് നഗര്‍ അള്ളാംകുളം റോഡില്‍ വെച്ചാണ് 11.507 ഗ്രാം MDMA യുമായി വടകര സ്വദേശികളായ കുഞ്ഞിപ്പള്ളിയിലെ എം. പി ശരത് (26),ചോറോട് ഈസ്റ്റ്ലെ പി. സി നഹ്നാസ് (23),പയ്യോളിയിലെ ഇ എം ഇസ്മായില്‍ (21), വടകരയിലെ പി വി മുഹമ്മദ് ഷനില്‍ (22)…

    Read More »
Back to top button
error: